Connect with us

ഇനി ആര്‍ക്കും സര്‍പ്രൈസ് കൊടുക്കാന്‍ തോന്നില്ല,ഇതുപോലെ ഒരു പണി ഒരിക്കലും പ്രതീക്ഷിച്ചില്ല; ശ്രീവിദ്യയ്ക്ക് കിട്ടിയ എട്ടിന്റെ പണി

Social Media

ഇനി ആര്‍ക്കും സര്‍പ്രൈസ് കൊടുക്കാന്‍ തോന്നില്ല,ഇതുപോലെ ഒരു പണി ഒരിക്കലും പ്രതീക്ഷിച്ചില്ല; ശ്രീവിദ്യയ്ക്ക് കിട്ടിയ എട്ടിന്റെ പണി

ഇനി ആര്‍ക്കും സര്‍പ്രൈസ് കൊടുക്കാന്‍ തോന്നില്ല,ഇതുപോലെ ഒരു പണി ഒരിക്കലും പ്രതീക്ഷിച്ചില്ല; ശ്രീവിദ്യയ്ക്ക് കിട്ടിയ എട്ടിന്റെ പണി

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് ശ്രീവിദ്യ പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്. സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് ശ്രീവിദ്യ എത്തിയത്. കാസർഗോഡുകാരിയായ ശ്രീവിദ്യ തന്റെ നിഷ്കളങ്കമായ സംസാര ശൈലിയൂടെയാണ് പ്രേക്ഷകമനം കവർന്നത്. മോഡലിംഗ് രംഗത്തും സജീവമാണ് ശ്രീവിദ്യയിപ്പോൾ

എന്‍ഗേജ്‌മെന്റ് കഴിഞ്ഞുള്ള ആദ്യ വാലന്റൈന്‍ഡ് ഡേ ആഘോഷമാക്കിയിരിക്കുകയാണ് ശ്രീവിദ്യയും രാഹുലും. യൂട്യൂബ് ചാനലിലൂടെയായാണ് ശ്രീവിദ്യ വിശേഷം പങ്കുവെച്ചത്. ഇത്തവണ കുറച്ച് സ്വാതന്ത്ര്യ്‌ത്തോടെ ഈ ദിവസം ആഘോഷിക്കാന്‍ പറ്റും. നന്ദുവെന്നാണ് ശ്രീവിദ്യ രാഹുലിനെ വിളിക്കുന്നത്. ഞങ്ങളങ്ങനെ ഭയങ്കരമായിട്ട് വാലന്റൈന്‍സ് ഡേ ആഘോഷിച്ചിട്ടില്ല. ഇത്തവണ എന്തെങ്കിലും സര്‍പ്രൈസ് കൊടുക്കണമെന്നുണ്ട്. നന്ദുവിന് കുറേ ടാറ്റു ഉണ്ട്. ഡാഡിയും മമ്മിയുമൊക്കെ ടാറ്റുവിലുണ്ട്. പുതിയ ഡിസൈന്‍ ചെയ്യണമെന്നൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്. ഭയങ്കര ശിവഭക്തനാണ് നന്ദു. അത് ചെയ്യണമെന്നാഗ്രഹമുണ്ടെന്നൊക്കെ പറഞ്ഞിരുന്നു. എനിക്ക് ടാറ്റുവിനെക്കുറിച്ച് അധികം അറിയില്ല, സത്യം പറഞ്ഞാല്‍ പേടിയാണ്.

ടാറ്റു സറ്റുഡിയോയിലെ ആളുകളോട് ഞാന്‍ സംസാരിച്ചിരുന്നു. നമുക്കൊരു വാലന്റൈന്‍സ് ഡേ ഔട്ടിങ്ങിന് പോവണ്ടേയെന്ന് ഞാന്‍ ചോദിച്ചിരുന്നു. അങ്ങനെയാണ് വിളിച്ച് വരുത്തിയത്. വണ്ടിയില്‍ കയറിയപ്പോഴായിരുന്നു ശ്രീവിദ്യ ഇതേക്കുറിച്ച് പറഞ്ഞത്. എന്റെ ടാറ്റുവിനെക്കുറിച്ച് ചോദിച്ചപ്പോഴേ ഞാന്‍ ഇങ്ങനെയൊരു പണി പ്രതീക്ഷിച്ചിരുന്നു. പക്ഷേ, അത് ഇന്ന് തന്നെ ഒപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇതാദ്യമായാണ് വാലന്റൈന്‍സ് ഡേയ്ക്ക് ടാറ്റു കിട്ടുന്നതെന്നായിരുന്നു രാഹുലിന്റെ കമന്റ്.

രാഹുലിനെ ടാറ്റു ചെയ്യാനായി ഇരുത്തി ശ്രീവിദ്യയും സുഹൃത്തുക്കളും പുറത്തേക്ക് പോയിരുന്നു. പുള്ളിക്കാരിയുടെ കൈയ്യില്‍ ചെറിയൊരു ഡിസൈന്‍ ചെയ്യാമെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. അവള്‍ക്ക് പേടിയാണ്, കരഞ്ഞ് ഓടാനൊക്കെ സാധ്യതയുണ്ട്. ചെറുത് ചെയ്യണമെന്നൊക്കെ പറയാറുണ്ടായിരുന്നു. പേടി കൊണ്ട് ചെയ്യാത്തതാണ്. ശ്രീവിദ്യ തിരിച്ച് വന്നപ്പോഴാണ് രാഹുല്‍ ടാറ്റുവിനെക്കുറിച്ച് പറഞ്ഞത്. എനിക്ക് വേണ്ട, അച്ഛന്‍ വീട്ടില്‍ കയറ്റില്ല, ഞാന്‍ കണ്‍സെന്റ്ില്‍ ഒപ്പിടില്ല എന്നൊക്കെയായിരുന്നു ശ്രീവിദ്യ പറഞ്ഞത്. ടാറ്റു ചെയ്യുമ്പോള്‍ വേദന സഹിച്ച് ഇരിക്കുകയായിരുന്നു ശ്രീവിദ്യ. ഇനി ആര്‍ക്കും സര്‍പ്രൈസ് കൊടുക്കാന്‍ തോന്നില്ല. ഇതുപോലെ ഒരു പണി ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നുമായിരുന്നു ശ്രീവിദ്യ പറഞ്ഞത്.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ വലിയ ആരാധികയാണ് ശ്രീവിദ്യ. പലപ്പോഴും ഇതേക്കുറിച്ച് താരം തുറന്നു പറഞ്ഞിട്ടുമുണ്ട്. മമ്മൂട്ടി ചിത്രം ഒരു കുട്ടനാടൻ ബ്ലോഗിലൂടെയാണ് താരം വെള്ളിത്തിരയിലെത്തിയതും. പിന്നീട് നിരവധി ചിത്രങ്ങളിലും ശ്രീവിദ്യ അഭിനയിച്ചു. നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിലാണ് ശ്രീവിദ്യ ഒടുവിൽ അഭിനയിച്ചത്.സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ശ്രീവിദ്യ. നിരവധി പേരാണ് താരത്തെ സോഷ്യൽ മീഡിയ പേജുകളിൽ ഫോളോ ചെയ്യുന്നത്. ഒരു യൂട്യൂബ് വ്ലോഗർ കൂടിയാണ് താരം. മോഡലിംഗ് രംഗത്ത് സജീവമായ ശ്രീവിദ്യ പലപ്പോഴായി തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ജസ്റ്റ് മാരീഡ് തിങ്സ് എന്ന വെബ് സീരിസിൽ ആണ് ശ്രീവിദ്യ ഇപ്പോൾ അഭിനയിക്കുന്നത്. ജീവയാണ് ഇതിൽ നായകനായെത്തുന്നത്.ആറു വർഷത്തെ പ്രണയത്തിനു ശേഷമാണ് ശ്രീവിദ്യയും രാഹുലും വിവാഹിതരാവുന്നത്. 2019 ൽ റിലീസിനെത്തിയ ജീംബൂബയാണ് രാഹുലിന്റെ ആദ്യ സംവിധാന ചിത്രം

.ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ ശ്രീവിദ്യ അഭിനയിച്ച ചിത്രം. സുരേഷ് ഗോപിയ്‌ക്കൊപ്പമുള്ള 251 ആണ് രാഹുലിന്റെ പുതിയ ചിത്രം.

Continue Reading
You may also like...

More in Social Media

Trending