മമ്മൂട്ടിയെ സൈക്കിളിൽ നിന്നും ഉരുട്ടിയിട്ട ഏക നടി !
By
മലയാള സിനിമയിൽ ചുരുക്കം ചില ചിത്രങ്ങളിൽ സഹനടിയായി തിളങ്ങിയ ആളാണ് ശ്രീജയ . പക്ഷെ എല്ലാം ആളുകളുടെ മനസിൽ കയറി പറ്റിയ കഥാപാത്രങ്ങളും. അഭിനയത്തേക്കാൾ നൃത്തത്തോടായിരുന്നു ശ്രീജയ്ക്ക് താല്പര്യം. അതുകൊണ്ട് തന്നെ ഡാൻസ് സ്കൂളുമായി മുന്നോട്ട് പോകുകയാണ് താരം.
അവതാരം എന്ന ചിത്രത്തിലൂടെയാണ് ശ്രീജയ മലയാളത്തിലേക്ക് രണ്ടാം വരവ് നടത്തിയത്. രണ്ടാം വരവിൽ കിട്ടിയതും നല്ല നല്ല വേഷങ്ങൾ. ശ്രീജയ വിവാഹിതയായി സിനിമ അവസാനിപ്പിച്ചത് കന്മദത്തിലാണ്. അവരുടെ രണ്ടാമത്തെ ചിത്രം മമ്മൂട്ടിക്കൊപ്പം പൊന്തൻ മടയാണ് .
ആ സിനിമയിൽ മമ്മൂട്ടിയെ സൈക്കിളിൽ ഇരുത്തി കൊണ്ടുപോകുന്ന ഒരു രംഗം ശ്രീജയ്ക്ക് ഉണ്ടായിരുന്നു. നന്നായി സൈക്കിൾ ചവിട്ടാൻ അറിയാവുന്ന ശ്രീജയ പക്ഷെ പിന്നിലിരിക്കുന്ന ലെ ഓർത്ത് ടെൻഷനിലായി. അതോടെ സംഭവം കൈവിട്ടു പോയി. സൈക്കിളും മമ്മൂട്ടിയും ശ്രീജയയും താഴെ കിടന്നു.
വീണു കിടക്കുമ്പോളും ഭയമായിരുന്നു , എന്ത് പറയും മമ്മൂട്ടി എന്ന് ഓർത്തു. ദേഷ്യപ്പെടും എന്നാണ് കരുതിയത്. പക്ഷെ അതിനു പകരം തന്നെ ആശ്വസിപ്പിക്കുകയായിരുന്നു ചെയ്തതെന്ന് ശ്രീജയ പറയുന്നു.
വഴക്കൊന്നും പറഞ്ഞില്ലെങ്കിലും മമ്മൂട്ടിയെ സൈക്കിളിൽ നിന്നും ഉരുട്ടിയിട്ട ആദ്യ നടി എന്ന പേര് സ്വന്തമാക്കിയെന്നു ശ്രീജയ പറയുന്നു. ഓടിയനിലാണ് ശ്രീജയ അവസാനമായി അഭിനയിച്ചത്.
sreejaya about mammootty’s ponthanmada movie experience