Actor
അഭിനയിക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ അഭിനയിച്ചോളൂ.. എന്നായിരുന്നു അച്ഛന്റെ മറുപടി. ഞാൻ പോലും അഭിനയിക്കാൻ വന്നില്ലേ എന്നും അച്ഛൻ പറഞ്ഞു; ശ്രാവൺ
അഭിനയിക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ അഭിനയിച്ചോളൂ.. എന്നായിരുന്നു അച്ഛന്റെ മറുപടി. ഞാൻ പോലും അഭിനയിക്കാൻ വന്നില്ലേ എന്നും അച്ഛൻ പറഞ്ഞു; ശ്രാവൺ
മലയാളികളുടെ പ്രിയങ്കരനായ താരമാണ് മുകേഷ്. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മുകേഷിന്റെ പേരിൽ വലിയ വിവാദങ്ങളും വിമർശനങ്ങളുമാണ് ഉയർന്ന് വരുന്നത്. നടിയുടെ ലൈം ഗികാരോപണ വാർത്തകൾക്ക് പിന്നാലെയായിരുന്നു മുകേഷിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്ന് വന്നത്. എന്നാൽ ഇതെല്ലാം അപ്പാടെ തള്ളി ജീവിതം മുന്നോട്ട് കൊണ്ട് പോകുകയാണ് നടൻ.
അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ മക്കളും പ്രേക്ഷകർക്ക് സുപരിചിതരാണ്. സിനിമയിലൊന്നും വളരെ ആക്ടീവ് അല്ലെങ്കിലും സോഷ്യൽ മീഡിയയിലെല്ലാം അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങളും മറ്റുമായി താരങ്ങൾ എത്താറുണ്ട്. ഇടയ്ക്ക് വെച്ച് ശ്രാവൺ മുകേഷ് സിനിമയിൽ മുഖം കാണിച്ചിരുന്നു.
നായകനായി അഭിനയിച്ചെങ്കിലും വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ല. എന്നാൽ മകൻ സിനിമയിലേക്ക് വരുന്നതിനെ കുറിച്ച് മുകേഷ് പറഞ്ഞ കാര്യങ്ങളും തന്റെ പിതാവിൽ നിന്നും ലഭിച്ച ഉപദേശത്തെ കുറിച്ചുമുള്ള താരങ്ങളുടെ വാക്കുകൾ വൈറലാവുകയാണ്. മുകേഷ്. ബഡായ് ബംഗ്ലാവിൽ പങ്കെടുത്ത താരങ്ങളുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
ഈ വേദിയിൽ ഒരു ദിവസം വരണമെന്ന് എല്ലായിപ്പോഴും ആഗ്രഹിക്കുമായിരുന്നു. പക്ഷേ പേടിയുമുണ്ട്. പഠിക്കുന്നതാണ് എളുപ്പമെന്ന് ഇപ്പോൾ തോന്നുന്നു. അച്ഛനെ ഇവിടെ വന്നിട്ട് കാണുമ്പോൾ എന്റെ ശരീരമൊക്കെ വിറയ്ക്കുകയാണ്. ബഡായി ബംഗ്ലാവിൽ വന്നാൽ നിങ്ങൾ ഞങ്ങളെ കളിയാക്കില്ലേ എന്നാണ് പല താരങ്ങളും ചോദിക്കാറുള്ളത്. പക്ഷേ നമ്മളങ്ങനെ ആരെയും കളിയാക്കാറില്ല. ഇവിടെ വരുന്നവരുടെ പോസിറ്റീവാണ് പറയുക.
ഇവിടെ വന്നിട്ട് വിറക്കുന്നു എന്ന് പറയുന്ന ആൾ ഒരു ഡോക്ടർ ആണെന്നാണ് മുകേഷിന്റെ മറുപടി. ഇവനെ വിശ്വസിച്ച് രോഗിയെ ഓപ്പറേഷൻ ചെയ്യാൻ ആസമ്മതിക്കും എന്നായി മുകേഷ്. എന്നാൽ ഓപ്പറേഷൻ ചെയ്യുന്ന സമയത്ത് അച്ഛൻ അവിടെ ഇല്ലല്ലോ, അതുകൊണ്ട് കുഴപ്പമില്ലെന്നായിരുന്നു ശ്രാവണിന്റെ മറുപടി.
അഭിനയിക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ അഭിനയിച്ചോളൂ.. എന്നായിരുന്നു അച്ഛന്റെ മറുപടി. ഞാൻ പോലും അഭിനയിക്കാൻ വന്നില്ലേ എന്നും അച്ഛൻ പറഞ്ഞതായി ശ്രാവൺ കൂട്ടിച്ചേർത്തു. എന്നാൽ താരങ്ങളുടെ മക്കൾ അഭിനയിക്കാനെത്തുമ്പോൾ ഒരുപാട് തെറ്റിദ്ധാരണകളുണ്ടെന്ന് മുകേഷ് പറയുന്നു.
താരപുത്രന്മാരെ എല്ലാവരും സേഫ് ആക്കി, എളുപ്പത്തിൽ ഇതിലേക്ക് എത്തിക്കുമെന്നാണ് പലരുടെയും ധാരണ. എന്നാൽ അത് വെറും തെറ്റിദ്ധാരണയാണ്. ചിലരെന്നോട് സിനിമയിലെങ്ങനെയാണ് ജാതിയും മതവുമൊക്കെ ഉണ്ടോന്നും നിങ്ങളുടെ ജാതിയിലുള്ളവരെ കയറ്റി വിടുമോ? എന്നുമൊക്കെ ചോദിച്ചിട്ടുണ്ട്.
ഏത് ജാതിയും മതവുമാണെങ്കിലും സിനിമയിലെത്തിയ ശേഷം കഴിവില്ലെങ്കിൽ ഒരു ദിവസം പോലും പിടിച്ച് നിൽക്കാൻ പറ്റാത്ത സ്ഥലം സിനിമയാണെന്നാണ് മുകേഷ് പറയുന്നത്. ശ്രാവണിന് സിനിമയിലേക്കൊരു വേഷമുണ്ടെന്ന് പറഞ്ഞ് സംവിധായകൻ എന്നെ വിളിച്ചപ്പോൾ അത് ഇവനോട് തന്നെ സംസാരിക്കാനാണ് ഞാൻ പറഞ്ഞത്. കഥ പറഞ്ഞ് ആൾക്ക് ഇഷ്ടപ്പെട്ടാൽ നേരിട്ട് ചെയ്യാമല്ലോ എന്നാണ് ഞാൻ കരുതിയത്.
എന്റെ അച്ഛനെ കുറിച്ച് പറഞ്ഞാൽ ഞാൻ സിനിമയിൽ അഭിനയിക്കുന്നതിനെ പറ്റി തുടക്കത്തിലൊന്നും അദ്ദേഹത്തിന് അറിയുക പോലുമില്ലായിരുന്നു. അതൊക്കെ എനിക്കുണ്ടായിരുന്ന ആഗ്രഹവും പരിശ്രമവുമാണ്. ആദ്യത്തെ സിനിമ കഴിഞ്ഞ് കുറച്ച് ഗ്യാപ്പ് വന്നു. അതിനിടയിലൊരു സിനിമയിലേക്ക് എന്നെ അഭിനയിക്കാൻ വിളിച്ചെങ്കിലും പിന്നീടതില്ലെന്നായി.
അന്ന് ഞാൻ വിഷമിച്ചിരുന്നപ്പോൾ അമ്മ അച്ഛനോട് പോയി പറഞ്ഞു. അന്നാണ് അച്ഛൻ ആദ്യമായി എന്നോട് ദേഷ്യപ്പെടുന്നത്. ഇങ്ങനെയാണെങ്കിൽ സിനിമ എന്ന് പറഞ്ഞ് ഇതിനകത്ത് കയറരുത്. കാര്യം ഇതൊന്നും മനസിലാക്കാനും അതിജീവിക്കാനും ശേഷിയില്ലാത്തവൻ എവിടെ പോയാലും കാര്യമില്ലെന്നാണ് മുകേഷ് തന്റെ അച്ഛനെ കുറിച്ച് പറഞ്ഞത്.
