Connect with us

ആദ്യം ഭാസിയെ കണ്ടപ്പോൾ എനിക്ക് നല്ല പേടിയുണ്ടായിരുന്നു പക്ഷെ ഭാസി പക്ക ജെന്റിൽമാനാണ് ; ആൻ ശീതൾ !

Movies

ആദ്യം ഭാസിയെ കണ്ടപ്പോൾ എനിക്ക് നല്ല പേടിയുണ്ടായിരുന്നു പക്ഷെ ഭാസി പക്ക ജെന്റിൽമാനാണ് ; ആൻ ശീതൾ !

ആദ്യം ഭാസിയെ കണ്ടപ്പോൾ എനിക്ക് നല്ല പേടിയുണ്ടായിരുന്നു പക്ഷെ ഭാസി പക്ക ജെന്റിൽമാനാണ് ; ആൻ ശീതൾ !

ശ്രീനാഥ് ഭാസിയെ നായകനാക്കി ബിജിത്ത് ബാല സംവിധാനം ചെയ്ത ചിത്രമാണ് പടച്ചോനെ ഇങ്ങള് കാത്തോളീ.ടൈനി ഹാന്‍ഡ്‌സ് പ്രൊഡ്ക്ഷന്‍സിന്റെ ബാനറില്‍ ജോസ് കുട്ടി മഠത്തില്‍, രഞ്ജിത് മണംബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് പ്രതീപ് കുമാര്‍ കാവുംതറ തിരക്കഥ രചിച്ചിരിക്കുന്നു.ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനും പ്രണയത്തിനും സംഗീതത്തിനും പ്രാധാന്യം നല്‍കി ഒരുങ്ങുന്ന ചിത്രം ഒരു മുഴുനീള എന്റര്‍ടെയ്നര്‍ ആകും. ഗ്രേസ് ആന്റണി, രസ്‌ന പവിത്രന്‍, അലെന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ചിത്രത്തിലെ നായികാ ആന്‍ ശീതൾ വിശേഷങ്ങൾ പങ്കുവെക്കുന്നു . അനുരാജ് മനോഹർ സംവിധാനം ചെയ്ത ഇഷ്കിലെ നായിക വസുധ എന്ന വസുവായിട്ടാണ് ആദ്യം ആൻ പ്രേക്ഷകരിലേക്ക് എത്തിയത്. ആണത്ത അഹന്തയോട് നടുവിരല്‍ നമസ്കാരം പറഞ്ഞ വസുവിനെ അവതരിപ്പിച്ച് ആന്‍ ശീതൾ കൈയ്യടി നേടി.

ശേഷം ആനിനെ മലയാള സിനിമയിൽ കണ്ടിട്ടില്ല. ഇപ്പോഴിത മൂന്ന് വർഷക്കാലം താൻ എവിടെയായിരുന്നുവെന്ന ആരാധകരുടെ ചോദ്യത്തിന് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ മറുപടി നൽകിയിരിക്കുകയാണ് താരം.

‘ഇഷ്ക്കിന് ശേഷം മലയാളത്തിൽ നിന്നും സ്ക്രിപ്റ്റുകൾ എന്നെ തേടി വന്നിരുന്നു. പക്ഷെ ചിലത് ഡാർക്ക് മൂഡിലുള്ളതും ചിലത് എന്റെ കഥാപാത്രം എപ്പോഴും കരച്ചിലും പിഴിച്ചിലും നടത്തുന്ന തരത്തിലുള്ളതുമായിരുന്നു.’

‘അത്തരം വേഷം ചെയ്യേണ്ടതില്ല ദുഖപുത്രിയായി ഇനി ചെയ്യില്ല എന്നൊക്കെ ഞാൻ നേരത്തെ തീരുമാനിച്ചിരുന്നു അതുകൊണ്ടാണ് മലയാളത്തിൽ മൂന്ന് വർഷം സിനിമകൾ ചെയ്യാതിരുന്നത്. കൊവിഡിന് ശേഷം തെലുങ്കിൽ സിനിമ ചെയ്യുകയും ചെയ്തിരുന്നു. നല്ലൊരു കഥാപാത്രത്തിന് വേണ്ടി കാത്തിരുന്നപ്പോഴാണ് പടച്ചോനെ ഇങ്ങള് കാത്തോളീ സിനിമ എനിക്ക് കിട്ടിയത്.

സിനിമയിൽ രേണുക എന്നതാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ഒരു ക്യൂട്ട് ​ഗേൾ റോളാണ്. കഥ കേൾക്കുമ്പോൾ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും ചെയ്യാനുണ്ടോയെന്ന് ശ്രദ്ധിക്കാറുണ്ട്. ഡ്രോൺ പറപ്പിക്കുന്നവരുടെ വർ‌ക്ക് കണ്ട് ഇഷ്ടപ്പെട്ടാണ് ഞാനും അതെ കുറിച്ച് പഠിച്ച് ഡ്രോണിങ് തുടങ്ങിയത്.’

‘യുട്യൂബ് നോക്കി ടൂട്ടോറിയൽ വഴിയാണ് ആദ്യം കാര്യങ്ങൾ മനസിലാക്കിയത്. പിന്നെ സ്വന്തമായി ഒന്ന് വാങ്ങി. ഇഷ്ക്കിൽ അഭിനയിക്കുന്ന സമയത്ത് ഷൈൻ ചേട്ടൻ വണ്ടിയുടെ ഡോർ തുറക്കുന്ന ഒരു സീനുണ്ട്. അത് അദ്ദേ​ഹം ചെയ്തപ്പോൾ ശരിക്കും ഞാൻ‌ ഞെട്ടിപ്പോയി.’

അത്ര പെർഫക്ഷനോടെ ഒറിജിനാലിറ്റിയോടെയാണ് അദ്ദേഹം ആ സീൻ ചെയ്തത്. അപ്പനാണ് അടുത്തിടെ കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ. സിനിമ കണ്ട് പൂർത്തിയാക്കിയ ഉടൻ തന്നെ സണ്ണി ചേട്ടനെ അഭിനന്ദനങ്ങൾ അറിയിക്കുക‌യും ചെയ്തിരുന്നു.’

‘പടച്ചോനെ ഇങ്ങള് കാത്തോളീ സിനിമയുടെ സെറ്റിൽ വെച്ച് ആദ്യം ഭാസിയെ കണ്ടപ്പോൾ എനിക്ക് നല്ല പേടിയുണ്ടായിരുന്നു. എനിക്ക് ഇതിന് മുമ്പ് ഭാസിയെ അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ പുള്ളി എങ്ങനെയാണ് പെരുമാറുന്നത് എന്നൊരു പിടി ഉണ്ടായിരുന്നില്ല.’

എല്ലാവരോടും ഒരു പോലെയാണോ പെരുമാറുന്നത് അങ്ങനെ കുറേ സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല. കണ്ടപ്പോൾ തന്നെ ഇങ്ങോട്ട് വന്ന് സംസാരിച്ചു ഭാസി. എന്തൊക്കെയുണ്ട് വിശേഷം തുടങ്ങി പലകാര്യങ്ങളും സംസാരിച്ചു. എന്നോട്മാ ത്രമായിരുന്നില്ല. സെറ്റിൽ കുറെ പുതിയ പിള്ളാരുണ്ടായിരുന്നു.’

അവരോടും ഇതുപോലെ തന്നെ സംസാരിച്ചു. വളരെ സ്വീറ്റാണ് ഭാസി. ഭാസി പക്ക ജെന്റിമാനാണ്. പൃഥ്വിരാജിനെ കാണുമ്പോൾ തന്നെ ഒരു റോയലിറ്റി തോന്നും. അദ്ദേഹത്തെ പെട്ടന്ന് കാണുമ്പോൾ കിട്ടുന്ന വൈബും അങ്ങനെ തന്നെയാണ്.’

‘ഷെയിൻ നി​ഗം വളരെ ടാലന്റഡാണ്. ​ഗ്രേസ് ആന്റണി വളരെ ഈസിയായിട്ടാണ് അഭിനയിക്കുന്നത്. ഞാൻ ​ഗ്രേസ് അഭിനയിക്കുന്നത് കാണാൻ പോയി നിൽക്കാറുണ്ട്’ ആൻ ശീതൾ പറഞ്ഞു.

More in Movies

Trending

Recent

To Top