Connect with us

ഐഡിയ സ്റ്റാർസിംഗറിൽ ഒന്നാം സ്ഥാനം നേടി സംഗീത ലോകത്തിന്റെ അഭിനന്ദനങ്ങള്‍ വാരിക്കൂട്ടിയ യുവഗായികയ്ക്ക് സംഭവിച്ചത്… കഴിഞ്ഞ പതിനൊന്നു വര്‍ഷം സോണിയ എവിടെയായിരുന്നു?

Malayalam

ഐഡിയ സ്റ്റാർസിംഗറിൽ ഒന്നാം സ്ഥാനം നേടി സംഗീത ലോകത്തിന്റെ അഭിനന്ദനങ്ങള്‍ വാരിക്കൂട്ടിയ യുവഗായികയ്ക്ക് സംഭവിച്ചത്… കഴിഞ്ഞ പതിനൊന്നു വര്‍ഷം സോണിയ എവിടെയായിരുന്നു?

ഐഡിയ സ്റ്റാർസിംഗറിൽ ഒന്നാം സ്ഥാനം നേടി സംഗീത ലോകത്തിന്റെ അഭിനന്ദനങ്ങള്‍ വാരിക്കൂട്ടിയ യുവഗായികയ്ക്ക് സംഭവിച്ചത്… കഴിഞ്ഞ പതിനൊന്നു വര്‍ഷം സോണിയ എവിടെയായിരുന്നു?

പ്രേക്ഷകരുടെ മനം കവർന്ന സംഗീത റിയാലിറ്റി ഷോയായ സ്റ്റാര്‍ സിങ്ങര്‍ 2008 ല്‍ ഒന്നാം സ്ഥാനം നേടി സംഗീത ലോകത്തിന്റെ അഭിനന്ദനങ്ങള്‍ വാരിക്കൂട്ടിയ യുവഗായികയായിരുന്നു സോണിയ. അന്ന് വിജയി സ്ഥാനത്ത് മിന്നിയ ഗായികയെ പിന്നെ പൊതുവേദിയിലൊന്നും പ്രത്യക്ഷ്യപ്പെട്ട് കണ്ടില്ലായിരുന്നു.ഇപ്പോഴിതാ കഴിഞ്ഞ പതിനൊന്നു വര്‍ഷം സോണിയ എവിടെയായിരുന്നുവെന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവക്കുകയാണ്. അതിനൊപ്പം പഠനകാലത്തെ ചില ദുരിത അനുഭവങ്ങളും സോണിയ തുറന്നു പറഞ്ഞു. സ്വാതി തിരുന്നാള്‍ മ്യൂസിക് കോളജിലെ പഠന കാലത്ത് ഉണ്ടായ ഒരു അനുഭവം സോണിയ പങ്കുവച്ചു ‘സ്വാതി തിരുന്നാള്‍ മ്യൂസിക് കോളജില്‍ പഠിക്കണം എന്നു വലിയ ആഗ്രഹമായിരുന്നു. എന്റെ ചേച്ചിയും അവിടെയാണ് പഠിച്ചത്. അങ്ങനെ അവിടെ ചേര്‍ന്നു. രണ്ടാം വര്‍ഷം പഠിക്കുമ്ബോഴാണ് സ്റ്റാര്‍ സിങ്ങറില്‍ പങ്കെടുത്തത്. അധ്യാപകരും പ്രിന്‍സിപ്പലുമൊക്കെ വലിയ സപ്പോര്‍ട്ടായിരുന്നു. അങ്ങനെയാണ് റീ അഡ്മിഷന് ശ്രമിച്ചത്. ലതിക ടീച്ചര്‍ വലിയ സപ്പോര്‍ട്ട് നല്‍കി.

പക്ഷേ, ഞാന്‍ ചെല്ലുമ്ബോള്‍ പ്രിന്‍സിപ്പല്‍ മാറി പുതിയ ഒരാള്‍ വന്നിരുന്നു. അവര്‍ വളരെ മോശമായാണ് പെരുമാറിയത്. ‘അങ്ങോട്ട് മാറി നില്‍ക്ക് കൊച്ചേ…’ എന്നൊക്കെ പറഞ്ഞ് കുറേ ഇന്‍സള്‍ട്ട് ചെയ്തു. കുറേ ഇട്ട് ഓടിച്ചു. അത് കണ്ടപ്പോള്‍ ലതിക ടീച്ചറിനും സങ്കടമായി. ടീച്ചര്‍ പറഞ്ഞിട്ടാണ് മദ്രാസ് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നത്. ഇപ്പോള്‍ എം.എ കഴിഞ്ഞു.’ സോണിയ പറഞ്ഞു സ്റ്റാര്‍ സിങ്ങര്‍ കഴിഞ്ഞു നിരവധി അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതൊന്നും ഉണ്ടായില്ല. തമിഴില്‍ രണ്ടു മൂന്നു പാട്ടുകള്‍ പാടി. വിജയ് സേതുപതിയുടെ ഒരു സിനിമയില്‍ പാടിയെങ്കിലും പടം ഇതുവരെ റിലീസാകാതിരുന്നത് കൊണ്ട് ഗുണം ഉണ്ടായില്ല.

‘കൊച്ചടയാനി’ല്‍ റഹ്മാന്‍ സാറിനു വേണ്ടിയും ‘ഷമിതാബി’ല്‍ രാജ സാറിനു വേണ്ടിയും കോറസ് പാടിയത് ഒഴിച്ചാല്‍ സിനിമയില്‍ നല്ല അവസരങ്ങള്‍ ഒന്നും സോണിയയ്ക്ക് ലഭിച്ചില്ല. ആലപ്പുഴ സ്വദേശിയായ സോണിയയുടെ അമ്മ കൃഷ്ണവേണിയും അമ്മയുടെ അച്ഛന്‍ ഗണപതി ആചാരിയും പാടും. ചേച്ചി ധന്യ സംഗീത അധ്യാപികയാണ്. അച്ഛന്‍ ശശിധരന്‍. ഞാന്‍ കരിയറില്‍ വിജയിക്കണം എന്ന് എന്നെക്കാള്‍ ആഗ്രഹിക്കുന്നതും അതിനു വേണ്ടി ശ്രമിക്കുന്നതും പൂര്‍ണ്ണ പിന്തുണയോടെ നില്‍ക്കുന്നതും മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ഭര്‍ത്താവ് ആമോദാണെന്നും സോണിയ പറയുന്നു.

soniya about her life

Continue Reading
You may also like...

More in Malayalam

Trending

Recent

To Top