Social Media
മൈക്കിൾ അപ്പയ്ക്ക് ഒപ്പം ഞങ്ങൾ; ചിത്രങ്ങളുമായി ഫർഹാൻ
മൈക്കിൾ അപ്പയ്ക്ക് ഒപ്പം ഞങ്ങൾ; ചിത്രങ്ങളുമായി ഫർഹാൻ
അമൽ നീരദ്- മമ്മൂട്ടി ടീമിന്റെ ‘ഭീഷ്മപർവ്വം’ തീയേറ്ററുകളിൽ മികച്ച പ്രതികരണത്തെ നേടി മുന്നേറുകയാണ്. സിനിമയിലെ ഓരോ കഥാപാത്രങ്ങൾക്കും വേണ്ടത്ര സ്ക്രീൻ സ്പേസ് നൽകി ഒരുക്കിയിരിക്കുന്ന ചിത്രം ഇതിനകം തന്നെ നിരൂപക പ്രശംസ നേടി കഴിഞ്ഞു.
‘മൈക്കിളാ’യി മമ്മൂട്ടി പകര്‍ന്നാടുമ്പോള്‍ തോളോട് തോൾ ചേർന്ന് മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നവരിൽ പുതുതലമുറയിലെ നടന്മാർ മുതൽ വലിയൊരു താരസാന്നിധ്യം തന്നെ ചിത്രത്തിലുണ്ട്.
നടൻ ഫർഹാൻ ഫാസിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചൊരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. മമ്മൂട്ടിയ്ക്ക് ഒപ്പം ചിത്രത്തിന് പോസ് ചെയ്യുന്ന ഫർഹാൻ, ലെന, സ്രിന്റ, വീണ നന്ദകുമാർ, സുദേവ് നായർ, ഷെബിൻ ബെൻസൺ, സുഷീൻ ശ്യാം എന്നിവരെയാണ് ചിത്രത്തിൽ കാണുക. മൈക്കിൾ അപ്പയ്ക്ക് ഒപ്പം ഞങ്ങൾ എന്നാണ് ഫർഹാൻ കുറിക്കുന്നത്.
അഞ്ഞൂറ്റി കുടുംബത്തിനും കൊച്ചികാർക്കും എന്തിനുമേതിനും സഹായഹസ്തം നീട്ടുന്ന ആളാണ് ഭീഷ്മപർവ്വത്തിൽ മൈക്കിൾ. ആ തണൽമരത്തിനു താഴെ ജീവിക്കുന്ന കുടുംബാംഗങ്ങളായാണ് ഫർഹാൻ, ലെന, സ്രിന്റ, വീണ നന്ദകുമാർ, ഷെബിൻ ബെൻസൺ, സൗബിൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.