ലൂസിഫർ തിയേറ്ററുകളിൽ ആദ്യ ദിനം തന്നെ ആവേശം നിറച്ചിരിക്കുകയാണ് . മോഹൻലാൽ ഒടിയനിൽ കേട്ട വിമര്ശനങ്ങള്ക്ക് പ്രിത്വിരാജ് ലൂസിഫറിൽ മറുപടി നൽകിയിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ ഏറ്റവുമധികം വരുന്ന ട്രോളുകളിൽ ഒന്ന് ശ്രീകുമാർ മേനോനെയും പ്രിത്വിരാജിനെയും താരതമ്യം ചെയ്തുള്ളതാണ് .
എന്നാൽ ലൂസിഫറിനെ വാനോളം പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീകുമാർ മേനോൻ. മോഹൻലാലിനെയും പ്രിത്വിരാജിനെയും മഞ്ജു വാര്യരെയും വാനോളം പുകഴ്ത്തുകയാണ് ശ്രീകുമാർ മേനോൻ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ..
ശ്രീകുമാർ മേനോന്റെ പോസ്റ്റ് ;
രാജാവ് ഒന്നേ ഉള്ളൂ.കേരളത്തിൽ Lucifer എന്ന പേരിൽ ആണ് രാജാവ് ഇപ്പോൾ അറിയപ്പെടുന്നത്. കേരളത്തിന്റെ ബോക്സ് ഓഫീസ് ഭരിക്കുന്ന രാജാവ്. രാജാവ് അജയനാണെന്നു വീണ്ടും തെളിയിക്കുകയാണ് ലൂസിഫർ. പ്രിത്വിരാജ്, ഇന്ന് ഞങ്ങൾ ലാൽ ഫാൻസ് മൊത്തമായും താങ്കളുടെ ഫാൻസ് ആയി മാറിക്കഴിഞ്ഞു. നന്ദി ലാലേട്ടൻ എന്ന സൂപ്പർസ്റ്റാറിന്റെ ഈ അവതാരപിറവിക്ക്.
മഞ്ജു എന്തുകൊണ്ട് ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് അർഹയാവുന്നു എന്ന് വീണ്ടും തെളിയിക്കുന്നു പ്രിയദർശിനി രാം ദാസിലൂടെ. വിവേക് ഒബ്‌റോയ് ,ടോവിനോ,പ്രിത്വി എന്നിങ്ങനെ എല്ലാവരും ഉജ്ജ്വലം .ആന്റണി താങ്കൾ തന്നെയാണ് ഏറ്റവും വലിയ ലാലേട്ടൻ ഫാൻ . മുരളിയുടെ അതിഗംഭീരമായ രചന .നന്ദി സുജിത് മനോഹരമായ ആ ഫ്രെയിമുകൾക്ക് .ലുസിഫർ രാജാവ് ബോക്സ് ഓഫിസിൽ നീണാൾ വാഴട്ടെ 😊
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...