Connect with us

രണ്ടു നടന്‍മാരും പലപ്പോഴും പെരുമാറുന്നത് ബോധമില്ലാതെ; ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ന്‍ നിഗമിനും വിലക്ക്

Malayalam

രണ്ടു നടന്‍മാരും പലപ്പോഴും പെരുമാറുന്നത് ബോധമില്ലാതെ; ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ന്‍ നിഗമിനും വിലക്ക്

രണ്ടു നടന്‍മാരും പലപ്പോഴും പെരുമാറുന്നത് ബോധമില്ലാതെ; ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ന്‍ നിഗമിനും വിലക്ക്

മലയാള സിനിമയില്‍ ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ന്‍ നിഗമിനും വിലക്ക്. സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ‘ആര്‍ഡിഎക്‌സ്’ എന്ന സിനിമയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതോടെയാണ് പ്രശ്‌നം വഷളായതും താരങ്ങളെ വിലക്കിയതും. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് താരങ്ങളെ വിലക്കിയത്.

ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകള്‍ പറഞ്ഞു. താരസംഘടന ‘അമ്മ’കൂടി ഉള്‍പ്പെട്ട യോഗത്തിലാണ് തീരുമാനം.

മയക്കുമരുന്നിന് അടിമകളായ നടന്‍മാരുമായി സഹകരിക്കില്ലെന്നും രണ്ടു നടന്‍മാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ നിര്‍മ്മാതാവ് രഞ്ജിത്ത് പറഞ്ഞു.

എല്ലാ സംഘടനകളും ചേര്‍ന്ന് ചര്‍ച്ച നടത്തിയത് സിനിമയുടെ നന്മക്കെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. ലഹരി മരുന്നു പയോഗിക്കുന്ന നിരവധി പേരുണ്ട് സിനിമ മേഖലയില്‍. അത്തരക്കാരുമായി സഹകരിച്ച് പോകാനാവില്ല. ഈ രണ്ട് നടന്‍മാരുടെ കൂടെ അഭിനയിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും സഹിക്കാനാവാത്ത അവസ്ഥയാണെന്നും രഞ്ജിത്ത് വ്യക്തമാക്കി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top