Connect with us

മാലിദ്വിപിൽ അവധിയാഘോഷിച്ച് സോനം കപൂറും കുടുംബവും;വൈറലായി ചിത്രം!

Social Media

മാലിദ്വിപിൽ അവധിയാഘോഷിച്ച് സോനം കപൂറും കുടുംബവും;വൈറലായി ചിത്രം!

മാലിദ്വിപിൽ അവധിയാഘോഷിച്ച് സോനം കപൂറും കുടുംബവും;വൈറലായി ചിത്രം!

ബോളിവുഡിൽ മുൻനിര നായികമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് സോനം കപൂർ.താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ ഏറെ ആരാധകരാണുള്ളത്.താരത്തിന്റെ ചിത്രങ്ങളും ഏറെ മുന്നിട്ടു നിൽക്കുകയാണ് ഈ ഇടെ മലയാളത്തിന്റെ യൂത്ത് ഐക്കൺ ദുൽഖറിനൊപ്പമാണ് താരം അഭിനയിച്ചത്.ചിത്രം ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ബോളിവുഡിൽ താരത്തിന് ഏറെ ആർദകരാണ് ഉള്ളത്.എപ്പഴും സോഷ്യൽ മീഡിയയിലൂടെ താരം ഇപ്പോഴും തൻറെ ചിത്രങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ സിനിമയിൽ നിന്നും മാറി അവധിയാഘോഷമാക്കുകയാണ് താരവും കുടുബവും.സിനിമാതിരക്കുകളിൽ നിന്നെല്ലാം അവധിയെടുത്ത് മാലിദ്വീപിൽ വെക്കേഷൻ ആഘോഷിക്കുകയാണ് സോനം കപൂർ. ഭർത്താവ് ആനന്ദ് അഹൂജ, അനിയത്തി റിയ കപൂർ, അടുത്ത സുഹൃത്തുക്കൾ എന്നിവർക്കൊപ്പമാണ് സോനം മാലിദ്വീപിലെത്തിയിരിക്കുന്നത്.

സുഹൃത്ത് കരൺ ബുലാനിയുടെ പിറന്നാൾ ആഘോഷവും മാലിദ്വീപിലെ ലക്ഷ്വറി ഹോട്ടലിൽ സംഘടിപ്പിച്ചിരിക്കുകയാണ് സോനവും കൂട്ടുകാരും.മാലിദ്വീപിൽ നിന്നുള്ള സോനത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത് സഹോദരി റിയ കപൂറാണ്. സോനത്തിന്റെ സുഹൃത്തുക്കളും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.സെപ്റ്റംബർ 20 നായിരുന്നു ‘ദ സോയ ഫാക്ടർ’ തിയേറ്ററുകളിലെത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ദുൽഖർ വേഷമിടുന്ന ചിത്രത്തിൽ സോയ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് സോനം അവതരിപ്പിക്കുന്നത്.

പ്രണയം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ആണ്. ദുൽഖറിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് ‘ദ സോയ ഫാക്റ്റർ’.അനുജ ചൗഹാന്‍ എഴുതിയ ‘ദ സോയ ഫാക്ടര്‍’ എന്ന നോവലിനെ ആസ്പദമാക്കി അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് ലഭിച്ച ദിവസം ജനിച്ച പെണ്‍കുട്ടി, പ്രത്യേക ക്ഷണപ്രകാരം ഒരു ദിവസം ഇന്ത്യന്‍ ടീമിനൊപ്പമെത്തുന്നതും പിന്നീട് അവള്‍ ടീമിന്റെ ഭാഗ്യമായി കണക്കാക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. മികച്ച പ്രതികരണമാണ് ചിത്രം തിയേറ്ററുകളിൽ നേടികൊണ്ടിരിക്കുന്നത്.

sonam kapoor and family trip photos

More in Social Media

Trending

Recent

To Top