Connect with us

ആ യാത്രക്കിടയിൽ ഞങ്ങളെ ഒരു വാഹനം ഫോളോ ചെയ്യുന്നുണ്ടെന്ന് മനസിലായി ; അനുഭവം പങ്കുവച്ച് സൗഭാഗ്യയും ഭര്‍ത്താവും

Movies

ആ യാത്രക്കിടയിൽ ഞങ്ങളെ ഒരു വാഹനം ഫോളോ ചെയ്യുന്നുണ്ടെന്ന് മനസിലായി ; അനുഭവം പങ്കുവച്ച് സൗഭാഗ്യയും ഭര്‍ത്താവും

ആ യാത്രക്കിടയിൽ ഞങ്ങളെ ഒരു വാഹനം ഫോളോ ചെയ്യുന്നുണ്ടെന്ന് മനസിലായി ; അനുഭവം പങ്കുവച്ച് സൗഭാഗ്യയും ഭര്‍ത്താവും

സൗപര്‍ണികയുടെ ഭര്‍ത്താവായ സുഭാഷും അഭിനയരംഗത്ത് സജീവമാണ്. അദ്ദേഹത്തിന്റെ പിന്തുണയുള്ളതിനാലാണ് ഇപ്പോഴും അഭിനയരംഗത്ത് തുടരുന്നതെന്നായിരുന്നു താരം പറഞ്ഞത്. സിനിമയിലും സീരിയലിലെല്ലാം സജീവമായ താരങ്ങള്‍. ബാലതാരമായിട്ടാണ് സൗപര്‍ണിക സിനിമയിലെത്തുന്നത്. പിന്നീട് സിനിമയിലും സീരിയലിലുമെല്ലാം സജീവമാവുകയായിരുന്നു. സീരീയലുകളാണ് സൗപര്‍ണികയെ താരമാക്കുന്നത്. നായികയായും വില്ലത്തിയായുമെല്ലാം സൗപര്‍ണിക ആരാധകരുടെ മനസില്‍ ഇടം നേടിയിട്ടുണ്ട്.

മനു കൃഷ്ണ ഒരുക്കുന്ന ഗീല ഐലന്‍ഡ് ആണ് സുഭാഷിന്റെ പുതിയ സിനിമ. യാത്രയെ ഏറെ ഇഷ്ടപ്പെടുന്നവരാണ് സുഭാഷും സൗപര്‍ണികയും. ഇപ്പോഴിതാ ഒരു യാത്രയ്ക്കിടെയുണ്ടായ മറക്കാനാകാത്ത അനുഭവം പങ്കുവെക്കുകയാണ് സൗപര്‍ണികയും സുഭാഷും. മാധ്യമത്തിന്റെ കുടുംബം മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. ആ വാക്കുകള്‍ ഇങ്ങനെ .ഡല്‍ഹി യാത്ര ഒരിക്കലും മറക്കാന്‍ കഴിയില്ല. മലയാളി അസോസിയേഷന്റെ പരിപാടിയുടെ ഭാഗമായിട്ടാണ് പോയത്. ശേഷം ഒരാഴ്ച അവിടെ നിന്നു.

ഭയങ്കര തണുപ്പുള്ള സമയമായിരുന്നു. നേരത്തെ ഒരു ഓണ്‍ലൈന്‍ ആപ്പ് വഴി ഒരു ഹോട്ടലില്‍ റൂമൊക്കെ ബുക്ക് ചെയ്തു. ഞങ്ങള്‍ ഒരുപാട് ദൂരം യാത്ര ചെയ്താണ് ഹോട്ടലില്‍ എത്തിയത്. അപ്പോള്‍ ഏകദേശം രാത്രി 12 മണി ആയി.ഡല്‍ഹിയിലെ നല്ലൊരു ഹോട്ടലായിരുന്നു അത്. പക്ഷെ ബുക്കിംഗ് കാണിച്ചപ്പോഴാണ് ചതി മനസിലായത്. ആ ആപ്പുമായി ഹോട്ടല്‍ സഹകരിക്കുന്നില്ല. അതു കൊണ്ട് തന്നെ ഞങ്ങള്‍ക്ക് റൂം തരാന്‍ അവര്‍ക്ക് പറ്റില്ലായിരുന്നു. അപ്പോഴേക്കും ഞങ്ങള്‍ വന്ന ടാക്‌സി തിരികെ പോയി. ആ ഹോട്ടലില്‍ വേറെ മുറിയൊന്നും ഒഴിവില്ല. എത്ര രൂപ വേണമെങ്കിലും തരാമെന്ന് പറഞ്ഞിട്ടും മുറിയുടെ കാര്യത്തില്‍ അവര്‍ കൈ മലര്‍ത്തി.

തൊട്ടടുത്ത് വേറെ ഒരു ഹോട്ടലുണ്ടെന്ന് അവര്‍ തന്നെ ഞങ്ങളോട് പറഞ്ഞു. ഇരുട്ടത്ത് മരം കോച്ചുന്ന തമണുപ്പില്‍ ഞങ്ങള്‍ രണ്ടും കല്‍പ്പിച്ച് നടന്നു. കുറച്ച് ദൂരം ചെന്നപ്പോഴാണ് ഞങ്ങളെ ഒരു വാഹനം ഫോളോ ചെയ്യുന്നുണ്ടെന്ന് മനസിലായത്. കുററ ചെറുപ്പക്കാരായിരുന്നു അതില്‍. സംഭവം അത്ര പന്തിയല്ലെന്ന് മനസിലായി. ഞങ്ങളുടെ കൈയ്യില്‍ ആകെ ഉണ്ടായിരുന്നത് ഒരു സെല്‍ഫി സ്റ്റിക്കായിരുന്നു. വേണ്ടി വന്നാല്‍ രണ്ട് അടി കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു.ഭയം മനസിലുണ്ടായിരുന്നുവെങ്കിലും അത് പ്രകടിപ്പിച്ചില്ല. അവരെ കാണിക്കാന്‍ ചുമ്മാ ഫോണെടുത്ത് സുഹൃത്തിനെ വിളിക്കുന്നത് പോലെ ആക്ഷന്‍ കാണിച്ചു. കുറച്ച് ദൂരം ചെന്നപ്പോള്‍ ഇവര്‍ ഞങ്ങളോട് ലിഫ്റ്റ് വേണോ എന്ന് ചോദിച്ചു.

ഒരു ഭാവവ്യത്യാസവുമില്ലാതെ സുഹൃത്ത് വരുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ തന്നെ വണ്ടിയും കൊണ്ട് അവര്‍ പോയി. ഒടുവില്‍ ഒരു റോഡിലെത്തി. ഭാഗ്യം പോലെ ഒരു ഓട്ടോ കിട്ടി. അതിനിടയ്ക്ക് എങ്ങനെയൊക്കയോ ഒരു ഹോട്ടല്‍ ബുക്ക് ചെയ്തു.വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു തങ്ങളുടേതെന്നാണ് സുഭാഷും സൗപര്‍ണികയും പറയുന്നത്. നടി കവിത കലാനിലയം ആണ് ആലോചന കൊണ്ടു വരുന്നത്. എന്നെ കാണുമ്പോള്‍ ചേട്ടനെ ഓര്‍മ്മ വരുമെന്ന് പറയും. വിവാഹത്തിന് മുമ്പ് ഞങ്ങള്‍ തമ്മില്‍ ഒരു പരിചയവും ഇല്ലായിരുന്നു. കവിത ചേച്ചി തന്നെയാണ് ഏട്ടന്റെ ചേച്ചിയോട് സംസാരിച്ചതെന്നും പിന്നീട് ഇരു വീട്ടുകാരും ചേര്‍ന്ന് വിവാഹം നടത്തുകയായിരുന്നുവെന്നും സൗപര്‍ണിക പറയുന്നുണ്ട്.

രണ്ടു പേരും ഒരേ മേഖലയില്‍ നിന്നുള്ളവരാകുന്നതിനാല്‍ പരസ്പരം കൃത്യമായി മനസിലാക്കുമെന്നാണ് സൗപര്‍ണിക പറയുന്നത്. നമ്മളെ പിന്തുണച്ച് എപ്പോഴും ഒപ്പമുണ്ടാകും. ഞങ്ങള്‍ക്ക് ഇതുവരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. മറിച്ച് ഗുണം മാത്രമേയുണ്ടായിട്ടുള്ളുവെന്നും സൗപര്‍ണിക പറയുന്നുണ്ട്. വിവാഹ ശേഷം അഭിനയം തുടരുന്നതിന്റെ പൂര്‍ണ ക്രെഡിറ്റും ഏട്ടനാണെന്നും സൗപര്‍ണിക പറയുന്നു. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ സഹായിക്കാറുണ്ടെന്നും താരം പറയുന്നു.

Continue Reading
You may also like...

More in Movies

Trending

Recent

To Top