Connect with us

മൃഗങ്ങളൊന്നുമല്ല പൊന്നോ നമ്മള്‍! കാണാത്ത കഥകള്‍ക്ക് ചുക്കാന്‍ പിടിക്കല്ലേ കൂട്ടരേ….. നമ്മുടെ വീട്ടിലുമുണ്ട് ഒരായിരം സ്വകര്യവേദനകള്‍ കടിച്ചുപിടിച്ച നിൽക്കുന്നവർ; അമൃതയുടെ സഹോദരി അഭിരാമി സന്തോഷിൻറെ പോസ്റ്റ് ശ്രദ്ധേയമാകുന്നു!

Social Media

അമൃത- ബാല വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നതിനിടയിൽ അമൃതയുടെ സഹോദരിയും നടിയുമായ അഭിരാമി സന്തോഷിൻറെ പോസ്റ്റ് ശ്രദ്ധേയമാകുന്നു.

‘ഉറക്കെയുള്ള സംസാരം ശക്തമാണെന്നും മൗനം തെറ്റാണെന്നും കരുതരുത്’ എന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് അഭിരാമി സോഷ്യൽ മീഡിയയലൂടെ കുറിപ്പ് പങ്ക് വച്ചത്.

നിരവധി താരങ്ങളും ആരാധകരും ആണ് അഭിരാമി പറഞ്ഞ കാര്യത്തോട് യോജിപ്പ് അറിയിച്ചു കൊണ്ട് രംഗത്ത് എത്തുന്നത്.

കുറച്ചധികം കാലങ്ങളായി ഉണ്ടായ മൗനത്തെ ചൂഷണം ചെയ്യരുതേ. ഒരു സ്ത്രീയോടൊപ്പം നില്‍ക്കാന്‍ എന്നുമുണ്ടായിരുന്നു സദാചാരത്തിനും സ്വകാര്യ താല്പര്യങ്ങള്‍ക്കും മുകളിലുള്ള ജാതിമതഭേദമില്ലാത്ത ഒരു കൂട്ടം മനുഷ്യര്‍. ഈ കാലത്തില്‍ വേണ്ടത് തമ്മില്‍ പരിഗണിക്കുന്ന ഒരു മാനസിക അവസ്ഥ ആണ്. മൃഗങ്ങളൊന്നുമല്ല പൊന്നോ നമ്മള്‍! കാണാത്ത കഥകള്‍ക്ക് ചുക്കാന്‍ പിടിക്കല്ലേ കൂട്ടരേ. നമ്മുടെ വീട്ടിലുമുണ്ട് ലോകമറിയാത് -തെറ്റുദ്ധരിക്കപ്പെട്ട ഒരായിരം സ്വകര്യവേദനകള്‍ കടിച്ചുപിടിച്ച അച്ഛന്‍, അമ്മ സഹോദരി, സഹോദരന്മാര്‍ എന്ന് പറഞ്ഞുകൊണ്ടാണ് താരം വാക്കുകൾ അവസാനിപ്പിച്ചത്.

അമൃതയുടെയും ബാലയുടെയും മകള്‍ അവന്തിക സുഖമായിരിക്കുന്നു എന്ന് അറിയിച്ച് അഭിരാമി വീഡിയോയും പങ്കുവച്ചിരുന്നു. അഭിരാമിയുടെയും അമൃതയുടെയും അമ്മയും അവന്തികയുമാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. തങ്ങളുടെ പാപ്പൂ സുഖമായിരിക്കുന്നു എന്ന് വീഡിയോയിലൂടെ വ്യക്തമാക്കി.

വീഡിയോ കോൾ വഴി തന്റെ മകളെ കാണാൻ അനുവദിക്കൂ എന്ന് ബാല പറയുന്ന ഓഡിയോ ആണ് കഴിഞ്ഞ ദിവസം മുതൽ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്. തനിക്ക് ഇപ്പോൾ മകളെ കാണാൻ സാധിക്കുമോ എന്ന് ബാല ചോദിക്കുമ്പോൾ ഇപ്പോൾ കഴിയില്ല എന്ന് അമൃത മറുപടിയുന്നതായിട്ടായിരുന്നു പ്രചരിച്ചത്.

എന്നാൽ പിന്നീടാണ് നിജ സ്ഥിതി പുറത്തുവരുന്നത്. ഫോണ്‍ കോളിന്റെ വിശദാംശങ്ങൾ പങ്ക് വച്ചുകൊണ്ടാണ് അമൃത രംഗത്ത് എത്തിയത്. ‘ഇന്നലെ 2 തവണകളായി അദ്ദേഹം വിളിച്ചിരുന്നു. പ്രചരിച്ചത് ആ ഫോണ്‍കോളിനിടയിലെ ചില ഭാഗങ്ങളാണ്. എനിക്ക് കൊവിഡ് പോസിറ്റീവായതിനാല്‍ ഞാന്‍ മകളുടെ അടുത്തുനിന്നും മാറി നില്‍ക്കുകയായിരുന്നു. ഞാന്‍ പുറത്താണെന്നും, അമ്മയെ വിളിച്ചാല്‍ അവന്തികയെ കിട്ടുമെന്നും അതല്ല ഞാനെത്തിയിട്ട് വിളിച്ചാല്‍ മതിയെങ്കില്‍ അങ്ങനെ ചെയ്യാമെന്നുമായിരുന്നു പറഞ്ഞത്’, ഇക്കാര്യം ആണ് വളച്ചൊടിച്ചത് എന്നും അമൃത പറഞ്ഞു.

More in Social Media

Trending

Recent

To Top