Connect with us

റോയൽ ലുക്കിൽ ബ്ലാക്ക് കുർത്ത അണിഞ്ഞ് ദിലീപ്,ദുപ്പട്ട അണിഞ്ഞെത്തി കാവ്യ.. വൈറലായി താരദമ്പതികളുടെ ചിത്രം!

Malayalam

റോയൽ ലുക്കിൽ ബ്ലാക്ക് കുർത്ത അണിഞ്ഞ് ദിലീപ്,ദുപ്പട്ട അണിഞ്ഞെത്തി കാവ്യ.. വൈറലായി താരദമ്പതികളുടെ ചിത്രം!

റോയൽ ലുക്കിൽ ബ്ലാക്ക് കുർത്ത അണിഞ്ഞ് ദിലീപ്,ദുപ്പട്ട അണിഞ്ഞെത്തി കാവ്യ.. വൈറലായി താരദമ്പതികളുടെ ചിത്രം!

താരദമ്പതികളായ ദിലീപിൻെറയും കാവ്യയുടെയും ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇരുവരും അടുത്തിടെ പങ്കെടുത്ത വിവാഹച്ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് സൈബറിടത്തിൽ തരംഗമായി മാറിയത്. റോയൽ ലുക്കിലുള്ള ബ്ലാക്ക് കുർത്ത അണിഞ്ഞാണ് ദിലീപ് എത്തിയത്. രാജകീയ പ്രൌഡിയിലുള്ള ദുപ്പട്ട അണിഞ്ഞെത്തിയാണ് കാവ്യ ചടങ്ങിൻ്റെ സെൻ്റർ ഓഫ് അട്രാക്ഷൻ ആയി മാറിയത്

സുഹൃത്തിന്റെ മകളുടെ വിവാഹത്തിനാണ് ദിലീപും കാവ്യയും എത്തിയത്. ചടങ്ങിൽ പ്രത്യക്ഷപ്പെട്ട താരദമ്പതികളുടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.ദി ലീപിൻ്റെ ഫാൻസ് പേജുകളിലൂടെയാണ് ചിത്രങ്ങൾ കൂടുതലായി പ്രചരിക്കുന്നത്

ഇരുവരും വിവാഹത്തില്‍ പങ്കെടുത്ത് കറുപ്പണിഞ്ഞായിരുന്നു. അതീവ സന്തോഷത്തോടെ വേദിയില്‍ നിന്ന് മൈക്കിൽ സംസാരിക്കുന്ന കാവ്യ മാധവന്റെ ചിത്രങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇരുവരും ചടങ്ങിന് അണിഞ്ഞത് കസ്റ്റമൈസ്ഡ് കപ്പിൾ അറ്റൈറാണ് എന്നാണ് ആരാധകർ പറയുന്നത്. അടുത്തിടെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണി നടൻ ദിലീപിൻ്റെ സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി കാവ്യയെ ഒരുക്കിയതിനെക്കുറിച്ച് പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു.

More in Malayalam

Trending

Recent

To Top