Connect with us

സില്‍മാ ഇരക്ക് മാത്രമല്ല ദാരിദ്രവാസി ഇരകള്‍ക്ക് നേരിട്ട പീ ഡനങ്ങളും ക്രൂരമായ ആക്രമണങ്ങളാണ്; ഈ നാട്ടിലെ പാവപ്പെട്ട ഇരകള്‍ക്കും മുഖ്യനെ കാണാനും ആശങ്ക അറിയിക്കാനും ജനാധിപത്യത്തില്‍ അവസരം ഉണ്ടാകണം

News

സില്‍മാ ഇരക്ക് മാത്രമല്ല ദാരിദ്രവാസി ഇരകള്‍ക്ക് നേരിട്ട പീ ഡനങ്ങളും ക്രൂരമായ ആക്രമണങ്ങളാണ്; ഈ നാട്ടിലെ പാവപ്പെട്ട ഇരകള്‍ക്കും മുഖ്യനെ കാണാനും ആശങ്ക അറിയിക്കാനും ജനാധിപത്യത്തില്‍ അവസരം ഉണ്ടാകണം

സില്‍മാ ഇരക്ക് മാത്രമല്ല ദാരിദ്രവാസി ഇരകള്‍ക്ക് നേരിട്ട പീ ഡനങ്ങളും ക്രൂരമായ ആക്രമണങ്ങളാണ്; ഈ നാട്ടിലെ പാവപ്പെട്ട ഇരകള്‍ക്കും മുഖ്യനെ കാണാനും ആശങ്ക അറിയിക്കാനും ജനാധിപത്യത്തില്‍ അവസരം ഉണ്ടാകണം

നടി ആക്രമിക്കപ്പെട്ട കേസില്‍ മാത്രമല്ല പാവപ്പെട്ട ഇരകളും നേരിട്ടത് പീ ഡനമാണെന്ന് തിരിച്ചറിയാന്‍ കോടതിക്ക് സാധിക്കണമെന്ന് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന. നടിയെ അക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രിയെ കണ്ടത് അടക്കമുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്റെ വിമര്‍ശനം.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

രണ്ട് വാര്‍ത്തകള്‍; നടിക്കു നേരെയുണ്ടായത് ക്രൂരമായ ആക്രമണമെന്ന് കോടതി; പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി വിധിപറയാന്‍ മാറ്റി നടിയെ അക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രിയെ കണ്ടു. പ്രോസിക്കൂഷന്‍ കൂടിക്കാഴ്ചക്ക് മുന്‍കൈയെടുത്തു. വളരെ നല്ല വാര്‍ത്തകള്‍, ബ ലാത്സംഗ ഇരക്ക് നീതി കിട്ടട്ടെ, സില്‍മാ ഇരക്ക് മാത്രമല്ല ദാരിദ്രവാസി ഇരകള്‍ക്ക് നേരിട്ട പീ ഡനങ്ങളും ക്രൂരമായ ആക്രമണങ്ങളാണ് എന്ന് ബഹു കോടതിക്ക് തിരിച്ചറിയാനാകണം, ഈ നാട്ടിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ഇരകള്‍ക്കും മുഖ്യനെ കാണാനും ആശങ്ക അറിയിക്കാനും ജനാധിപത്യത്തില്‍ അവസരം ഉണ്ടാകണം. സെലിബ്രറ്റികള്‍ അപമാനിക്കപ്പെടുമ്പോള്‍ മാത്രം വിജ്രംഭിക്കുന്നതാകരുത് സര്‍ക്കാരിന്റെയും, കോടതികളുടെയും സദാചാരം.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതു തുടങ്ങി സുപ്രീംകോടതി വരെ കയറിയിറങ്ങി കേരള സര്‍ക്കാരും സര്‍ക്കാരിന് വേണ്ടി െ്രെകബ്രാഞ്ചും നടത്തുന്ന നടത്തുന്ന വീരോചിത പോരാട്ടവും, പ്രോസിക്കൂഷന്‍ ഇടപാടുകളും അങ്ങേയറ്റം പ്രശംസനീയമാണ്. നടിയുടേത് എന്നല്ല ഏതൊരു പൗരന്റെയും പരാതിയില്‍ അടിയന്തരമായി അന്വേഷണം നടത്തി നടപടികള്‍ കൈക്കൊള്ളേണ്ടത് പോലീസിന്റെ നിയമപരമായ ഉത്തരവാദിത്വമാണ്.

എന്നാല്‍ ദരിദ്ര നാരായണന്‍മാരുടെയും, പാര്‍ശ്വത്കരിക്കപ്പെട്ടവരുടെയും പരാതികള്‍ മുന്നിലേക്കെത്തുമ്പോള്‍ മുഖം തിരിക്കുകയും പരാതിക്കാരനെ പ്രതിയാകുകയും ചെയ്യുന്ന പോലീസ് അതാരും പൂശി , ചാനല്‍ ക്യാമറകളുടെ അകമ്പടിയോടെ വരുന്ന പ്രിവിലേജ്ഡ് പൗരന്മാരുടെ കാര്യത്തില്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന വിജ്രംഭിത അര്‍പ്പിത സേവന മനോഭാവത്തിലെ ഇരട്ടത്താപ്പ് ചൂണ്ടികാണിക്കാതെ വയ്യ !

മഞ്ജുവാര്യര്‍ സൗബിന്‍ സിനിമയിലെ സംവിധായകനെ മലദ്വാരത്തിലൂടെ പോലും അ തിക്രൂരമായി ബ ലാത്സംഗം ചെയ്തതിനു അറസ്റ്റ് ചെയ്ത ശേഷം യാതൊരു വിവരവുമില്ല എന്ന് മാത്രമല്ല മെഴുകുതിരോയോ, പച്ച മീന്‍ പൊരിയോ ഇല്ല. കൊച്ചിയില്‍ സെലിബ്രറ്റികളെ ഉള്‍പ്പടെ ടാറ്റൂ ചെയ്യുന്നതിനിടെ ലൈം ഗികമായി പീ ഡിപ്പിച്ചു എന്ന പരാതിയിലോ, ആരോപണതിലോ ഇനിയും മെഴുകുതിരി കത്തുന്നില്ല.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സമൂഹത്തിലെ ശബ്ദമില്ലാത്തവന്റെ ശബ്ദമായി പോലീസ് സ്‌റ്റേഷനുകള്‍ കയറിയിറങ്ങി പരാതികള്‍ നല്‍കിവരുന്ന ഒരു വക്കാലത്തുകാരന്‍ എന്ന നിലയില്‍ പറയട്ടെ, സമൂഹത്തിലെ ഇരട്ട നീതി അഥവാ സം ആര്‍ മോര്‍ ഈക്വല്‍ എന്ന പോളിസി ജനാധിപത്യത്തിന് ഭൂഷണമല്ല. നിരവധി അനവധി പെണ്‍കുട്ടികള്‍ സ്‌റ്റേഷനുകള്‍ കയറി തങ്ങള്‍ പീ ഡിപ്പിക്കപ്പെട്ടു എന്ന് തുറന്നു പറഞ്ഞിട്ടും കേസെടുക്കാനോ അന്വേഷിക്കാനോ തയ്യാറാകത്തെ സ്‌റ്റേഷനിവെച്ച സദചാരപോലീസ് ചമഞ്ഞു അപമാനിച്ചതൊക്കെ അനുഭവത്തിലെ പൊളളുന്ന ഏടുകളാണ്.

ഇന്നിപ്പോള്‍ യുവ നടിയുടെ കാര്യത്തില്‍ കാണിച്ച ശുഷ്‌ക്കാന്തി, ലഭിക്കുന്ന പ്രിവിലേജുകള്‍, കോടതിയുടെ നിരീക്ഷണങ്ങള്‍ എന്നിവയൊക്കെ നോക്കിക്കാണുന്ന സമൂഹത്തിലെ അശരണരായ ഇരകള്‍, ബ ലാത്സംഗത്തിന് ഇരയായവര്‍പോലും പലതവണ പോലീസ് സ്‌റ്റേഷനുകള്‍ കയറിയിറങ്ങിയിട്ടുപോലും ഒരു പെറ്റി കേസുപോലും രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ പെട്ടിട്ടുള്ളവര്‍ അവരുടെ മുന്നില്‍ വന്നു തുണിപൊക്കി കാണിച്ചതുപോലെയല്ലേ സര്‍ പ്രിവിലേജ്ഡ് ക്‌ളാസിനുള്ള ഈ പ്രത്യേക പോലീസ് അന്വേഷണ സംഘംങ്ങളും സര്‍ക്കാര്‍ പ്രോസിക്കൂഷന്‍ ഇടപെടലുകളും.

പ്രകൃതി വിരുദ്ധ പീ ഡനങ്ങള്‍ പോലും ഏറ്റുവാങ്ങി പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹോദരിമാര്‍ കൊ ല ചെയ്തപ്പെട്ടപ്പോള്‍ അത് പരസ്പര സമ്മതമാണ് എന്നുവരെ പ്രോസിക്കുഷനും, പോലീസും നിലപാടെടുത്ത നാട്ടിലാണ് സര്‍ ആശരണരായ ഇരകള്‍ ഈ പ്രിവിലേജ്ഡ് കഥകള്‍ കേള്‍ക്കുന്നത്..സൈബര്‍ െ്രെകമുകളുടെ പേരില്‍ ആത്മഹത്യപോലും നടന്ന നേടാനാണ് നമ്മുടേത്. ഒരു നിമിഷവും നിരവധി സ്ത്രീകള്‍ സൈബര്‍ ആക്രമണങ്ങള്‍ക്കും, അപമാനിക്കലിനും, ഭീഷണികള്‍ക്കും വിധേയമാകുന്നുണ്ട് എന്നാല്‍ ഇവയില്‍ എത്ര കേസുകളില്‍ ഒരു എഫ്‌ഐആര്‍ എങ്കിലും രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയാറായിട്ടുണ്ട് ?

നമുക്കറിയാം സമൂഹത്തിന്റെ എല്ലാ തുറയിലും കിടമത്സരമുണ്ടെങ്കിലും സിനിമ വ്യവസായത്തില്‍ അത് നമുക്ക് ചിന്തിക്കാവുന്നതിനും അപ്പുറമാണ്. നമ്മള്‍ കേട്ടുശീലിച്ച കഥകളും, പഴയകാല സിനിമ രംഗത്തോടുള്ള നമ്മുടെ സമൂഹത്തിന്റെ അയിത്തവുമൊക്കെ അത്തരത്തിലാണ് പറഞ്ഞു വെച്ചിട്ടുള്ളത്. മീടൂ ക്യമ്പയിന്‍ എന്ന പേരില്‍ ഒരു സാമൂഹിക അവസരം വന്നപ്പോള്‍ സിനിമ മേഖലയില്‍ നിന്നുതന്നെ അന്ന് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നതും ആ കിടമത്സരങ്ങളുടെയും സാമ്പത്തിക ലൈം ഗിക അരാചകത്വത്തിന്റെയും ഭാഗമായാണ്.

എന്നാല്‍ സിനിമ സംഘടനകള്‍ നടത്തുന്ന വാര്‍ത്ത സമ്മേളക്കങ്ങളും, ഇത്തരം പരാതികളും ചില ഓര്‍ഗനൈസ്ഡ് തുറന്നുപറച്ചിലുകള്‍ വെറും ബ്‌ളാക്‌മെയിലിംഗ് തന്ത്രങ്ങളാകുന്നില്ലേ എന്ന് ഒരാള്‍ ചിന്തിച്ചാല്‍ അയാളെ കുറ്റം പറയാന്‍ സാധിക്കില്ല. സെലിബ്രറ്റികളെ നേരീട് ക്ഷണിച്ച് വരുത്തി ചായ സല്‍ക്കരവുംനടത്തി പരാതികള്‍ ഏറ്റുവാങ്ങുന്ന നിയമപാലക്കാരുള്ള നാട്ടില്‍ കേവലം ഒരു ഫോണ്‍ കോളിലൂടെപോലും പരിഹരിക്കപ്പെടുകയോ, നടപടികളെടുക്കപ്പെടുകയോ ചെയ്യാവുന്ന കാര്യങ്ങളില്‍ പോലും ആത്മാര്‍ത്ഥമായി മുന്നോട്ടുവരാന്‍ സിനിമ മേഖലയിലെ സംഘടനകള്‍ എന്തുകൊണ്ട് മുന്നൂറ് വരുന്നില്ല.

സിനിമാവ്യവസായത്തിലെ അധോലോക കഥകള്‍ നാം ഇന്നും ഇന്നലെയൊന്നുമല്ലലോ കേള്‍ക്കുന്നത്.
ജനനമാണെങ്കിലും, മരണമാണെങ്കിലും, ഏത് മതങ്ങളുടെ ആഘോഷമാണെങ്കിലും സിനിമ സെലിബ്രറ്റികളില്ലാതെ മലയാളി ഇല്ല. അതുകൊണ്ടുതന്നെയാണ് സെലിബ്രറ്റികളുടെ ഇടയിലെ നിഗൂഢ രാഷ്ട്രീയം ചിലപ്പോഴൊക്കെ അരോചകമാണെന്നു പറയേണ്ടി വരുന്നത്.

സെലിബ്രറ്റികളുടെ പരാതികളില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ഇന്റര്‍പോളിന്റെ അന്വേഷണം പ്രഖ്യാപിക്കുന്ന കേരള പോലീസ് അതേസമയം തന്നെ ഒരു പുരോഹിതന്‍ പതിമൂന്നു പ്രാവശ്യം പീഡിപ്പിച്ചു എന്ന് ഒരു കന്യാസ്ത്രീയുടെ പരാതിയില്‍, കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇര തെരുവില്‍ അലമുറയിട്ട് കരഞ്ഞു കേണപേക്ഷിക്കുന്നതും വിശുദ്ധ വസ്ത്രം ധരിച്ചുകൊണ്ട് ഒരു പോലീസ് നടപടിക്കായി തെരുവിലിറങ്ങേണ്ടിവന്നതും സമാനതകളില്ലാത്ത ചരിത്രം.

പ്രിവിലേജ്ഡ് ക്ലാസ്സിനു പ്രത്യേക അന്വേഷണം സംഘം ഞൊടിയിടയില്‍ പ്രഖ്യാപിക്കപ്പെടുകയും, പരാതി പറയാന്‍ പോകുന്ന സാധാരണക്കാര്‍ ലോകകപ്പുകളില്‍ അനാഥ ശവം ആകുകയും ചെയ്യുന്ന ഒരുകാലത്താണ് നമ്മള്‍ ജീവിക്കുന്നത്. സെലിബ്രറ്റിയാകട്ടെ, സാധരണക്കാരനാകട്ടെ, ദരിദ്രനാരായണന്‍മാരാകട്ടെ

എല്ലാ പൗരന്മാര്‍ക്കും തുല്യ നീതി പുലരട്ടെ !പീഡനം കേവലം ഒരു ശരീരത്തിനോടുള്ള ആക്രമണം അല്ല, അത് സമൂഹത്തിനോടുള്ള ഹീനമായ കുറ്റകൃത്യമാണ് അതുകൊണ്ടുതന്നെ അതിജീവിക്കുന്ന നടിക്കും, നടിയല്ലാത്ത നാരികള്‍ക്കും ഒരുപോലെ നീതി ലഭ്യമാകട്ടെ.

More in News

Trending

Recent

To Top