Connect with us

ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്നു! ഞാൻ ആകെ ഭയന്ന് പോയി! മകളെ നോക്കിയത് ‘അമ്മ’; കുഞ്ഞിനും തനിക്കും കൊവിഡ് ബാധിച്ചതിനെ കുറിച്ച് സൗഭാ​ഗ്യ!

Malayalam

ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്നു! ഞാൻ ആകെ ഭയന്ന് പോയി! മകളെ നോക്കിയത് ‘അമ്മ’; കുഞ്ഞിനും തനിക്കും കൊവിഡ് ബാധിച്ചതിനെ കുറിച്ച് സൗഭാ​ഗ്യ!

ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്നു! ഞാൻ ആകെ ഭയന്ന് പോയി! മകളെ നോക്കിയത് ‘അമ്മ’; കുഞ്ഞിനും തനിക്കും കൊവിഡ് ബാധിച്ചതിനെ കുറിച്ച് സൗഭാ​ഗ്യ!

സോഷ്യൽമീഡിയയിലെ വൈറൽ താരദമ്പതികളാണ് താര കല്യാണിന്റെ മകൾ സൗഭാഗ്യയും ഭർത്താവ് അർജുൻ സോമശേഖറും. അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. കഴിഞ്ഞ മാസമാണ് സൗഭാഗ്യ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങൾ താരപുത്രി പങ്കുവെക്കാറുണ്ട്.

ഇരുവർക്കും ഇക്കഴിഞ്ഞ നവംബറിലാണ് പെൺകുഞ്ഞ് പിറന്നത്. സുദർശന എന്നാണ് കുഞ്ഞിന് ഇരുവരും പേരിട്ടിരിക്കുന്നത്. ആദ്യത്തെ പ്രസവമാണെന്നതിന്റെ ഭയമൊന്നുമില്ലാതെ ഭർത്താവിനും അമ്മയ്ക്കും ഒപ്പം ഫോട്ടോകൾ പകർത്തിയും റീൽസുകൾ ചെയ്തും നൃത്തം ചെയ്തുമെല്ലാമാണ് സൗഭാഗ്യ ഗർഭകാലം ആഘോഷമാക്കിയത്. ഗർഭകാലത്തിന്റെ അസ്വസ്ഥകളിലും അതിനെ മറികടന്ന് ഗർഭകാലം ആസ്വദിക്കുന്ന സൗഭാഗ്യ വെങ്കിടേഷിന്റെ വീഡിയോ എപ്പോഴും വൈറലായിരുന്നു. ഒപ്പം കൂട്ടാനായി എല്ലാ പിന്തുണയും നൽകി അർജുനും ഒപ്പമുണ്ടാകാറുണ്ട്. ആശുപത്രിയിലേക്ക് യാത്ര പുറപ്പെടും മുമ്പും നിറവയറിൽ സൗഭാഗ്യ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു

ഇപ്പോൾ ഇതാ സൗഭാഗ്യയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. തനിക്കും കുഞ്ഞിനും കൊവിഡ് ബാധിച്ചതിനെ കുറിച്ചും ആ അവസ്ഥ തരണം ചെയ്തത് പോയതിനെ കുറിച്ചും സൗഭാഗ്യ വിവരിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. സൗഭാഗ്യയ്ക്കും കുഞ്ഞിനും മാത്രമല്ല അർജുനും താരാ കല്യാണിനും കൊവിഡ് ബാധിച്ചിരുന്നു.

എനിക്ക് കൊവിഡ് ബാധിച്ച് മൂന്ന് നാല് ദിവസം പിന്നിട്ടപ്പോൾ അർജുൻ ചേട്ടനും അമ്മയ്ക്കും പനി പിടിച്ചു. ആദ്യത്തെ രണ്ട് ദിവസം നൂറ്റിയെട്ട് ഡിഗ്രിയോളമായിരുന്നു പനി. ആദ്യത്തെ രണ്ട് ദിവസം പറഞ്ഞറിയിക്കാനാവാത്ത ക്ഷീണമായിരുന്നു. നാല് ദിവസം ഒക്കെ ആയപ്പോഴാണ് പനിയും ക്ഷീണവും കുറഞ്ഞത്. എനിക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ അമ്മയായിരുന്നു മോളെ നോക്കിയിരുന്നത്. പാല് കൊടുക്കുമ്പോൾ ഗ്ലൗസും മാസ്ക്കും ഒക്കെ ധരിച്ച് സുരക്ഷിതമായാണ് ഞാൻ ഇരുന്നിരുന്നത്. എന്റെ പനി മാറി തുടങ്ങിയപ്പോഴേക്കും മകൾക്കും പനി വരികയായിരുന്നു. പക്ഷെ അവൾക്ക് പനി ആരംഭിച്ചപ്പോഴേക്കും ഞാൻ ഡോക്ടറുമായി ബന്ധപ്പെട്ട് ആവശ്യമായ രീതിയിൽ അവളെ ശുശ്രൂഷിച്ച് തുടങ്ങിയിരുന്നു. അവൾക്ക് കൂടി പനി വന്നപ്പോൾ ഭയന്നുവെങ്കിലും വലിയ കുഴപ്പമൊന്നും ഉണ്ടാകാതെ അവൾക്ക് പെട്ടന്ന് കുറഞ്ഞു. അപ്രതീക്ഷിതമായാണ് കൊവിഡ് ബാധിച്ചത്. അതിനാൽ ഡാൻസ് ക്ലാസ് അടക്കം നിർത്തിവെച്ചിരിക്കുകയാണെന്നാണ് വീഡിയോയിൽ സൗഭാഗ്യ പറയുന്നത്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top