മീടു ആരോപണത്തെ തുടര്‍ന്ന് വ്ളോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാര്‍ക്ക് എതിരെ കേസെടുത്തിരുന്നു. കേസില്‍ നടന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ സിനിമ ‘ഉസ്കൂളി’ന്റെ പോസ്റ്റര്‍ പങ്കുവച്ചതോടെ ശ്രീകാന്ത് വെട്ടിയാര്‍ക്ക് വിമര്‍ശനം.
ചിത്രത്തിന്റെ പോസ്റ്ററിന് താഴെ വന്ന ചില കമന്റുകള്‍ക്ക് നടന് മറുപടിയും കൊടുക്കുന്നുണ്ട്. ”താങ്കളെ കുറിച്ച് ഉയര്‍ന്ന ആരോപണത്തിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. അതിനു ശേഷം പോരെ പ്രൊമോഷന്” എന്നായിരുന്നു ഒരു കമന്റ്.
”കേസില്‍ ഇപ്പോള്‍ അന്വേഷണം നടക്കുന്നു. നിയമപരമായി നേരിടും. പൊതുവിടത്തില്‍ ഒന്നും പറയാനില്ല” എന്നാണ് ശ്രീകാന്തിന്റെ മറുപടി. നടനെ അധിക്ഷേപിച്ചും വിമര്‍ശിച്ചും കൊണ്ടുള്ള കമന്റുകള്‍ക്കൊപ്പം പിന്തുണച്ചു കൊണ്ടുള്ള കമന്റുകളും പോസ്റ്റിന് താഴെ എത്തുന്നുണ്ട്.
വിവാഹ വാഗ്ദാനം നല്കി യുവതിയെ ആലുവയിലെ ഫ്ളാറ്റിലും കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലും ഡിസംബറിലുമായിരുന്നു പീഡനം. സാമ്പത്തികമായി ചൂഷണം ചെയ്തതിനു പുറമേ മാനസികമായും വൈകാരികമായും ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.
മലയാളികളുടെ പ്രിയനടിയാണ് ഭാമ. അവതാരകയായി സ്ക്രീനിനു മുന്നിലെത്തിയ ഭാമ നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങളാണ് കൈകാര്യം ചെയ്തത്. ലോഹിതദാസ് സംവിധാനം ചെയ്ത...
നിരവധി ആരാധകരുള്ള താരമാണ് ദിൽജിത് ദൊസഞ്ച്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ...