Connect with us

പിങ്ക് സാരിയില്‍ അതിസുന്ദരിയായി സംവൃത സുനില്‍; ചിത്രം പങ്കുവെച്ച് താരം

Social Media

പിങ്ക് സാരിയില്‍ അതിസുന്ദരിയായി സംവൃത സുനില്‍; ചിത്രം പങ്കുവെച്ച് താരം

പിങ്ക് സാരിയില്‍ അതിസുന്ദരിയായി സംവൃത സുനില്‍; ചിത്രം പങ്കുവെച്ച് താരം

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. വിവാഹ ശേഷം അഭിനയത്തിൽ നിന്നും താരം ഇടവേളയെടുത്തെങ്കിലും സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരുന്നു.

വിവാഹ ശേഷം കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം

സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സംവൃത പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്.

പിങ്ക് സാരിയില്‍ അതിസുന്ദരിയായ സംവൃതയെ ആണ് ചിത്രങ്ങളില്‍ കാണാനാവുക. ഭര്‍ത്താവിനോടൊപ്പമുളള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇളയമകന്‍ രുദ്രയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. ‘ഞങ്ങളുടെ കുഞ്ഞു സന്തോഷക്കുടുക്കയ്ക്ക് ഒരു വയസ് തികയുകയാണ് ഇന്ന്,’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഒന്നാം ജന്മദിനം ആഘോഷിക്കുന്ന ഇളയ മകന്‍ രുദ്രയുടെ ചിത്രം സംവൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

More in Social Media

Trending