Connect with us

ഈ പാട്ട് ഇറങ്ങിയ അന്ന് ആണ് നായികയ്ക്ക് മൂവ്മെന്റ്സ് അറിഞ്ഞു തുടങ്ങിയത്.. കുട്ടി ഇപ്പോഴേ വിജയ് ഫാൻ ആയി; വിജയ് മാധവ്

Social Media

ഈ പാട്ട് ഇറങ്ങിയ അന്ന് ആണ് നായികയ്ക്ക് മൂവ്മെന്റ്സ് അറിഞ്ഞു തുടങ്ങിയത്.. കുട്ടി ഇപ്പോഴേ വിജയ് ഫാൻ ആയി; വിജയ് മാധവ്

ഈ പാട്ട് ഇറങ്ങിയ അന്ന് ആണ് നായികയ്ക്ക് മൂവ്മെന്റ്സ് അറിഞ്ഞു തുടങ്ങിയത്.. കുട്ടി ഇപ്പോഴേ വിജയ് ഫാൻ ആയി; വിജയ് മാധവ്

നടിയും അവതാരകയുമായ ദേവിക നമ്പ്യാർ ഒരു കുഞ്ഞിന് ജന്മം കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ്. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പാട്ട് വീഡിയോകളും കുക്കിംഗ് വീഡിയോയുമെല്ലാം ഷെയർ ചെയ്യാറുണ്ട് ദേവികയും വിജയ് മാധവും.

ഇൻസ്റ്റഗ്രാമിൽ ദേവികയും വിജയ് മാധവും പങ്കുവച്ചൊരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിജയ്‌യുടെ പുതിയ ചിത്രം ‘വാരിസി’ലെ രഞ്ജിതമേ രഞ്ജിതമേ എന്ന ഗാനം കേൾക്കുമ്പോൾ ഗർഭസ്ഥ ശിശു അനങ്ങുന്നത് വീഡിയോയിൽ കാണാം.

“രഞ്ജിതമേ രഞ്ജിതമേ … ഈ പാട്ട് ഇറങ്ങിയ അന്ന് ആണ് നായികയ്ക്ക് മൂവ്മെന്റ്സ് അറിഞ്ഞു തുടങ്ങിയത്, എപ്പോ ഈ പാട്ട് കേട്ടാലും ഇത് തന്നെ അവസ്ഥ. ഇന്നലെ വാരിസ് കണ്ടു ഫുൾ ഇളക്കം തന്നെ, ഇത് ഒരു മൂവി പ്രൊമോഷൻ വീഡിയോ ഒന്നുമല്ല പക്ഷെ കുട്ടി ഇപ്പോഴേ വിജയ് ഫാൻ ആയി എന്നാണ് തോന്നുന്നത്,” വിജയ് മാധവ് കുറിക്കുന്നു.

എം.എ.നസീര്‍ സംവിധാനം ചെയ്ത പരിണയത്തിലൂടെയാണ് ദേവിക സീരിയൽ ലോകത്ത് എത്തുന്നത്. ബാലാമണി, രാക്കുയിലിൽ തുടങ്ങിയ പരമ്പരകൾ ദേവികയ്ക്ക് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നൽകി. അഭിനയത്തിനു പുറമേ അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്. കോമഡി ഫെസ്റ്റിവൽ, ചിരിമ സിനിമ തുടങ്ങി നിരവധി പരിപാടികളുടെ അവതാരകയായിരുന്നു.

മദ്യപാനം ആരോഗ്യത്തിന് ഹാനികരം, കളഭ മഴ, പറയാൻ ബാക്കിവച്ചത്, വസന്തത്തിന്റെ കനൽവഴികളിൽ, കട്ടപ്പനയിലെ ഋത്വിക്റോഷൻ തുടങ്ങി നിരവധി സിനിമകളിലും ദേവിക വേഷമിട്ടിട്ടുണ്ട്.

More in Social Media

Trending

Recent

To Top