Connect with us

അമ്മയും തന്നോടൊപ്പം വർക്കൗട്ട് ആരംഭിച്ചു; ചിത്രം പങ്കുവെച്ച് അഹാന കൃഷ്ണകുമാർ

Social Media

അമ്മയും തന്നോടൊപ്പം വർക്കൗട്ട് ആരംഭിച്ചു; ചിത്രം പങ്കുവെച്ച് അഹാന കൃഷ്ണകുമാർ

അമ്മയും തന്നോടൊപ്പം വർക്കൗട്ട് ആരംഭിച്ചു; ചിത്രം പങ്കുവെച്ച് അഹാന കൃഷ്ണകുമാർ

മലയാളികള്‍ക്കേറെ സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. ഒട്ടേറെ വേറിട്ട കഥാപാത്രങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും അഹാന പ്രിയങ്കരിയായി മാറുകയായിരുന്നു. ഈ അടുത്തായിരുന്നു നടി സംവിധാനത്തിലേക്ക് തുടക്കം കുറിച്ചത്.

‘തോന്നല്’ എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായിരുന്നു. വീഡിയോയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും അഹാന തന്നെയായിരുന്നു. ഷെഫിന്റെ കഥാപാത്രമായാണ് അഹാന സ്ക്രീനിലെത്തിയത്. കേക്ക് മേക്കിങ് നിറഞ്ഞുന്ന വീഡിയോയിലെ കേക്കും പ്രേക്ഷകരുടെ ഉള്ളം കവർന്നിരുന്നു.

സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഫിറ്റ്നസിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധപുലർത്താറുണ്ട് നടി. അഹാന മാത്രമല്ല കുടുംബത്തിലെ ഓരോരുത്തരും ഫിറ്റ്നസിന്റെ കാര്യത്തിൽ അതീവ ശ്രദ്ധാലുക്കളാണ്. ഇപ്പോഴിതാ അമ്മയായ സിന്ധു കൃഷ്ണയും തനിക്കൊപ്പം വർക്കൗട്ടിൽ പങ്കുചേർന്ന സന്തോഷം പങ്കുവയ്ക്കുകയാണ് താരം. അമ്മയും തന്നോടൊപ്പം വർക്കൗട്ട് ആരംഭിച്ചു എന്ന തലക്കെട്ടോടെ അഹാന തന്നെയാണ് ഈ ചിത്രം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ പങ്കുവച്ചത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

അതേസമയം രണ്ട് സിനിമകളാണ് അഹാനയുടേതായി ഈ വർഷം റിലീസിനൊരുങ്ങുന്നത്. ജോസഫ് മനു ജോസഫ് സംവിധാനം ചെയ്യുന്ന നാൻസി റാണി, പ്രശോഭ് വിജയന്റെ അടി എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകൾ.

Continue Reading
You may also like...

More in Social Media

Trending

Recent

To Top