Connect with us

ബിനീഷിന്റെ അമർന്നിരിക്കൽ ചരിത്രത്തിന്റെ ഭാഗമാകുന്നു; ഈ സാധാരണക്കാരന് കട്ട സപ്പോർട്ടുമായി സോഷ്യൽ മീഡിയ

Social Media

ബിനീഷിന്റെ അമർന്നിരിക്കൽ ചരിത്രത്തിന്റെ ഭാഗമാകുന്നു; ഈ സാധാരണക്കാരന് കട്ട സപ്പോർട്ടുമായി സോഷ്യൽ മീഡിയ

ബിനീഷിന്റെ അമർന്നിരിക്കൽ ചരിത്രത്തിന്റെ ഭാഗമാകുന്നു; ഈ സാധാരണക്കാരന് കട്ട സപ്പോർട്ടുമായി സോഷ്യൽ മീഡിയ

പാലക്കാട് മെഡിക്കല്‍ കൊളേജില്‍ കൊളേജ് ഡേയ്ക്ക് മുഖ്യാതിഥിയായി എത്തിയ സിനിമാതാരം ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അധിക്ഷേപിച്ച സംഭവമാണ് ഇന്ന് മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. സംവിധായകനെ വിമർശിച്ചും, ബിനീഷിന് പിന്തുണയുമായി സിനിമാ, സാംസ്‌കാരിക രംഗത്ത് നിന്നും നിരവധി പേരാണ് എത്തുന്നത്. കേരള പിറവി ദിനത്തിൽ സവർണ്ണമേനോനോട് പുച്ഛമെന്നാണ് നടൻ സന്തോഷ് കീഴാറ്റൂർഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത് . കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാമും സംവിധായകനെ വിമർശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

എന്നാൽ സമൂഹ മാധ്യമങ്ങളിൽ ബിനീഷിന് കട്ട സപ്പോര്‍ട്ടാണ്. ഞങ്ങളുടെ മനസ്സിൽ നിങ്ങൾ ഉയരത്തിലാണ്. എന്നാൽ ഇപ്പോൾ ഒരു പടി കൂടി ഉയർന്നിരിക്കുന്നു, ഞങ്ങൾ എല്ലാവരും കൂടെയുണ്ട് ബ്രദർ.. എന്നാണ് പലരും സപ്പോർട്ടുമായി എത്തിയിരിക്കുന്നത്. ചിലരുടെ നിവർന്നു നിൽപ്പുകൾ പോലെ തന്നെ അയാളുടെ അമർന്നിരിക്കലും ചരിത്രത്തിന്റെ ഭാഗമാകും. ബിനീഷിന്റെ ഈ സംഭവത്തോട് കൂടി അത് വ്യക്തമമാണ്. അക്ഷരം തെറ്റാതെ നമുക്ക് അഭിമാനത്തോടെ ബിനീഷ് ഒരു കലാകാരനെന്ന് വിളിക്കാം.

മൂന്നാം കിട നടനായ ബിനീഷിനൊപ്പം വേദി പങ്കിടില്ലെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത് . ഇതേ തുർന്ന് പരിപാടി നടക്കുന്നതിന്റെ ഒരു മണിക്കൂർ മുൻപ് പ്രിൻസിപ്പലും യൂണിയൻ ചെയർമാനും ബിനീഷ് താമസിക്കുന്ന ഹോട്ടലിൽ എത്തുകയായായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം എത്തിയാൽ മതിയെന്നും ബിനീഷിനോട് പറയുകയായിരുന്നു. എന്നാൽ നേരെ വേദിയിൽ എത്തിയ ബിനീഷ് നിലത്ത് കുത്തിയിരുന്ന് പ്രതിഷേധം അറിയിച്ചു. വേദി വിട്ട ബിനീഷിനെ വലിയ കയ്യടികളോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്. മതമല്ല, മതമല്ല, മതമല്ല പ്രശ്നം എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം ഏതു മതക്കാരനല്ല പ്രശ്നം ഇനി എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്നം ഞാനും ജീവിക്കാൻ വേണ്ടി നടക്കുന്നവൻ ആണ് ഞാനും ഒരു മനുഷ്യനാണെന്നാണ് വേദിയ്ക്കിടെ ബിനീഷ് പറഞ്ഞത്. കയ്യടിയോടെയാണ് ബിനീഷിനെ യാത്രയാക്കിയത് .

social media supported Bineesh bastin

More in Social Media

Trending