Connect with us

ഇങ്ങനെയുള്ള ചടങ്ങ് കൊണ്ടുവരാൻ നിയമത്തിന്റെ ആവശ്യമൊന്നുമില്ല… നിങ്ങൾ ഓരോരുത്തരായി തുടങ്ങിയ മതി; കുറിപ്പുമായി സൂരജ് സൺ

Malayalam

ഇങ്ങനെയുള്ള ചടങ്ങ് കൊണ്ടുവരാൻ നിയമത്തിന്റെ ആവശ്യമൊന്നുമില്ല… നിങ്ങൾ ഓരോരുത്തരായി തുടങ്ങിയ മതി; കുറിപ്പുമായി സൂരജ് സൺ

ഇങ്ങനെയുള്ള ചടങ്ങ് കൊണ്ടുവരാൻ നിയമത്തിന്റെ ആവശ്യമൊന്നുമില്ല… നിങ്ങൾ ഓരോരുത്തരായി തുടങ്ങിയ മതി; കുറിപ്പുമായി സൂരജ് സൺ

അടുത്തിടെയായിരുന്നു സ്റ്റാര്‍ മാജിക്കിലൂടെയായി പ്രേക്ഷക ശ്രദ്ധ നേടിയ അഭി മുരളി വിവാഹിതയായത്. യൂറോപ്പുകാരനായ ഡയാനാണ് അഭിയെ ജീവിതസഖിയാക്കിയത്.

മാലയിട്ടതിന് ശേഷമായി അഭി ഡയാന്റെ കാലില്‍ തൊട്ട് വണങ്ങിയിരുന്നു. തിരിച്ച് ഡയാനും അഭിയുടെ കാലില്‍ തൊട്ട് വണങ്ങിയിരുന്നു. ചിത്രങ്ങളും വിഡിയോയും സോഷ്യൽ എംഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ അത് വേണ്ട കാര്യം തന്നെയാണെന്നും ഇതും കൂടി വിവാഹ ചടങ്ങില്‍ ഉള്‍പ്പെടുത്തേണ്ടത് തന്നെയാണെന്നും നടൻ സൂരജ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായാണ് സൂരജ് അഭിപ്രായം രേഖപ്പെടുത്തിയത്.

കല്യാണം. ഞാൻ ഒരുപാട് കല്യാണത്തിന് ഫോട്ടോകൾ എടുത്തിട്ടുണ്ട്. അതുകൊണ്ട് എല്ലാ മതത്തിലുള്ള കല്യാണവും അതിന്റെ ആചാരങ്ങളും എനിക്കറിയാം. ചിലപ്പോൾ തോന്നിയിട്ടുണ്ട് ഇതൊക്കെ എന്തിനാണ് പക്ഷേ ദൈവികമായ ഒരു അടിത്തറ നല്ലതാണ്, വിശ്വാസമാണ് അത് നടക്കട്ടെ. പക്ഷേ അതിൽ ഉൾപ്പെടുത്താത്ത ഒരു ആചാരമാണ് ഞാനിപ്പോൾ നിങ്ങളുടെ മുന്നിൽ കാണിക്കുന്നത്. സത്യത്തിൽ ഏറ്റവും ആവശ്യമുള്ള ഒരു കാര്യമാണിത് ഇത് ആചാരത്തിൽ ഉൾപ്പെടുത്തേണ്ടതും വളരെ അത്യാവശ്യമാണ്.

പരസ്പരമുള്ള ബഹുമാനം, തുല്യരാണ് നമ്മൾ, പരസ്പരം നമ്മൾ അടിമകളല്ല. എനിക്കും നിനക്കും തുല്യ സ്വാതന്ത്ര്യമാണ് ഈ ലോകത്ത് ജീവിക്കാൻ. പരസ്പരം സ്നേഹിക്കാനും പരസ്പരം ബഹുമാനിക്കാനും, പരസ്പരമുള്ള വിട്ടുവീഴ്ചകളും, ക്ഷമയുമൊക്കെയാണ് മുന്നോട്ടുള്ള ജീവിതത്തിൽ ഏറ്റവും ആവശ്യം. ഇങ്ങനെയുള്ള ചടങ്ങ് കൊണ്ടുവരാൻ നിയമത്തിന്റെ ആവശ്യമൊന്നുമില്ല. നിങ്ങൾ ഓരോരുത്തരായി തുടങ്ങിയ മതി. എന്റെ മാത്രം അഭിപ്രായമാണ് നിങ്ങൾക്ക് യോജിക്കാം യോജിക്കാതിരിക്കാം എന്നുമായിരുന്നു സൂരജിന്റെ കുറിപ്പ്.

നിരവധി ആളുകളായിരുന്നു സൂരജിന്റെ അഭിപ്രായം ശരി വെച്ചെത്തിയത്. വളരെ നല്ല അഭിപ്രായമാണ്. ഞാനും ഈ വീഡിയോ കണ്ടിരുന്നു. എന്റെ മനസ്സിൽ ഒത്തിരി സന്തോഷം തോന്നി. എന്നാൽ ആ പയ്യൻ അങ്ങനെ ചെയ്യുമ്പോൾ അവിടെ നിന്നിരുന്ന ആരോ അങ്ങനെ ചെയ്യരുത് എന്ന് പറയുന്നുണ്ട്. അതുകേട്ട് ആ പയ്യൻ അങ്ങോട്ട് നോക്കിയെങ്കിലും വീണ്ടും ആ പെൺകുട്ടിയുടെ കാലിൽ നമസ്ക്കരിച്ചിട്ടാണ് എഴുന്നേറ്റത്. ആ പയ്യനോട് ഒത്തിരി ബഹുമാനം തോന്നി. ഇതുപോലെ പരസ്പരം ബഹുമാനിക്കാനുള്ള നല്ലൊരു മനസ്സും ആചാരങ്ങളും നമ്മുടെ ഈ കൊച്ചു കേരളത്തിലും ഉണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

Continue Reading

More in Malayalam

Trending

Recent

To Top