‘എന്നെ ഞാനാക്കിയ ചില അനുഭവങ്ങിലേക്കുള്ള ചില തിരിഞ്ഞു നോക്കലുകളിലേക്ക്’.. ചിത്രം പങ്കുവെച്ച് മീര ജാസ്മിൻ, ഞാനാണ് നിങ്ങള്‍ക്ക് ഒപ്പമുള്ളത്; കമന്റുമായി താരം
‘എന്നെ ഞാനാക്കിയ ചില അനുഭവങ്ങിലേക്കുള്ള ചില തിരിഞ്ഞു നോക്കലുകളിലേക്ക്’.. ചിത്രം പങ്കുവെച്ച് മീര ജാസ്മിൻ, ഞാനാണ് നിങ്ങള്‍ക്ക് ഒപ്പമുള്ളത്; കമന്റുമായി താരം
‘എന്നെ ഞാനാക്കിയ ചില അനുഭവങ്ങിലേക്കുള്ള ചില തിരിഞ്ഞു നോക്കലുകളിലേക്ക്’.. ചിത്രം പങ്കുവെച്ച് മീര ജാസ്മിൻ, ഞാനാണ് നിങ്ങള്‍ക്ക് ഒപ്പമുള്ളത്; കമന്റുമായി താരം
അടുത്തിടെയാണ് മീറ്റ ജാസ്മിൻ ഇൻസ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകളി’ലെ ഫൊട്ടോയാണ് മീര ഇൻസ്റ്റാഗ്രാമിൽ ആദ്യമായി ഷെയർ ചെയ്തത്
ഇപ്പോഴിതാ തന്റെ സിനിമാ ജീവതത്തിലെ തന്നെ നാഴികക്കല്ലായ ‘പാഠം ഒന്ന്: ഒരു വിലാപം’ എന്ന സിനിമയുടെ ഷൂട്ടിങ് വേളയിലെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വച്ചിരിക്കുകയാണ് മീര.
“പാഠം ഒന്ന്: ഒരു വിലാപം’ എന്ന ചിത്രത്തിലെ ഷാഹിനയെ സ്നേഹപൂർവ്വം ഓർക്കുന്നു. ഹൃദയത്തോട് ചേര്‍ന്നിരിക്കുന്ന കഥാപാത്രമാണ് ഷാഹിന. ഷാഹിനയുടെ ജീവിതത്തിലൂടെ യാത്ര ചെയ്യാന്‍ കഴിഞ്ഞതും മികച്ച ടീമിനൊപ്പം പ്രവൃത്തിക്കാന്‍ കഴിഞ്ഞതും ഒരു അനുഭവമായിരുന്നു. എന്നെ ഞാനാക്കിയ ചില അനുഭവങ്ങിലേക്കുള്ള ചില തിരിഞ്ഞു നോക്കലുകളിലേക്ക്,” മീര കുറിച്ചു.
മീര രണ്ട് ചിത്രങ്ങളാണ് പങ്കു വച്ചിരിക്കുന്നത്. രണ്ടാമത്തെ ചിത്രം ബാലതാരമായിരുന്ന കീര്‍ത്തന അനിലിനൊപ്പമുള്ളതായിരുന്നു. ചിത്രത്തിന് താഴെ കീര്‍ത്തന കമന്റും ചെയ്തിട്ടുണ്ട്. “ഈ ചിത്രം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്, ഞാനാണ് നിങ്ങള്‍ക്ക് ഒപ്പമുള്ളത്,” കീര്‍ത്തന കമന്റ് ചെയ്തു. നിന്നില്‍ നിന്ന് തന്നെ ഇത് കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് മീരയും മറുപടി കൊടുത്തു.
‘പാഠം ഒന്ന്: ഒരു വിലാപ’ത്തിലെ പ്രകടനത്തിന് മീര ജാസ്മിന് മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം ലഭിച്ചിരുന്നു. വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിന്ന മീര ജാസ്മിൻ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വിജയദശമി ദിനത്തിലായിരുന്നു ഒരിടവേളയ്ക്ക് ശേഷം മീര ക്യാമറയ്ക്ക് മുന്നിലെത്തിയത്. സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിലൂടെയാണ് മീരയുടെ മടങ്ങിവരവ്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി രാധിക ആപ്തേ. സോഷ്യൽ മീഡിയയിൽ സജീവമായ നടിയുടെ ചിത്രങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. അടുത്തിടെയാണ് താരം അമ്മയായത്....
തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നായികയാണ് രമ്യ കൃഷ്ണൻ. സോഷ്യൽ മീഡിയയിൽ പലപ്പോഴും രമ്യയുടെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. മമ്മൂട്ടിയും...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....