Social Media
നടൻ ജഗതിയുടെ മകൾ ശ്രീലക്ഷ്മി വിവാഹിതയാവുന്നു;സന്തോഷം പങ്കുവെച്ച് താരപുത്രി!
നടൻ ജഗതിയുടെ മകൾ ശ്രീലക്ഷ്മി വിവാഹിതയാവുന്നു;സന്തോഷം പങ്കുവെച്ച് താരപുത്രി!
മലയാള സിനിമയുടെ എന്നത്തേയും പ്രിയപ്പെട്ട നടനാണ് ജഗതി ശ്രീകുമാർ.അദ്ധേഹത്തിന്റെ മകൾ ശ്രീലക്ഷ്മി ശ്രീകുമാര്‍.മകളും അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തുകയായിരുന്നു.ഇന്ന് മലയാള സിനിമയിലെ നായികയാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍.ഇപ്പോൾ പ്രിയ താരപുത്രിയും വിവാഹം നടക്കാൻ പോവുകയാണ്.സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും എന്നും പറഞ്ഞ് ഭാവി വരന്റെ കൈ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് ശ്രീലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്. ഒപ്പം വൈകാതെ തന്നെ ഞാന്‍ മിസിസ് ആവുമെന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നും നടി പറയുന്നു.
ഇത് ഔദ്യോഗികമായി വെളിപ്പെടുത്തിയതാണെന്നും താരപുത്രി വ്യക്തമാക്കിയിരിക്കുകയാണ്. ജഗതി ശ്രീകുമാറിന്റെ മകളായിട്ടാണ് ശ്രീലക്ഷ്മി കേരളത്തില്‍ അറിയപ്പെടുന്നത്. നടിയും അവതാരകയുമായി രംഗത്ത് എത്തിയെങ്കിലും ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ യില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
ചെറുപത്തിലെ ക്ലാസിക്കല്‍ നൃത്തം അഭ്യസിച്ചിരുന്ന ശ്രീലക്ഷ്മി നല്ലൊരു നര്‍ത്തകി കൂടിയാണ്. 2016 ല്‍ പുറത്തിറങ്ങിയ വണ്‍സ് അപ്പണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്തായാലും ശ്രീലക്ഷ്മിയുടെ മകളുടെ വിവാഹം എന്നാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
sreelakshmi sreekumar marriage