Connect with us

ദിലീപിനെ എനിക്ക് അയ്യായിരം വർഷങ്ങൾക്ക് മുമ്പ് തന്നെ പരിചയമുണ്ട്, അന്ന് ഞാൻ കൃഷ്ണനും ദിലീപ് അർജുനനുമായിരുന്നു; വാക്സിൻ്റെ പാർശ്വഫലങ്ങൾ വരുമെന്ന് പറഞ്ഞത് ഇതായിരുന്നോയെന്ന് സോഷ്യൽ മീഡിയ

Social Media

ദിലീപിനെ എനിക്ക് അയ്യായിരം വർഷങ്ങൾക്ക് മുമ്പ് തന്നെ പരിചയമുണ്ട്, അന്ന് ഞാൻ കൃഷ്ണനും ദിലീപ് അർജുനനുമായിരുന്നു; വാക്സിൻ്റെ പാർശ്വഫലങ്ങൾ വരുമെന്ന് പറഞ്ഞത് ഇതായിരുന്നോയെന്ന് സോഷ്യൽ മീഡിയ

ദിലീപിനെ എനിക്ക് അയ്യായിരം വർഷങ്ങൾക്ക് മുമ്പ് തന്നെ പരിചയമുണ്ട്, അന്ന് ഞാൻ കൃഷ്ണനും ദിലീപ് അർജുനനുമായിരുന്നു; വാക്സിൻ്റെ പാർശ്വഫലങ്ങൾ വരുമെന്ന് പറഞ്ഞത് ഇതായിരുന്നോയെന്ന് സോഷ്യൽ മീഡിയ

നിരവധി അന്ധവിശ്വാസങ്ങൾ നിറഞ്ഞ് നിൽക്കുന്ന സമൂ​ഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. മലയാളികളെ എത്രയൊക്കെ പ്രബുദ്ധർ എന്ന് വിളിച്ചാലും ഇന്നും നേരം വെളുക്കാത്തവർ അനവധിപേർ നമുക്കിടിയിലുണ്ട്. മറ്റുള്ളവർക്ക് ദോഷമുണ്ടാക്കുന്ന വിധത്തിൽ തുടങ്ങി ആരെയും ​ദ്രോഹിക്കാത്ത ചെറിയ ചെറിയ അന്ധവിശ്വാസങ്ങളെ പിന്തുടരുന്നവരും ചെറുതല്ല. പ്രബുദ്ധരായ മലയാളികളുടെ ശിരസിലേറ്റ അടിയായിരുന്നു ഇലന്തൂർ നരബലിയും നന്തൻകോട് കൂട്ടക്കൊലയുമൊക്കെ. കേരള സമൂഹത്തിലെ അന്ധവിശ്വാസത്തിന്റെ പ്രകടമായ ഉദാഹരണങ്ങൾ മാത്രം.

ഒരു വ്യക്തി വളർന്നു വരുന്ന സാഹചര്യങ്ങൾ അവനിലെ വിശ്വാസങ്ങളുടെ വിത്ത് പാകുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട് .അറിവും വിശ്വാസവും തമ്മിൽ ഉള്ള അന്തരം എന്തെന്നാൽ അറിവ് വസ്തുതാധിഷ്ഠിതവും വിശ്വാസം പലപ്പോഴും ചോദ്യംചെയ്യപ്പെടാത്തതും ആണ് എന്നുള്ളതാണ്. ലക്ഷങ്ങളുടെയും കോടകളുടെയും കച്ചവടം ആണ് അന്ധവിശ്വാസത്തിന്റെ മറവിൽ കേരളത്തിൽ മാത്രം നടക്കുന്നത് എന്നത് ഞെട്ടിപ്പിക്കുന്ന സത്യം. വഞ്ചിക്കപെടാൻ ആളുകൾ തയ്യാറായി നിൽക്കുന്നിടത്തോളം ഈ കച്ചവടത്തിന്റെ ലാഭത്തിൽ യാതൊരു കുറവും ഉണ്ടാകാൻ പോകുന്നില്ല.

ഇപ്പോഴിതാ സമാനമായ രീതിയിൽ ഉള്ളതല്ലെങ്കിലും മറ്റൊരു തലത്തിൽ അന്ധവിശ്വാസത്തിലൂന്നിയുള്ള ഒരു പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇതിലെ പ്രധാന ഘടകം ദിലീപ് ആണ് എന്നുള്ളതാണ് ഈ വീഡിയോയെ കൂടുതൽ ശ്രദ്ധിക്കപ്പെടുത്തുന്നത്. കുറിയും ഭസ്മമൊക്കെ പൂശി ഒരു സ്വാമിയുടേതെന്ന് പോലുള്ള രൂപഭാവത്തിലുള്ള ഇദ്ദേഹം ആരാണെന്നത് വ്യക്തമല്ല എന്നാൽ പറയുന്നത് ദിലീപിനെ അയ്യായിരം വർഷങ്ങൾക്ക് മുമ്പ് പരിചയമുണ്ടെന്നാണ്.

ദിലീപിനെ എനിക്ക് അയ്യായിരം വർഷങ്ങൾക്ക് മുമ്പ് തന്നെ പരിചയമുണ്ട്. ദിലീപ് അന്ന് അർജുനനായിരുന്നു. ഞാൻ കൃഷ്ണനും. അന്ന് ഞങ്ങൾ തമ്മിൽ ഒരു വിരോധവും ഉണ്ടായിരുന്നില്ല. നല്ല സുഹൃത്തുക്കളായിരുന്നു. എന്നാൽ ഈ ജന്മത്തിൽ ദിലീപിന് എന്നെ മനസ്സിലായില്ല. ഈ ജന്മത്തിൽ, എത്രയോ വർഷങ്ങൾക്ക് മുമ്പ് ദിലീപിനെ എനിക്ക് അറിയാം.

ആദ്യമായി ഞാൻ അദ്ദേഹത്തെ കണ്ടത് എപ്പോഴാണെന്ന് പറയാം. ഇഷ്ടം എന്ന ചിത്രത്തിൽ അഭിനയിക്കാൻ ദിലീപ് തൃശൂരിൽ വന്നപ്പോഴാണ് അദ്ദേഹത്തെ ഈ ജന്മത്തിൽ ആദ്യമായി കാണുന്നത്.ആ സമയത്ത് എനിക്ക് ഒരു ബുള്ളറ്റ് ഉണ്ടായിരുന്നു. അത് വർക്ക് ഷോപ്പിൽ ഇട്ടിരിക്കുന്ന സമയത്താണ് രണ്ട് മൂന്ന് നടീ നടന്മാർ വരുന്നുണ്ട് കാണാൻ പോകുന്നില്ലേയെന്ന് ചിലർ ചോദിക്കുന്നത്. ദിലീപ് വരുന്നുണ്ടോയെന്നായിരുന്നു ഞാൻ തിരിച്ച് ചോദിച്ചത്. വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ പോയി. അപ്പോഴാണ് ആദ്യമായി ഒരു നടനെ കാണുന്നതെന്നും അദ്ദേഹം പറയുന്നു.

അതേസമയം, ഈ വീഡിയോയുടെ താഴെ രസകരമായ നിരവധി കമന്റുകളാണ് നിറയുന്നത്. കള്ളുംകുടിച്ച് സി ഐ ഡി മൂസ കണ്ടിട്ട് വന്നിട്ട് ദിലീപ് അർജുൻ ആണ് പോലും. നാളെ പറയും ഭാവന ജൂലി ആണെന്ന്, പലതരത്തിലുള്ള മാനസിക രോ​ഗങ്ങളും കണ്ടിട്ടുണ്ട് അതിന്റെ ഭയാനകമായ വേഷൻ ഇത് ആ​ദ്യമായാണ് കാണുന്നത്. ഇത് ദിലീപേട്ടനെങ്ങാനം അറിഞ്ഞാൽ നന്നായിരിക്കും, പുള്ളിയ്ക്ക് ഇപ്പോഴേ ആവശ്യത്തിലധികം പ്രശ്നങ്ങളുണ്ട്. ഇനി ഇതു കൂടെ താങ്ങാന്‌‍ പറ്റില്ല.

വാക്സിൻ്റെ പാർശ്വഫലങ്ങൾ വരുമെന്ന് പറഞ്ഞ് കേട്ടു പക്ഷേ അത് ഇത്രയും പെട്ടന്ന് ഈ രൂപത്തിൽ വരുമെന്ന് കരുതിയില്ല. കൃഷ്ണേട്ടന് എന്നെ മനസ്സിലായോ ആവോ? ഞാനാണ് കഴിഞ്ഞ ജന്മത്തിലെ രാധ, പറഞ്ഞത് മാറിപ്പോയെന്ന് തോന്നുന്നു, ദിലീപിന്റെ പേര് ​ഗോപാലകൃഷ്ണൻ എന്നാണ് അതായിരിക്കും പുള്ളി ഉദ്ദേശിച്ചത്. ദിലീപേട്ടൻ ഇത് വല്ലതും കാണുന്നുണ്ടോ ആവോ എന്ന് തുടങ്ങി നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.

More in Social Media

Trending