Malayalam Breaking News
സ്പടികം 2 – മലയാള യുവ സൂപ്പർതാരം നായകൻ , ഒപ്പം സണ്ണി ലിയോണും !!
സ്പടികം 2 – മലയാള യുവ സൂപ്പർതാരം നായകൻ , ഒപ്പം സണ്ണി ലിയോണും !!
സ്പടികം 2 – മലയാള യുവ സൂപ്പർതാരം നായകൻ , ഒപ്പം സണ്ണി ലിയോണും !!
മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം നിർവ്വഹിച്ച് 1995ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് സ്‌ഫടികം. മോഹൻലാലിൻറെ എക്കാലത്തെയും മികച്ച മാസ്സ് സിനിമയെടുത്താൽ നമ്മൾ ആദ്യം എണ്ണുന്ന സിനിമകളിൽ ഒന്ന് കൂടിയാണത്. ആട് തോമ എന്ന ചിത്രത്തിലെ മോഹൻലാൽ കഥാപാത്രത്തിന് ഒരു പക്ഷെ മോഹൻലാലിന് ഉള്ളതിനേക്കാൾ കൂടുതൽ ആരധകരും കാണും. ഇപ്പോഴിതാ സ്‌ഫടികത്തിന് ഒരു രണ്ടാം ഭാഗം വരുന്നു എന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
യുവേഴ്സ് ലിവിങ്‌ലി എന്ന ചിത്രത്തിന് ശേഷം ബിജു.ജെ.കടയ്ക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിലെ ഒരു യുവ സൂപ്പർ താരമാണ് നായകനായെത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. ആട് തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ബോളിവുഡ്ഡ് നടി സണ്ണി ലിയോണും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ എത്തുമെന്ന് അറിയുന്നു.
സ്‌ഫടികത്തിൽ സിൽക്ക് സ്‌മിത അവതരിപ്പിച്ച ലൈല എന്ന കഥാപാത്രത്തിന്റെ മകളായാണ് സണ്ണി ലിയോൺ എത്തുക. ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാകാൻ ഹോളിവുഡ്ഡ് നിർമ്മാണ കമ്പനി മൊമന്റവുമായി കരാറിൽ അണിയറപ്രവർത്തകർ എത്തിയതായും അറിയുന്നു.
Spadikam – 2 is coming !!
