Connect with us

വായാടിത്തവും അശ്ലീലവും പറയുന്ന സൽമാൻ ഖാന്റെ സിനിമക്ക് ഭാരത് എന്ന് പേരിടരുതെന്നു ഹർജി !

Bollywood

വായാടിത്തവും അശ്ലീലവും പറയുന്ന സൽമാൻ ഖാന്റെ സിനിമക്ക് ഭാരത് എന്ന് പേരിടരുതെന്നു ഹർജി !

വായാടിത്തവും അശ്ലീലവും പറയുന്ന സൽമാൻ ഖാന്റെ സിനിമക്ക് ഭാരത് എന്ന് പേരിടരുതെന്നു ഹർജി !

സല്‍മാന്‍ ഖാന്റെ പുതിയ ചിത്രം ‘ഭാരതിന്റെ’ പേര് മാറ്റണമെന്ന് അവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. വിപിന്‍ ത്യാഗി എന്നയാളാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ‘ഈ ചിത്രം സല്‍മാന്റെ പതിവ് വായാടിത്തവും അശ്ലീലവും നിറഞ്ഞതാണ്. ഒരു ഭാരതീയനെന്ന നിലയില്‍ നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ പേര് ഈ ചിത്രത്തിനൊപ്പം ചേര്‍ക്കുന്നത് ശരിയല്ല’- ത്യാഗി പറയുന്നു.

ചിത്രത്തിലെ കഥാപാത്രത്തെ രാജ്യവുമായി താരതമ്യം ചെയ്യുന്ന സംഭാഷണങ്ങള്‍ ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ദേശീയവികാരത്തെ വ്രണപ്പെടുത്തുന്നതാണ് ഈ സംഭാഷണം എന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.

ഈദ് റിലീസായി തിയേറ്ററുകളിലെത്തുന്ന ചിത്രം 2014 ല്‍ പുറത്തിറങ്ങിയ ദക്ഷിണകൊറിയന്‍ ചിത്രമായ ‘ഓഡ് ടു മൈ ഫാദര്‍’ എന്ന ചിത്രത്തിന്റെ ഇന്ത്യന്‍ പതിപ്പാണ് ഭാരത്. . ഇന്ത്യന്‍ പതിപ്പില്‍ ഭാരത് എന്ന നായകന്റെ കഥയിലൂടെ ഇന്ത്യയുടെയും കഥയാണ് സംവിധായകന്‍ പറയുന്നത്.

society against salman khan’s bharath

More in Bollywood

Trending

Recent

To Top