Social Media
അമ്മയോടൊപ്പം ക്ഷേത്ര ദർശനം നടത്തി ഇന്ദ്രജിത്തും പൂർണ്ണിമയും, മൂന്ന് പേരും ഒരുപോലെയുണ്ടെന്ന് ആരാധകർ, ചിത്രം വൈറൽ
അമ്മയോടൊപ്പം ക്ഷേത്ര ദർശനം നടത്തി ഇന്ദ്രജിത്തും പൂർണ്ണിമയും, മൂന്ന് പേരും ഒരുപോലെയുണ്ടെന്ന് ആരാധകർ, ചിത്രം വൈറൽ
മലയാളത്തിൽ ശ്രദ്ധേയ നടനായിരുന്ന സുകുമാരന്‍റെയും നടി മല്ലിക സുകുമാരന്‍റേയും മക്കള്‍ അഭിനയത്തിൽ മാത്രമല്ല സിനിമയിലെ മറ്റ് മേഖലകളിലും തങ്ങളുടെ കഴിവ് വെളിപ്പെടുത്തിയിട്ടുണ്ട്. നടനായും സംവിധായകനായും, ഗായകനായും പൃഥ്വിരാജ് മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്തിട്ടുണ്ട്. ഇന്ദ്രജിത്തും ഒട്ടും പിന്നിലല്ല.
ഇപ്പോഴിതാ ഇന്ദ്രജിത്തും മല്ലികയും പൂർണിമയും ഒത്തുള്ളൊരു ചിത്രം സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
നാട്ടിലെത്തിയപ്പോഴുള്ള അമ്മയോടൊപ്പമുള്ളൊരു ക്ഷേത്ര സന്ദര്‍ശനം എന്ന് കുറിച്ചുകൊണ്ടാണ് ചിത്രങ്ങള്‍ ഇന്ദ്രജിത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി കമന്‍റുകളും ചിത്രത്തിന് താഴെ വരുന്നുമുണ്ട്. ഇന്ദ്രേട്ടാ നൈറ്റ് ഡ്രൈവ് കലക്കി, അനിയൻ എവിടെ, മൂന്ന് പേരും ഒരുപോലെയുണ്ട് തുടങ്ങിയ കമന്‍റുകള്‍ വന്നിട്ടുണ്ട്.
ആഹാ, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങളാണ് ഏറ്റവും ഒടുവിൽ ഇന്ദ്രജിത്തിന്‍റേതായി തീയേറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണങ്ങളാണ് ഇരു ചിത്രങ്ങളും നേടിയത്. തുറമുഖം, റാം, 19(1)(എ), തീർപ്പ്, അനുരാധ ക്രൈം നമ്പ.59/2019, മോഹൻദാസ്, പത്താം വളവ്, നരകാസുരൻ, എമ്പുരാൻ തുടങ്ങിയ സിനിമകളാണ് ഇന്ദ്രജിത്തിന്‍റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്.