മലയാളികൾക്ക് പൂർണിമ ഇന്ദ്രജിത്തിനോട് ഒരു പ്രത്യേക സ്നേഹമുണ്ട്. ബാലതാരമായി അഭിനയിച്ചു കൊണ്ടായിരുന്നു പൂർണിമയുടെ അരങ്ങേറ്റം. ഇന്ന് നടി, അവതാരക, ഫാഷൻ ഡിസൈനർ എന്നീ നിലകളിലെല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സാന്നിധ്യമാണ് പൂർണിമ ഇന്ദ്രജിത്ത്.
ഇപ്പോഴിതാ പൂർണിമയുടെ വേറിട്ടൊരു ഫോട്ടോഷൂട്ടാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്. ഇളംപച്ച സാരിയും പിങ്ക് ഫുൾ സ്ലീവ് ബ്ലൗസുമണിഞ്ഞ് കയ്യിലൊരു മുറവുമായി ചിത്രങ്ങൾക്ക് പോസ് ചെയ്യുകയാണ് പൂർണിമ.
“ഇത്രേയും സ്റ്റൈലിഷായി അരി ചേറുന്ന മോഡലിനെ ആദ്യമായിട്ട് കാണുകയാ,” എന്നാണ് ചിത്രത്തിന് താഴെ ആരാധകരുടെ കമന്റ്.
ഓരോ ഓണക്കാലത്തും കൈത്തറി വസ്ത്രങ്ങളെ പ്രോത്സാഹിപ്പിക്കാനായി വേറിട്ട കളക്ഷനുകളുമായി പൂർണിമയും പൂർണിമയുടെ പ്രാണയും മുന്നിട്ടിറങ്ങാറുണ്ട്. ഇത്തവണയും നെല്ല് എന്ന കളക്ഷനുമായാണ് പൂർണിമ എത്തിയത്.
ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ വീണ്ടും പൂർണ്ണിമ സജീവമായിട്ടുണ്ട്. വൈറസ് എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരികെയെത്തിയ പൂർണിമയുടെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം ‘തുറമുഖ’മാണ്. ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് പൂർണിമ അവതരിപ്പിക്കുന്നത്.
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...