Connect with us

അബി എന്താണോ ഭയപ്പെട്ടത് അതിപ്പോൾ നടന്നു;ശ്രീകുമാർ മേനോൻ പറയുന്നു!

Social Media

അബി എന്താണോ ഭയപ്പെട്ടത് അതിപ്പോൾ നടന്നു;ശ്രീകുമാർ മേനോൻ പറയുന്നു!

അബി എന്താണോ ഭയപ്പെട്ടത് അതിപ്പോൾ നടന്നു;ശ്രീകുമാർ മേനോൻ പറയുന്നു!

മലയാള സിനിമയിൽ നല്ല കഥാപാത്രങ്ങൾകൊണ്ട് വളരെ തിരക്കേറിയ നായകനായി മാറുകയാണ് ഷെയ്ൻ നിഗം.താരത്തിന്റെ സിനിമകൾ എല്ലാം തന്നെ വളരെ പെട്ടന്നാണ് സോഷ്യൽ ഏറ്റെടുക്കുന്നത്.താരത്തിന്റെ ചിത്രങ്ങൾക്കൊക്കെയും അലയാളികൾ ഏറെ സ്വീകരണമാണ് നൽകുന്നത്.താരം ഒരുപാട് ചിത്രങ്ങൾകൊണ്ട് മികച്ച നടനായി ഉയർന്നു വരുമ്പോഴാണ് താരത്തിന് വലിയ പ്രേശ്നത്തിൽ അകപെടേണ്ടി വന്നത്.എന്നാൽ താരത്തിന് സിനിമാലോകത്തുള്ളവരൊക്കെ തന്നെ വളരെ ഏറെ പിന്തുണ നൽകുന്നുണ്ട്.എന്നാൽ സംവിധായകൻ വി എ ശ്രീകുമാർ മേനോൻറെ പോസ്റ്റ് ആണിപ്പോൾ വൈറലാകുന്നത് വളർന്നു വരുന്ന ഷെയ്ൻ നിഗത്തെ മനപൂർവ്വമാണ് ഇങ്ങനെ ആക്രമിക്കുന്നത് എന്നാണ് ശ്രീകുമാർ പറയുന്നത്.താരത്തിനൊപ്പം സിനിമ ലോകം നിൽക്കണമെന്നും അബിയെ ഒതുക്കിയത് പോലെ ഒതുക്കരുത് എന്നും ശ്രീകുമാർ പറയുന്നു.അഭിയുടെ അവസ്ഥ മകന് വരൻ പാടില്ല.മകന് വെല്ലുവിളികൾ നേരിടേണ്ടി വരുമോ എന്ന ഭയം എന്നും അബിക്ക് ഉണ്ടായിരുന്നതായും ശ്രീകുമാർ പറയുന്നു.

ശ്രീകുമാർ മേനോൻറെ കുറിപ്പ് വായിക്കാം:

മലയാള സിനിമയില്‍ പ്രതിഭ ഏറ്റവുമധികം പ്രകടിപ്പിക്കുന്ന നവതാരമാണ് ഷെയ്ന്‍ നിഗം. ഇന്നലെ ഷെയ്‌നിന്റെ ലൈവ് വിഡിയോ, അദ്ദേഹം നേരിടുന്ന ഒരു വധഭീഷണിയെ കുറിച്ചാണ്. എനിക്ക് ആ ചെറുപ്പക്കാരന്റെ കരച്ചില്‍ പോലെയാണ് തോന്നിയത്. തലതൊട്ടപ്പന്മാര്‍ ഇല്ലാത്ത ഒരാളാണ് ഷെയ്ന്‍. അബിയുടെ മകന്‍ എന്ന നിലയ്ക്കാണ് താനീ ഭീഷണികളെല്ലാം നേരിടുന്നത് എന്ന് ഷെയ്ന്‍ പറയുന്നു. അബിയെ പോലെ മാന്യനായ ഒരു പ്രതിഭയുടെ മകന്‍ എന്തിനാണ് ഭീഷണി നേരിടുന്നത്? അബിയുടെ ജീവിതത്തെ അടുത്തറിയാവുന്നവര്‍ക്ക് അറിയാം, അബിയില്‍ നിന്ന് അവസരങ്ങള്‍ തട്ടിപ്പറിച്ച ആളുകളാണ് കൂടുതല്‍. ഇപ്പോള്‍, അബിയുടെ മരണാനന്തരം മകന്‍ അംഗീകരിക്കപ്പെടുമ്പോള്‍ അബി തന്നെയാണ് അംഗീകരിക്കപ്പെടുന്നത് എന്നു കരുതുന്നവരാണ് ഏറെയും.

ഷെയ്‌നിന്റെ വിഡിയോയിലും ‘അമ്മ’യ്ക്ക് നല്‍കിയ പരാതിയിലും വ്യക്തമാക്കുന്നത്, വധഭീഷണി മാത്രമല്ല ഉയര്‍ത്തിയിരിക്കുന്നത് എന്നാണ്. അതായത് സമൂഹമാധ്യമത്തില്‍ ഷെയ്‌നിനെ ഇല്ലാതാക്കുന്ന എന്തോ പ്രചരിപ്പിക്കുമെന്നും ഭീഷണിയുണ്ട്. ക്രൈമാണ് ഷെയ്‌ന് എതിരെ നടന്നിരിക്കുന്നത് എന്നത് വ്യക്തമാണ്.

ഞാന്‍ ഷെയ്‌ന് ഒപ്പമാണ്. പ്രതികരിക്കുന്ന യുവാക്കളെ സദാചാര ഗുണ്ടായിസം നടത്തി ഒതുക്കുന്നതൊക്കെ പഴയ നമ്പരാണ്. നടനെതിരെ എതിരെ ഒട്ടേറെ വോയ്‌സ് ക്ലിപ്പുകള്‍ ആരൊക്കെയോ പ്രചരിപ്പിക്കുന്നുണ്ട്. ഷെയ്‌നെ വട്ടം കൂടി വേട്ടയാടുകയാണ്. സിനിമ ലോകവും സമൂഹവും ഷെയ്‌ന് ഒപ്പം നിലപാടെടുക്കണം.
സമാധാനത്തോടെ കഥാപാത്രങ്ങളിലേയ്ക്ക് ചേക്കേറാന്‍ കഴിയുന്ന ഒരു മനസ് ഷെയ്‌ന് ഒരുക്കേണ്ടതുണ്ട്. അയാളൊരു കലാകാരനാണ്. അയാള്‍ അയാളുടെ സ്വാതന്ത്ര്യങ്ങളിലായിരിക്കട്ടെ…

തന്നെ സിനിമ രംഗത്ത് ഒതുക്കിയ കഥകളും ആ ആളുകളെ കുറിച്ചും അബി എന്നോട് പറഞ്ഞിട്ടുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ മകന് വെല്ലുവിളികൾ ഉണ്ടാകുമോയെന്ന് അബി ഭയന്നിരുന്നു. ഞാൻ ചെയ്ത അമിതാഭ് ബച്ചൻ പരസ്യങ്ങളിലെല്ലാം ബച്ചൻ സാറിന് ശബ്ദം നൽകിയത് അബിയാണ്. അന്ന് ഞങ്ങൾ തമ്മിൽ ഒരുപാട് കാര്യങ്ങൾ സംസാരിക്കാനിടയായിട്ടുണ്ട്. അബി തന്നെ പറഞ്ഞ് ഷെയ്ൻ പറയുന്ന കാര്യങ്ങൾ അറിയാവുന്ന ഒരാൾ എന്ന നിലയ്ക്ക്… അബിയുടെ മകനോടൊപ്പം മാത്രമേ നിൽക്കു.

പ്രിയ ഷെയ്ൻ, നിരുപാധികം ഒപ്പമുണ്ട്.

sreekumar menon talk about shane nigam

Continue Reading
You may also like...

More in Social Media

Trending