Malayalam Breaking News
ടോം വടക്കൻ ബി ജെ പിയിൽ ചേരുന്നതിനു തെറി അഭിഷേകം ടോമിച്ചൻ മുളക് പാടത്തിന് !
ടോം വടക്കൻ ബി ജെ പിയിൽ ചേരുന്നതിനു തെറി അഭിഷേകം ടോമിച്ചൻ മുളക് പാടത്തിന് !
By
സമൂഹ മാധ്യമങ്ങളുടെ അതിപ്രസരം പല തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. ആരെങ്കിലും എന്തെങ്കിലും ചെയ്താൽ ആ പേരുമായി സാമ്യമുള്ളവർക്കാണ് പണി കിട്ടുക. ഇത്തരത്തിൽ തെറിയഭിഷേകം കേട്ടിരിക്കുകയാണ് ടോമിച്ചൻ മുളക്പാടം .
എഐസിസി മുന്‍ വക്താവ് ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന സംഭവത്തിൽ ആണ് ടോമിച്ചൻ മുളകുപാടം തെറിവിളി കേട്ടത് .
സര്‍ഫ് എക്‌സലിന്റെ പരസ്യത്തിന് മൈക്രോസോഫ്ട് എക്‌സല്‍ പഴി കേട്ടത് പോലെ ടോം വടക്കനോടുള്ള എല്ലാ അമര്‍ഷവും തീര്‍ക്കുന്നത് ടോമിച്ചന്‍ മുളക്പാടത്തിന്റെ ഫെയ്സ്ബുക്ക് പേജിലാണ്. കമന്റുകളില്‍ ഭൂരിഭാഗവും ട്രോളുകളാണ്. പലരും വെറുതെ ഒരു രസത്തിന് വേണ്ടിയാണ് ടോമിച്ചന്‍ മുളക് പാടത്തിന്റെ പേജില്‍ കമന്റുകളിടുന്നത് എന്നത് വായിക്കുമ്പോള്‍ മനസ്സിലാകും.
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയുമായി ബന്ധപ്പെട്ട ഒരു പോസ്റ്ററിന് താഴെയാണ് കമന്റുകളില്‍ കൂടുതലും.
social media attacks against tomichan mulakupadam