Connect with us

‘കൊറോണ കാരണം നഷ്ടം ആകുന്നത് പിള്ളേരുടെ സാമൂഹിക ഇടപെടലിനുള്ള നൈപുണ്യം ആണ്’; ശരണ്യ മോഹൻ്റെ ഭർത്താവിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

Social Media

‘കൊറോണ കാരണം നഷ്ടം ആകുന്നത് പിള്ളേരുടെ സാമൂഹിക ഇടപെടലിനുള്ള നൈപുണ്യം ആണ്’; ശരണ്യ മോഹൻ്റെ ഭർത്താവിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

‘കൊറോണ കാരണം നഷ്ടം ആകുന്നത് പിള്ളേരുടെ സാമൂഹിക ഇടപെടലിനുള്ള നൈപുണ്യം ആണ്’; ശരണ്യ മോഹൻ്റെ ഭർത്താവിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

ഒരു കാലത്ത് തെന്നിന്ത്യയിൽ മിന്നിത്തിളങ്ങിയ നടിയായിരുന്നു ശരണ്യ മോഹൻ. ബാലനടിയായി സിനിമയിലെത്തിയ ശരണ്യ മോഹൻ പിന്നീട് നായികയായി തിളങ്ങി.

തമിഴിലും മലയാളത്തിലും ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായ ശരണ്യ വിവാഹശേഷം അഭിനയത്തിൽ നിന്ന് താൽക്കാലികമായി ഇടവേളയെടുക്കുകയായിരുന്നു.

ശരണ്യ മാത്രം അല്ല നടിയുടെ ഭർത്താവ് ഡോ. അരവിന്ദും സോഷ്യൽ മീഡിയയിൽ താരം ആണ്. ടിക് ടോക് വീഡിയോകളിലൂടെ താര ദമ്പതികൾ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇരുവരും സജീവമാണ്. ഇപ്പോഴിതാ നടിയുടെ ഭർത്താവ് മക്കളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ച കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

അരവിന്ദിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെയാണ്.

‘കൊറോണ കാരണം നഷ്ടം ആകുന്നത് പിള്ളേരുടെ സാമൂഹിക ഇടപെടലിനുള്ള നൈപുണ്യം ആണ്.. ഇടയ്ക്കു ഞാൻ ഇവിടെ കോമഡി ആയി മോനോട് ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്..’ ഒന്നാം ക്ലാസ്സിൽ ആകുമ്പോഴെങ്കിലും നീ സ്കൂൾ കാണുവോടെ?” എന്ന്. ചോദ്യം കാലിക പ്രസക്തി ഉള്ളത് ആണ് എന്ന് ചിന്തിക്കുമ്പോൾ എവിടെയോ ഒരു ആന്തൽ… ഇങ്ങനെയാണ് അദ്ദേഹത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്

നര്‍ത്തകരായ മോഹനൻ്റെയും കലാമണ്ഡലം ദേവിയുടെയും മകളാണ് ശരണ്യ. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് ശരണ്യ വിട്ടുനിൽക്കുകയാണ്. എന്നാൽ നൃത്തരംഗത്ത് നടി സജീവ സാന്നിധ്യമാണ്. അടുത്തിടെ നടി നടത്തിയ ഫോട്ടോഷൂട്ടുകളും മറ്റും സൈബറിടത്തിൽ വൈറലായി മാറിയിരുന്നു.

2015 സെപ്തംബറിലാണ് ശരണ്യയും അരവിന്ദും വിവാഹിതരായത്. അരവിന്ദ് വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ്. ഇരുവർക്കും രണ്ടുമക്കളാണ്. ശരണ്യയെ വിവാഹം ചെയ്തതോടെ ഡോ അരവിന്ദിനും സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സിനെ ലഭിച്ചിരുന്നു. ഇരുവരും സോഷ്യൽ മീഡിയയിൽ ആരാധകരുമായി നിരന്തരം സംവദിക്കാൻ സമയം കണ്ടെത്താറുണ്ട്

പ്രസവ ശേഷം ശരീരഭാരം കൂടിയതിൻ്റെ പേരിൽ ശരണ്യ നിരവധി സൈബറാക്രമണങ്ങൾക്ക് വിധേയയായിട്ടുണ്ട്. ഇതിനോട് നടി അതേ ഭാഷയിൽ പ്രതികരിക്കാറുമുണ്ട്. ശരണ്യയ്ക്കെതിരെ ഉയരുന്ന സൈബറാക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് അരവിന്ദും രംഗത്തെത്താറുണ്ട്. കുറിക്കു കൊള്ളുന്ന ഭാഷയിലാണ് അരവിന്ദും മറുപടി നൽകാറുള്ളത്

Continue Reading
You may also like...

More in Social Media

Trending

Recent

To Top