Bollywood
ബ്ലാക്ക് ഡ്രെസ് അണിഞ്ഞ് എലഗന്റ് ലുക്കിൽ സുഹാന; ഷാരൂഖാൻ നൽകിയ കമന്റ് കണ്ടോ?
ബ്ലാക്ക് ഡ്രെസ് അണിഞ്ഞ് എലഗന്റ് ലുക്കിൽ സുഹാന; ഷാരൂഖാൻ നൽകിയ കമന്റ് കണ്ടോ?
മകൾ സുഹാനയുടെ ഫോട്ടോയ്ക്ക് കമന്റ് ചെയ്ത് ഷാരൂഖാൻ. ദുബായിലെ ഹോട്ടൽ അറ്റ്‌ലാന്റിസിന്റെ ലോഞ്ചിനായെത്തിയതാണ് സുഹാന. ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്‌തു. ബ്ലാക്ക് ഡ്രെസ് അണിഞ്ഞ് വളരെ എലഗന്റ് ലുക്കിലാണ് സുഹാന എത്തിയത്. ഷാരൂഖിന്റെ രസകരമായ കമന്റാണ് സോഷ്യൽ മീഡിയയെ ചിരിപ്പിച്ചത്.
“വളരെ എലഗന്റായിരിക്കുന്നു നിന്നെ കാണാൻ, നീ വീട്ടിൽ ധരിക്കാറുള്ള പൈജാമയിൽ നിന്നും തികച്ചും വ്യത്യസ്‌തമാണിത്” എന്നാണ് ഷാരൂഖിന്റെ കമന്റ്. “നന്ദി” എന്ന് ഇതിനു മറുപടിയും നൽകി സുഹാന. ഷാരൂഖ് മാത്രമല്ല, താരങ്ങളായ അനന്യ പാണ്ഡെ, ഷനായ കപൂർ എന്നിവരുടെ കമന്റുമായി എത്തി.
സോയ അക്‌തറിനൊപ്പമുള്ള ദി ആർച്ചീസിലൂടെ സിനിമാലോകത്തെത്താൻ ഒരുങ്ങുകയാണ് സുഹാന.
ഇതിനു മുൻപും ഷാരൂഖ് ഇത്തരത്തിൽ സുഹാനയുടെ ചിത്രങ്ങൾക്ക് കമന്റ് ചെയ്‌തിട്ടുണ്ട്. ദീപാവലി സമയത്ത് സുഹാന സാരി അണിഞ്ഞ് പങ്കുവച്ച ചിത്രത്തിൽ “നിനക്ക് അതിന് സാരി ഉടുക്കാൻ അറിയുമോ” എന്നതായിരുന്നു ഷാരൂഖിന്റെ കമന്റ്.
ആര്യൻ ഖാൻ, സുഹാന ഖാൻ, അബ്രാം ഖാൻ എന്നിവരാണ് ഷാരൂഖ്- ഗൗരി ദമ്പതികളുടെ മക്കൾ.
അതേസമയം നാലു വർഷങ്ങൾക്ക് ശേഷം ഷാരൂഖ് ബിഗ് സ്ക്രീനിലെത്തിയ ചിത്രം പത്താൻ തിയേറ്ററുകളിലെത്തി. അറ്റ്‌ലിയുടെ സംവിധാനത്തിലൊരുങ്ങുന്ന ജവാൻ, രാജ്‌കുമാർ ഹിരാനിയുടെ ഡുങ്കി എന്നിവയാണ് ഷാരൂഖിന്റെ മറ്റ് ചിത്രങ്ങൾ.