Connect with us

എന്നെന്നും എട്ടന്റെ കുഞ്ഞി; കാവ്യയുടേയും സഹോദരന്റെയും ചിത്രം വൈറൽ

Social Media

എന്നെന്നും എട്ടന്റെ കുഞ്ഞി; കാവ്യയുടേയും സഹോദരന്റെയും ചിത്രം വൈറൽ

എന്നെന്നും എട്ടന്റെ കുഞ്ഞി; കാവ്യയുടേയും സഹോദരന്റെയും ചിത്രം വൈറൽ

മലയാളികളുടെ ഇഷ്ട നടിയാണ് കാവ്യ മാധവൻ. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും മമ്മൂട്ടിയുടെ അഴകിയ രാവണന്‍ എന്ന എന്ന ചിത്രത്തിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഭാനുപ്രിയയുടെ കുട്ടുക്കാലമാണ് നടി അവതരിപ്പിച്ചത്. തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായിക അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് താരത്തിന്റെ വിവാഹവും വിവാഹമോചനവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ദിലീപുമായി കാവ്യയുടെ വിവാഹം കഴിഞ്ഞതോടെ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന കാവ്യ സമ്പൂർണ്ണ കുടുംബിനിയുടെ റോളിൽ ആണ് ഇപ്പോൾ തിളങ്ങുന്നത്.

കാവ്യയെ പോലെത്തന്നെ കുടുംബവും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ കാവ്യയുടെയും സഹോദരൻ മിഥുന്റെയും ചിത്രങ്ങളും വിശേഷങ്ങളും ആണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

എന്നെന്നും എട്ടന്റെ കുഞ്ഞി എന്ന ക്യാപ്ഷ്യനോടെയാണ് കാവ്യയുടെ ഫാൻസ്‌ പേജുകളിലൂടെ മിഥുൻറെയും കാവ്യയുടെയും ചിത്രങ്ങൾ വൈറലാകുന്നത്. കാവ്യയെ കുഞ്ഞി എന്നാണ് വീട്ടിലെ പ്രിയപ്പെട്ടവർ വിളിച്ചിരുന്നത്. കുഞ്ഞുപ്രായത്തിലെ തന്നെ സിനിമയിൽ എത്തിയതാണ് കാവ്യ. ചേട്ടനെ കുറിച്ച് പലപ്പോഴും കാവ്യ അഭിമുഖങ്ങളിൽ വാചാല ആയിരുന്നു. ചേട്ടത്തി അമ്മയുമായി അഗാധമായ ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട് കാവ്യ. താരത്തിന്റെ മിക്ക വിശേഷങ്ങളും ചേട്ടത്തി റിയ പങ്കിട്ടെടുത്താറുമുണ്ട്.

ജീവിതത്തിൽ പല പ്രതിസന്ധികൾ ഉണ്ടായപ്പോഴും കാവ്യക്ക് ഒപ്പം നിന്നത് മിഥുനും കുടുംബവും ആണ്. 2014 ല്‍ ആയിരുന്നു കാവ്യയുടെ സഹോദരന്റെ വിവാഹം. 2016 ല്‍ ആണ് ഇരുവര്‍ക്കും അനൗക എന്നൊരു പെണ്‍കുഞ്ഞ് ജനിച്ചത്. ഏട്ടന്റെ മോളെ സ്വന്തം കുഞ്ഞിനെപ്പോലെ താലോലിക്കുന്ന കാവ്യയോട് വിശേഷങ്ങളും ആ സമയം മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.

കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനത്തിന്റെ മേല്‍നോട്ടം നോക്കിയിരുന്നതും മിഥുൻ ആണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാലിപ്പോൾ അദ്ദേഹം കുടുംബത്തിന് ഒപ്പം ഓസ്‌ട്രേലിയയിൽ ആണ് ഉള്ളത്. ഇപ്പോഴും ചില ചടങ്ങുകളിൽ കാവ്യ ഇടുന്ന വസ്ത്രങ്ങൾ ലക്ഷ്യയിൽ ഡിസൈൻ ചെയ്തത് ആണ്. കാവ്യ മോഡൽ ആയി നിറഞ്ഞു നിൽക്കുന്ന മിക്ക ചിത്രങ്ങളും റിയ സോഷ്യൽ മീഡിയ വഴി പങ്കിടാറുണ്ട്.
അച്ഛനും അമ്മയും ചേട്ടനും ആയിരുന്നു പല സന്ദര്ഭങ്ങളിലും തന്നെ പിന്താങ്ങിയത് എന്ന് കാവ്യ പറഞ്ഞിട്ടുണ്ട്.

More in Social Media

Trending

Recent

To Top