Connect with us

ഇതൊരു ക്രിമിനല്‍ ഗൂഢാലോചനയാണ്; മഞ്ജുവാര്യരുടെ പ്രസംഗം പങ്കുവെച്ച് വിനായകന്‍, ദിലീപിന് ജാമ്യം കിട്ടിയതിന് തൊട്ട് പിന്നാലെ കവർ ചിത്രം മാറ്റി മഞ്ജുവും… ആ ചിത്രത്തിന് പിന്നിൽ വിരൽ ചൂണ്ടുന്നത്! മഞ്ജുവിന്റ പോസ്റ്റിൽ കമന്റ് പൂരം

Malayalam

ഇതൊരു ക്രിമിനല്‍ ഗൂഢാലോചനയാണ്; മഞ്ജുവാര്യരുടെ പ്രസംഗം പങ്കുവെച്ച് വിനായകന്‍, ദിലീപിന് ജാമ്യം കിട്ടിയതിന് തൊട്ട് പിന്നാലെ കവർ ചിത്രം മാറ്റി മഞ്ജുവും… ആ ചിത്രത്തിന് പിന്നിൽ വിരൽ ചൂണ്ടുന്നത്! മഞ്ജുവിന്റ പോസ്റ്റിൽ കമന്റ് പൂരം

ഇതൊരു ക്രിമിനല്‍ ഗൂഢാലോചനയാണ്; മഞ്ജുവാര്യരുടെ പ്രസംഗം പങ്കുവെച്ച് വിനായകന്‍, ദിലീപിന് ജാമ്യം കിട്ടിയതിന് തൊട്ട് പിന്നാലെ കവർ ചിത്രം മാറ്റി മഞ്ജുവും… ആ ചിത്രത്തിന് പിന്നിൽ വിരൽ ചൂണ്ടുന്നത്! മഞ്ജുവിന്റ പോസ്റ്റിൽ കമന്റ് പൂരം

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചന കേസിൽ നടൻ ദീലീപിന് മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ നടി മഞ്‌ജു വാര്യർ പങ്കുവച്ച ഫേസ്‌ബുക്ക് പേജിലെ പുതിയ കവർചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ‘യു ആര്‍ ദ ജേണി’ എന്ന എഴുതിയ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയ്ക്ക് തൊട്ട് പിന്നാലെയായിരുന്നു മഞ്ജു വാര്യർ കവർ ചിത്രം മാറ്റിയിരിക്കുന്നത്. നടി കവർ ചിത്രം കൊണ്ട് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. എന്നാൽ പോസ്റ്റിന് നിരവധി കമന്റുകളാണ് നിറയുന്നത്.

നിങ്ങളുടെ കൂട്ടുകാരിയോട് അല്പമെങ്കിലും അനുകമ്പ ബാക്കിയുണ്ടെങ്കിൽ യഥാർത്ഥ വിഷയം എന്താണെന്ന് കോടതിയോട് പറയുക.. അവൾകൊപ്പം, ഇരയോടൊപ്പം എന്നൊക്കെ ഹാഷ്ടാഗ് ഇട്ടത്കൊണ്ടോ, യാത്രാമംഗളം നേർന്നത്കൊണ്ടോ കോടതിയിൽ തെളിവായി പരിഗണിക്കുകില്ല.. ഈ വിഷയത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ട് എന്ന് കേരളത്തോട് ആദ്യം പറഞ്ഞത് നിങ്ങളായത്കൊണ്ടുതന്നെ ഈ കേസ് ഉണ്ടാകാനുള്ള സാഹചര്യം മുതൽ നിങ്ങൾക്ക് അറിയാമെന്നും, നിങ്ങളെ പരിചയപ്പെട്ടത്കാരണമാണ് അവർ ഇരയായി മാറിയതെന്നും അന്നം കഴിക്കുന്ന ഏതൊരു മലയാളികൾക്കും അറിയാം.. ഇനിയും വൈകരുത്.. കാരണം ആ ഇരയ്ക്ക് നീതി വാങ്ങിച്ചുകൊടുക്കേണ്ടതിന്റെ പൂർണ്ണ ഉത്തരവാദിത്വം നിങ്ങൾക്ക്തന്നെയാണ്, എന്നായിരുന്നു ഒരുനാൾ കമന്റായി കുറിച്ചത്

നടിയെ പിന്തുണച്ച് കൊണ്ടുള്ള കമന്റുകളും ഉയരുന്നുണ്ട്. ‘ചരിത്രം കണക്ക് തീർക്കാതെ കടന്നു പോയിട്ടില്ല. ആൾ ബലവും സമ്പത്തും കൊണ്ട് നീതിപീഠങ്ങളെ വിലക്ക് വാങ്ങുമ്പോൾ, അഗ്നി വർഷമായി കാലം കണക്കു ചോദിക്കുക തന്നെ ചെയ്യും’, എന്നായിരുന്നു അത്തരത്തിലൊരു കമന്റ്.

നിങ്ങൾക്കൊപ്പം തന്നെയാണ്, ദിലീപിന്റെ കൈയ്യിൽ നിന്നും രക്ഷപ്പെട്ടെന്നും നിങ്ങളുടെ യാത്ര സുന്ദരമായി തന്നെ മുന്നോട്ട് പോകട്ടെയെന്നുമൊക്കെയുള്ള നിരവധി കമന്റുകളും പോസ്റ്റിന് താഴെ നിറയുന്നു. അതേസമയം ഹൈക്കോടതി വിധിയേയും ചിലർ വിമർശിക്കുന്നുണ്ട്.

നടിയെ ആക്രമിച്ച കേസിൽ കൊച്ചിയിൽ താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു വാര്യർ ആയിരുന്നു. തുടർന്ന് ഇതുവരേയും ആക്രമിക്കപ്പെട്ട നടിക്ക് പൂർണ പിന്തുണയുമായി മഞ്ജു വാര്യർ ഉണ്ടായിരുന്നു. അന്ന് മഞ്ജു പറഞ്ഞ പ്രസ്താവന സംബന്ധിച്ചുള്ള വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് നടൻ വിനായകന്‍ ഇപ്പോള്‍ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. നേരത്തേയും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അവ്യക്തമായ ചില പ്രതികരണങ്ങള്‍ വിനായകന്‍ ഫേസ്ബുക്കിലൂടെ നടത്തിയിരുന്നു.

അതേസമയം രണ്ടാമത്തെ കേസിൽ ദിലീപിന് ജാമ്യം ലഭിച്ചത് ആഘോഷമാക്കുകയാണ് ദിലീപ് ആരാധകർ. ദിലീപിനെതിരായ ഗൂഢാലോചന കേസില്‍ വ്യക്തമായ തെളിവുകളില്ലെന്നായിരുന്നു നടന് മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയത്. ഫോണുകൾ ഹാജരാക്കാത്തത് നിസഹകരണമായി കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു

Continue Reading
You may also like...

More in Malayalam

Trending