അനിയത്തിയുടെ കാര്യത്തിലായിരുന്നു വിഷമമുണ്ടായിരുന്നത്. സ്‌കൂളില്‍ , ടീച്ചേഴ്‌സ് പോലും മോശമായിട്ട് സംസാരിച്ചു ; ഒളിച്ചോട്ടത്തെപ്പറ്റി ശ്രീക്കുട്ടി
ശ്രീക്കുട്ടി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം താരമാണ്. കൃഷ്ണകൃപാസാഗരത്തിൽ കണ്ണന്റെ രാധയായി എത്തിയപ്പോൾ മുതൽ ശ്രീക്കുട്ടി എന്ന നടി മലയാളികളുടെ മനസ്സിൽ ഇടം കണ്ടെത്തിയിരുന്നു. പിന്നീടങ്ങോട്ട് ഒരുപിടി നല്ല കഥാപാത്രങ്ങൾ പ്രത്യേകിച്ച് ഗുരുവായൂരപ്പ ഭക്തയായ മഞ്ജുളയെ അവതരിപ്പിച്ചതോടെയാണ് ശ്രീക്കുട്ടി എന്ന നടിയുടെ കരിയറിൽ തന്നെ ബ്രേക്ക് സംഭവിച്ചത്. വിവാഹശേഷം അഭിനയത്തിൽ സജീവം അല്ലാതിരുന്ന ശ്രീ അടുത്തിടെ തിരിച്ചുവരവും നടത്തിയിരുന്നു
ഏഷ്യാനെറ്റില്‍ സം്‌പ്രേക്ഷണം ചെയ്യുന്ന സസ്‌നേഹം എന്ന പരമ്പരയിലൂടെയാണ് ശ്രീക്കുട്ടിയുടെ തിരിച്ചുവരവ്. തുടക്കത്തില്‍ വില്ലത്തിയായിരുന്നുവെങ്കിലും ഇപ്പോള്‍ നന്മയുള്ള കഥാപാത്രമായി മാറിയിരിക്കുകയാണ് സസ്‌നേഹത്തിലെ ശ്രീക്കുട്ടി.ഇതിനിടെ ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയെന്ന പരിപാടിയില്‍ അതിഥിയായി എത്തുകയാണ് ശ്രീക്കുട്ടി. ഇതിന്റെ പ്രൊമോ വീഡിയോകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. തന്റെ പ്രണയത്തെക്കുറിച്ചും ഒളിച്ചോട്ടത്തെക്കുറിച്ചുമൊക്കെ ഷോയില്‍ ശ്രീക്കുട്ടി മനസ് തുറക്കുന്നുണ്ട്. .നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്നുവെന്നാണ് ശ്രീക്കുട്ടി പറയുന്നത്. പ്രണയം ലൊക്കേഷനില്‍ തന്നെയായിരുന്നല്ലോ എന്ന് ചോദിച്ചപ്പോള്‍ ക്യാമറാമാനെ പ്രണയിച്ചുവെന്നാണ് ശ്രീക്കുട്ടി പറയുന്നത്. പതിനെട്ടാം വയസില്‍ ഒളിച്ചോടിയിനെ പറ്റിയും താരം പറയുന്നുണ്ട്.
പുള്ളി ഭയങ്കര ചൂടനാണ്. ഭയങ്കര ദേഷ്യം. അത്ര ചൂടനാണെങ്കില്‍ നമുക്കൊന്ന് തണുപ്പിക്കണം, നീ കേറി പ്രേമിക്കെന്ന് പറഞ്ഞു. വട്ടിളക്കാന്‍ വേണ്ടി ചെയ്തതാണ്, പക്ഷെ എവിടെയോ വച്ച് കയ്യില്‍ നിന്നും പോയിയെന്നാണ് ശ്രീക്കുട്ടി. നേരത്തെ പതിനെട്ട് വയസാകാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും ആയതോടെ ഒളിച്ചോടുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.
വീട്ടില്‍ സമ്മതിക്കില്ലെന്ന് കരുതിയായിരുന്നു ഒളിച്ചോടിയത്. താനും ഭര്‍ത്താവും തമ്മില്‍ 12 വയസിന്റെ പ്രായ വ്യത്യാസമുണ്ടെന്നും ഈയ്യടുത്ത് തന്റെ ചാനലിലൂടെ ശ്രീക്കുട്ടി പറഞ്ഞിരുന്നു. പ്രൊമോ വീഡിയോയില്‍ ശ്രീക്കുട്ടിയുടെ അമ്മയേയും കാണാം.ചാനലില്‍ നിന്നു തന്നെ വിളിച്ച് ശ്രീക്കുട്ടിയുടെ കല്യാണം കഴിഞ്ഞുവോ എന്ന് ചോദിച്ചെന്ന് അമ്മ പറയുന്നു. ഒരുപാട് വിഷമിച്ചു. കുറേനാള്‍ പുറത്തിറങ്ങാറില്ലായിരുന്നുവെന്നും അമ്മ പറയുന്നു. വീട്ടില്‍ നിന്നും ഇറങ്ങി പോകുമ്പോള്‍ അമ്മയെ ഒന്നു നോക്കിയെന്ന് പറഞ്ഞപ്പോള്‍ അതൊരു പ്രത്യേക നോട്ടമായിരുന്നുവെന്ന് പിന്നെയാണ് എനിക്ക് മനസിലായതെന്നാണ് അമ്മ പറയുന്നത്.
സുരേഷ് ഗോപിയ്ക്ക് ഭയങ്കര കാര്യമായിരുന്നു തന്നെ എന്നാണ് ശ്രീക്കുട്ടി പറയുന്നത്. മകളായിട്ട് അഭിനയിച്ചിരുന്നു. ചോക്ലേറ്റൊക്കെ കൊണ്ടു തരും. എട്ടിലോ ഒമ്പതിലോ പഠിക്കുമ്പോഴാണ് ജനകന്‍ വരുന്നത്. അതില്‍ അദ്ദേഹത്തിന്റെ മകളായിട്ട് അഭിനയിക്കാന്‍ വിളിച്ചു. പക്ഷെ തമിഴില്‍ നായികയാകുന്നതിനാല്‍ പറ്റില്ലെന്ന് പറഞ്ഞു. കുട്ടിയുടെ ഭാവി വച്ചാണ് നിങ്ങള്‍ കളിക്കുന്നത്, ഇതില്‍ ചെയ്യൂ നല്ലൊരു ബ്രേക്കായിരിക്കുവെന്ന് പറഞ്ഞു. ഇല്ലെന്ന് പറഞ്ഞു. അതോടെ പുള്ളയുമായുള്ള ബന്ധം ഇല്ലാതായെന്നും താരം പറയുന്നുണ്ട്.
പൈസയോട് നല്ല ആക്രാന്തമാണെന്നും ശ്രീക്കുട്ടി പറയുന്നുണ്ട്. അഞ്ച് പൈസ കളയില്ല. കാശ് തരാന്‍ വൈകിയാല്‍ ഞാന്‍ വിളി തുടങ്ങും. ലൊക്കേഷനില്‍ എന്റെ കാറിലാണ് പോവുക. കാഷ്യര്‍ വന്നാല്‍ അപ്പോള്‍ ടിഎ എടുക്കെന്ന് പറഞ്ഞ് തുടങ്ങും. പിശുക്കിയാണെന്ന കാര്യം ലോക പ്രശസ്തമാണെന്നും ശ്രീക്കുട്ടി പറയുന്നത് പ്രൊമോ വീഡിയോയിലുണ്ട്.
അച്ഛനും അമ്മയും അനിയത്തിയും ഭാവിയില്‍ അനുഭവിക്കാന്‍ പോകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് എനിക്ക് ബോധ്യമുണ്ടായിരുന്നുവെന്നും താരം ഒളിച്ചോട്ടത്തെക്കുറിച്ച് പറയുന്നുണ്ട്. പക്ഷെ പോകണം എന്നു തന്നെയായിരുന്നു മനസില്‍. അനിയത്തിയുടെ കാര്യത്തിലായിരുന്നു വിഷമമുണ്ടായിരുന്നത്. സ്‌കൂളില്‍ നിന്നും, ടീച്ചേഴ്‌സ് പോലും പിന്തുണ കൊടുക്കാതെ മോശമായിട്ട് സംസാരിച്ചെന്ന് അറിഞ്ഞപ്പോള്‍ ഭയങ്കര വിഷമമായെന്നും താരം പറയുന്നു. ഇന്ന് രാത്രിയാണ് പരിപാടിയുടെ സംപ്രേക്ഷണം. തന്റെ യൂട്യൂബ് ചാനലുമായി സോഷ്യല്‍ മീഡിയയിലും സജീവമാണ് ശ്രീക്കുട്ടി.
