Connect with us

യുവനടിയെ അധിക്ഷേപിച്ചു, സൂരജ് പാലാക്കാരൻ പോലീസ് കസ്റ്റഡിയിൽ

News

യുവനടിയെ അധിക്ഷേപിച്ചു, സൂരജ് പാലാക്കാരൻ പോലീസ് കസ്റ്റഡിയിൽ

യുവനടിയെ അധിക്ഷേപിച്ചു, സൂരജ് പാലാക്കാരൻ പോലീസ് കസ്റ്റഡിയിൽ

യുവനടിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചുവെന്ന പരാതിയ്ക്ക് പിന്നാലെ വ്ലോഗർ സൂരജ് പാലാക്കാരനെ കസ്റ്റഡിയിലെടുത്ത് പോലീസ്. നടിയുടെ പരാതിയുടെ പുറത്താണ് കസ്റ്റഡിയിലെടുത്തത്. പാലാരിവട്ടം പോലീസാണ് സീരജിനെ കസ്റ്റ‍ഡിയിലെടുത്തിയിരിക്കുന്നത്. അതേസമയം, രണ്ട് വർഷങ്ങൾക്ക് മുമ്പും സമാനമായ കേസിൽ സൂരജ് പാലാക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അന്ന് 14 ദിവസത്തേക്ക് റിമാൻറും ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാൾക്കെതിരെ 2022ൽ പൊലീസ് കേസെടുത്തത്. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയിലായിരുന്നു അന്ന് അറസ്റ്റ്. രണ്ട് ലക്ഷം രൂപയുടെ രണ്ടാൾ ജാമ്യം, തുല്യ ബോണ്ട്, പരാതിക്കാരിയെ അധിക്ഷേപിക്കുന്ന തരത്തിൽ സമൂഹ മധ്യമത്തിലൂടെ പരാമർശങ്ങൾ പാടില്ല തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചതും.

ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് സൂരജ് പാലാക്കാരൻ യുവതിയെ അധിക്ഷേപിച്ച് രം​ഗത്തെത്തിയിരുന്നത്. വനിതാ മന്ത്രിയുടെ അ ശ്ലീല വീഡിയോ നിർമിക്കാൻ നിർബന്ധിച്ചെന്നും വഴങ്ങാത്തതിന് മാനസികമായി പീ ഡിപ്പിച്ചെന്നും കാണിച്ചാണ് ക്രൈം പത്രാധിപർ നന്ദകുമാറിനെതിരെ സ്ഥാപനത്തിലെ മുൻ ജീവനക്കാരി കൂടിയായ യുവതി പരാതി നൽകിയിരുന്നത്.

അ ശ്ലീല ചുവയോടെ സംസാരം തുടർന്നതോടെ ജീവനക്കാരി സ്ഥാപനം വിട്ടു. പിന്നാലെ കൊച്ചി ടൗൺ പൊലീസിൽ പരാതി നൽകി. ഈ പരാതി വ്യാജമാണെന്ന് ആരോപിച്ചാണ് സൂരജ് പാലാക്കാരൻ അന്ന് യൂട്യൂബ് വീഡിയോ പുറത്തുവിട്ടത്. യുവതിയെ പ രസ്യമായി അപ മാനിച്ച് കൊണ്ടുള്ള ഈ വീഡിയോ, നാല് ലക്ഷത്തിലധികം പേർ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് യുവതി പൊലീസിനെ സമീപിച്ചതും പരാതി നൽകിയതും.

More in News

Trending