Connect with us

അവനേത് മാളികയില്‍ താമസിക്കുന്നവനായാലും ഒരിക്കലും വെറുതെ വിടരുത്; രോഷത്തോടെ സൂരജ്; പറഞ്ഞത് കേട്ടോ?

Malayalam

അവനേത് മാളികയില്‍ താമസിക്കുന്നവനായാലും ഒരിക്കലും വെറുതെ വിടരുത്; രോഷത്തോടെ സൂരജ്; പറഞ്ഞത് കേട്ടോ?

അവനേത് മാളികയില്‍ താമസിക്കുന്നവനായാലും ഒരിക്കലും വെറുതെ വിടരുത്; രോഷത്തോടെ സൂരജ്; പറഞ്ഞത് കേട്ടോ?

പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെയാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായി നടനാണ് സൂരജ് സണ്‍. സോഷ്യൽ മീഡിയയിൽ സജീവമായ സൂരജ് പങ്കിടുന്ന വിശേഷങ്ങൾ എല്ലാം ശ്രദ്ധ നേടാറുണ്ട്. കാറില്‍ ചാരി നിന്നതിന് കൊച്ചുകുട്ടിയെ ചവുട്ടിയ സംഭവത്തെക്കുറിച്ച് സൂരജ് പങ്കിട്ട കുറിപ്പ് ശ്രദ്ധ നേടുന്നു


ഇനി അവന്റെ കാല് പൊങ്ങരുതെന്ന ക്യാപ്ഷനോടെയായാണ് സൂരജ് ഇതേക്കുറിച്ച് സംസാരിച്ചത്. ആറ് വയസുകാരനെ ചവിട്ടിത്തെറിപ്പിച്ചയാള്‍ക്കെതിരെ നടപടി വേണമെന്ന് സൂരജ് പറയുന്നു.

മനസിന് വല്ലാതെ വേദന തോന്നിപ്പിക്കുന്നൊരു രംഗം നമ്മള്‍ സോഷ്യല്‍മീഡിയയില്‍ കണ്ടു. അത് നമ്മുടെ തലശേരിയില്‍ കാറ് ചാരി നിന്ന ആറ് വയസുകാരനെ ഒരാള്‍ പട്ടിയെ ചവിട്ടുന്നത് പോലെ ചവിട്ടിത്തെറിപ്പിക്കുന്ന രംഗം. കാറ് ചാരി നിന്ന കുട്ടിയോട് കുറേ സമയമായി മാറി നില്‍ക്കാന്‍ പറഞ്ഞു. പിന്നെ അയാള്‍ വന്നു, ഒരൊറ്റ ചവിട്ട്. മഹാരാഷട്രയിലുള്ള കുട്ടിയാണെന്നാണ് പറയുന്നത്. പട്ടിയല്ലല്ലോ കുട്ടിയല്ലേ.

അവനേത് മാളികയില്‍ താമസിക്കുന്നവനായാലും, അവന് ചുറ്റും അവനെക്കൊണ്ട് ഉപയോഗമുള്ള ഒരുപാട് ആള്‍ക്കാരുണ്ടെങ്കിലും അവനെ ഒരിക്കലും വെറുതെ വിടരുത്. ഇനി ഒരിക്കലും അവനാ കാല് പൊക്കി ഒരു പട്ടിയെപ്പോലും തൊടാന്‍ പറ്റരുത്. അവനാരോ ആയിക്കോട്ടെ. അവനെക്കൊണ്ട് ഒരുപാട് ആളുകള്‍ക്ക് ഉപയോഗമുണ്ടായേക്കും. പക്ഷേ, ഒരു മനുഷ്യക്കുട്ടിയുടെ ദേഹത്ത് ചവിട്ടാനുള്ള ത്രാണി അവനുണ്ടാവാന്‍ പാടില്ല.

അവനെ സപ്പോര്‍ട്ട് ചെയ്യുന്നവരായാലും അവരേയും ഈ ഗണത്തില്‍പ്പെടുത്തണം. കണ്ടാല്‍ ആര്‍ക്കും സഹിക്കാന്‍ പറ്റില്ല. നമ്മുടെ നാട്ടിലെയല്ലല്ലോ, ഇത് പുറത്തെവിടെയോ ഉള്ള കുട്ടിയല്ലേ എന്നല്ല. അതൊരു മനുഷ്യക്കുഞ്ഞാണ്. മനുഷ്യനോട് ഇതുപോലെ ചെയ്യാന്‍ തോന്നുന്ന അവന്‍ മനുഷ്യനല്ലേ, കാറല്ലേ റോഡിലൂടെ പോവുമ്പോള്‍ എന്തൊക്കെ സംഭവിക്കുന്നുണ്ട്. ആറ് വയസുള്ള ഒരു കുട്ടി ചാരി നിന്നാല്‍ എന്ത് സംഭവിക്കും. ആ കാറില്‍ നിന്ന് എന്തെടുത്ത് പോവാനാണ്. ഇനിയൊരിക്കലും കാല്‍ പൊങ്ങാന്‍ പാടില്ലാത്ത തരത്തിലുള്ള ശിക്ഷ തന്നെ കൊടുക്കണം.

പൈസയൊക്കെ കൊടുത്ത് കേസ് സെറ്റിലാക്കുമായിരിക്കും. അവന്റെ ആ സ്വഭാവം മാറണം. കുട്ടി എന്നല്ല ഒരു പട്ടിയെപ്പോലും പിന്നീട് അവന്‍ തൊടാന്‍ പാടില്ലെന്നുമായിരുന്നു സൂരജ് സണ്‍ പറഞ്ഞത്. അവനെ വെറുതെ വിടരുത്, രാവിലെ ഈ വാര്‍ത്ത കണ്ടുനിറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞ് പോയി. നിങ്ങളെങ്കിലും ഇത് പറഞ്ഞല്ലോ, സൂരജ് പറഞ്ഞത് നൂറ് ശതമാനം സത്യം തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുളളത്.

Continue Reading

More in Malayalam

Trending

Recent

To Top