Connect with us

“എക്സ്പ്രഷൻ ക്വീൻ” സൗമ്യ മാവേലിക്കരയുടെ പുതിയ വിശേഷങ്ങൾ!

soumya mavelikkara

featured

“എക്സ്പ്രഷൻ ക്വീൻ” സൗമ്യ മാവേലിക്കരയുടെ പുതിയ വിശേഷങ്ങൾ!

“എക്സ്പ്രഷൻ ക്വീൻ” സൗമ്യ മാവേലിക്കരയുടെ പുതിയ വിശേഷങ്ങൾ!

“എക്സ്പ്രഷൻ ക്വീൻ” സൗമ്യ മാവേലിക്കരയുടെ പുതിയ വിശേഷങ്ങൾ!

കൾക്കണ്ടം ചുണ്ടിൽ കർപ്പൂരം കണ്ണിൽ എന്ന പാട്ട് ഇൻസ്റ്റയിൽ റീൽസ് ചെയ്തതോടെയാണ് സൗമ്യ മാവേലിക്കര സമൂഹമാധ്യമങ്ങളിൽ വൈറൽ ആയത്.’എക്സ്പ്രഷൻ ക്വീൻ’ എന്നറിയപ്പെടുന്ന സൗമ്യയുടെ ഇൻസ്റ്റ​ഗ്രാം റീലുകളെല്ലാം വൻ ഹിറ്റാണ് .

ടിക് ടോക്കിൽ നിന്നാണ് ഇൻസ്റ്റയിലേക്ക് എത്തുന്നതെന്ന് സൗമ്യ പറയുന്നു . ഏഷ്യനെത്തിന്റെ ന്യൂസ് ഓൺലൈനിൽ ആണ് സൗമ്യ തന്റെ വിശേഷങ്ങൾ പങ്കുവെച്ചത് ”ടിക് ടോക്കിൽ വീഡിയോ ഒക്കെ ചെയ്ത് നന്നായി വരുന്ന സമയത്ത് ടിക് ടോക് ബാൻ ആവുന്നത് . ആ സമയത്താണ് ഇൻസ്റ്റ​ഗ്രാം വരുന്നത്. അങ്ങനെ ഇന്‍സ്റ്റയില്‍ റീല്‍സ് ചെയ്തു തുടങ്ങി. ആദ്യമൊന്നും ഫോളോവേഴ്സോ റീച്ചോ ഒന്നും ഉണ്ടായിരുന്നില്ല. നൂറിൽ താഴെ മാത്രമേ റീച്ച് കിട്ടുമായിരുന്നുള്ളൂ. അത്കൊണ്ട് ഇനി റീൽസ് ഒന്നും ചെയ്യണ്ട എന്ന് വിചാരിച്ചിരിക്കുകയായിരുന്നു . ഒരു ദിവസം വീഡിയോക്ക് നല്ല റീച്ച് കിട്ടി. അതുപോലെ ഫോളോവേഴ്സും കൂടി.” ഇന്ന് രണ്ടരലക്ഷത്തോളം ഫോളോവേഴ്സുണ്ട് സൗമ്യയുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിന്. ദിനംപ്രതി ഫോളോവേഴ്സ് കൂടുന്നതല്ലാതെ ആരും വിട്ടുപോകുന്നില്ല എന്നും സൗമ്യ പറയുന്നു.

ടീച്ചർ മാരെ അനുകരിച്ചാണ്‌ സൗമ്യയുടെ തുടക്കം. സ്കൂൾ കോളേജ് കാലഘട്ടങ്ങളിൽ സൗമ്യ താരമായിരുന്നു. പിന്നീട് വിവാഹം കഴിക്കുകയും കുടുംബമാവുകയും ചെയ്തു. വീട്ടുകാര്യങ്ങൾക്കിടയിൽ സമയം കിട്ടുമ്പോഴൊക്കെ സൗമ്യ ടിക് ടിക് വീഡിയോസ് ചെയ്തു. വിഡിയോകൾ ചെയ്ത്കൊണ്ടിരിക്കുന്നതിനിടയിൽ സൗമ്യയുടെ ഒരു വീഡിയോ ഹിറ്റാവുകയും അതിനു ശേഷം സൗമ്യയ്ക്ക് ഫോളോവേർസ് കുടുകയും ചെയ്തു. ഒരുപാട് കോമഡി പ്രോഗ്രാമുകൾ സൗമ്യ ചെയ്തിട്ടുണ്ട് . ഏറ്റവും ഹിറ്റായത് കൽക്കണ്ടം ചുണ്ടിൽ എന്ന വീഡിയോ ആണ്.

അമൃതയിലും മഴവിൽ മനോരമയിലും ഫ്ളവേർസ്‌ ചാനലിലുമൊക്കെ സൗമ്യ പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട് . സ്പോട് ഡബ്ബിങ്ങിൽ ഓക്ക് സൗമ്യ തന്റെ കഴിവ് തെളിയിച്ചു . മഞ്ജു വാര്യർ ,ഷീലാമ്മ ,രഞ്ജിനി ഹരിദാസ് ഇവരെയൊക്ക സൗമ്യ അനുകരിക്കാറുണ്ട് സൗമ്യയുടെ ലക്‌ഷ്യം സിനിമയാണ് .വെബ് സീരീസുകളിൽ അഭിനയിക്കാൻ സൗമ്യയ്ക്ക് അവസരങ്ങൾ വരുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ സൗമ്യയ്ക്ക് സിനിമയിൽ അവസരം ലഭിക്കട്ടെ. ഒരു നല്ല നടിയായി ബിഗ് സ്‌ക്രീനിൽ തിളങ്ങാൻ സൗമ്യയ്ക്ക് എല്ലാ ആശംസകളും നേരുന്നു

Continue Reading
You may also like...

More in featured

Trending

Recent

To Top