Connect with us

വേറെ ആരും പറയാനില്ലാത്തത് കൊണ്ട് കുറേക്കാലമായി മൂടിവച്ച ഒരു സത്യം ഞാൻ തുറന്ന് പറയുകയാണ്; ഓഡിയോ ലോഞ്ചില്‍ കാണികളെ കയ്യിലെടുത്ത് ശ്രീനിവാസന്‍

Actor

വേറെ ആരും പറയാനില്ലാത്തത് കൊണ്ട് കുറേക്കാലമായി മൂടിവച്ച ഒരു സത്യം ഞാൻ തുറന്ന് പറയുകയാണ്; ഓഡിയോ ലോഞ്ചില്‍ കാണികളെ കയ്യിലെടുത്ത് ശ്രീനിവാസന്‍

വേറെ ആരും പറയാനില്ലാത്തത് കൊണ്ട് കുറേക്കാലമായി മൂടിവച്ച ഒരു സത്യം ഞാൻ തുറന്ന് പറയുകയാണ്; ഓഡിയോ ലോഞ്ചില്‍ കാണികളെ കയ്യിലെടുത്ത് ശ്രീനിവാസന്‍

ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ ഓഡിയോ ലോഞ്ചില്‍ കാണികളെ കയ്യിലെടുത്ത് ശ്രീനിവാസന്‍. . മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തും സൂപ്പർ ഹിറ്റുകൾ എഴുതിയയാൾ താനാണ് എന്നാണ് ചിത്രത്തന്റെ ഓഡിയോ ലോഞ്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് തമാശ രൂപേണ പ്രസംഗം ആരംഭിച്ചത്. ഏറെ നാളിന് ശേഷമുള്ള ശ്രീനിവാസന്റെ തമാശകൾ വീണ്ടും വേദിയിൽ മുഴങ്ങിയപ്പോൾ കാണികൾക്കും അത് ആവേശം നൽകുന്ന നിമിഷമായിരുന്നു.

കുറേ നാളിന് ശേഷം വീണ്ടും എല്ലാ സഹപ്രവർത്തകരെയും കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട് എന്നും ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചും ശ്രീനിവാസൻ സംസാരിച്ചു. ‘ഇതുപോലെ ഒരു യൂണിയൻ ഉണ്ടാക്കിയത് തന്നെ സഹപ്രവർത്തകരുടെ കാരുണ്യം കൊണ്ടാണ്, ഷാജി കൈലാസ് ഇങ്ങനെ ഒരു സിനിമ സംവിധാനം ചെയ്തത് ആ കാരുണ്യം അദ്ദേഹത്തിനുള്ളത് കൊണ്ടാണ്’ എന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

ശ്രീനിവാസൻ പറഞ്ഞത്

വേറെ ആരും പറയാനില്ലാത്തത് കൊണ്ട് കുറേക്കാലമായി മൂടിവച്ച ഒരു സത്യം ഞാൻ തുറന്ന് പറയുകയാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥകൃത്ത് ഞാൻ ആണ്. ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റുകൾ എഴുതിയ ആളും ഞാൻ ആണ്. ഫാസിലിനെ കുറേ നാളിന് ശേഷം കണ്ടപ്പോൾ എനിക്ക് സന്തോഷമായി. എന്നെ കാണാത്തത് കൊണ്ടാണോ അദ്ദേഹം എന്നെ സിനിമയിൽ എടുക്കാത്തത് എന്ന എനിക്ക് സംശയം ഉണ്ടായിരുന്നു. ഇപ്പോൾ ഒരു സിനിമയിൽ ഞാൻ അഭിനയിക്കുന്നുണ്ട്. അടുത്ത സിനിമയിൽ ഞാൻ അഭിനയിക്കാം (ചിരിച്ചുകൊണ്ട് ഫാസിലിനോടായി പറഞ്ഞു).

കുറേ നാളുകളായി എല്ലാവരേയും കാണാൻ സാധിച്ചില്ല. ഒരുപാട് കാലത്തിന് ശേഷം എല്ലാവരെയും കാണാൻ ഇടയായത് ഒരു ഭാഗ്യമാണ്. ഇന്നത്തെ ദിവസത്തന്റെ പ്രത്യേകതയും അതുതന്നെയാണ്. ഇതുപോലെ ഒരു യൂണിയൻ ഉണ്ടാക്കിയത് തന്നെ സഹപ്രവർത്തകരുടെ കാരുണ്യം കൊണ്ടാണ്. ഷാജി കൈലാസ് ഇങ്ങനെ ഒരു സിനിമ സംവിധാനം ചെയ്തത് ആ കാരുണ്യം അദ്ദേഹത്തിനുള്ളത് കൊണ്ടാണ്. തുടർന്നും ആ കാരുണ്യം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

ഡിസംബർ 22-നാണ് കാപ്പ തിയേറ്ററിലെത്തുക. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ‘ശങ്കുമുഖി’യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റ തിരക്കഥ ഒരുക്കിയിരിക്കുന്നത്

Continue Reading
You may also like...

More in Actor

Trending

Recent

To Top