Connect with us

ചുമ്മാ ജാഡ കാണിച്ച് ശിവൻ, പൊളിച്ചടുക്കി അഞ്ജലി! തമ്പിയ്ക്ക് എട്ടിൻ്റെ പണിയുമായി ഹരി!

serial

ചുമ്മാ ജാഡ കാണിച്ച് ശിവൻ, പൊളിച്ചടുക്കി അഞ്ജലി! തമ്പിയ്ക്ക് എട്ടിൻ്റെ പണിയുമായി ഹരി!

ചുമ്മാ ജാഡ കാണിച്ച് ശിവൻ, പൊളിച്ചടുക്കി അഞ്ജലി! തമ്പിയ്ക്ക് എട്ടിൻ്റെ പണിയുമായി ഹരി!

എല്ലാവരുടെയും അഭിപ്രായം പോലെ സാന്ത്വനത്തിൽ ശിവാജ്ഞലി സീൻസ് ഇപ്പോൾ കുറച്ചെങ്കിലും ഉൾപ്പെടുത്തിയിട്ടുണ്ട് . ഇന്നലത്തെ എപ്പിസോഡിലും ചെറുതാണെ‍ങ്കിലും അടിപൊളി ശിവാജ്ഞലി സീൻ ഉണ്ടായിരുന്നു.

പുതിയ പ്രമോയിലും അവരുടെ സീനുകൾ കാണിക്കുന്നുണ്ട്. പരമ്പര കാണുന്നത് തന്നെ ശിവാജ്ഞലിയെ കാണാനാണ് എന്നൊക്കെ ഫാൻസ്‌ പറഞ്ഞിട്ടുണ്ടായിരുന്നു.കഴിഞ്ഞ എപ്പിസോഡിലാണ് ശിവൻ അഞ്ജലിക്കുവേണ്ടി ഹൽവയും മുല്ലപ്പൂവും വാങ്ങിക്കൊണ്ടുവരുന്നു. എന്നാൽ വീട്ടിലെത്തുമ്പോൾ അമ്മ പനിപിടിച്ചു കിടക്കുയാണെന്നറിഞ്ഞതോടെ സമ്മാനങ്ങൾ ശിവൻ മാറ്റിവെച്ചുനമ്മൾ കണ്ടത്താണ്.

പീന്നിട് അമ്മയെ നോക്കി ദേവിയുംഅഞ്ജുവും അമ്മയുടെ മുറിയിൽ ഇരിക്കാൻ തീരുമാനിക്കുന്നു. ബാലൻ ഉറങ്ങിയോ എന്ന് നോക്കാൻ പോകുന്ന ദേവി നാളെ അപ്പുവിനെ കൊണ്ട് ഹോസ്‌പിറ്റലിൽ പോകണമെന്ന് പറയുന്നു. അതിനായി അവളുടെ ‘അമ്മ കാറും കൊണ്ട് വരും എന്ന് പറയുന്നു . ഇത് കേട്ടതും ബാലൻ ദേഷ്യപെടുകയാണ് അതിന്റെ കാര്യം എന്താ നമ്മുക് ഒരു ടാക്സി വിളിച്ചു പോകാൻ കഴിയില്ല എന്നവർ കരുതിയോ എന്നൊക്കെ ചോദിച്ച വൻ സീനാണ്. ഇതൊക്കെ തമ്പിടെ കളിയാണ് എന്ന് പറയുന്നുണ്ട്. ദേവി ബാലൻ സമ്മദനിപ്പിക്കുന്നുണ്ട് . എന്റെപ പൊന്നു റൈറ്റർ മാമ്മ എന്താ ഈ പറയുന്നെ പെൺമക്കളുടെ കല്യാണം കഴിഞ്ഞാൽ പിന്നെ അച്ഛനും അമ്മയ്ക്കും ഒരവകാശവും ഇല്ലെ? മകൻ ഭാര്യ വീട്ടിൽ രണ്ടു ദിവസം നിന്നതിന് അമ്മയ്ക്ക് പനി, ബാലന് വെപ്രാളം എന്താ ഉദ്ദേശിക്കുന്നത്. ഇതൊക്കെ കുറച്ച ഓവർ അല്ലെ

ദേവി പിന്നീട് അഞ്ജുവിനോട് അപ്പു പ്രസവിക്കുമ്പോൾ കുഞ്ഞിനെ ആദ്യ എന്റെ ഈ കൈകളിൽ ഏറ്റു വാങ്ങണം അതിനെ കുളിപ്പിക്കണം, കണ്ണ് എഴുതണം എന്നൊക്കെ പറയുന്നുണ്ട്. ഇങ്ങനെ സഹോദരങ്ങളെയും അവരുടെ കുഞ്ഞുങ്ങളെ താലോലിക്കാൻ നിൽക്കാതെ സാന്ത്വമായി ഒരു കുഞ്ഞിനെ കുറിച്ച ചിന്തിച്ചൂടെ എന്നൊക്കെ ആരാധകർ ചോദിക്കുന്നുണ്ട്. ലോകത്തെങ്ങും ഇല്ലാത്തൊരു ഏട്ടനും ഏട്ടത്തിയും… അനിയന്മാരും അവരുടെ ഭാര്യമാരും ഒരു ഉയർച്ചയും ഇല്ലാതെ എന്നും ഇവരുടെ അടിമകൾ ആയിട്ട് ജീവിക്കണമെന്ന് ചിന്തിക്കുന്ന പ്രത്യേക തരം സ്നേഹം ആണ് അവർക്ക്‌ കുടുംബ സ്‌നേഹത്തെ ഗോളോറിഫൈ ചെയ്യുകയല്ലേ എന്ന് ഒരു സംശയമുണ്ട്. നേരം പുലരുമ്പോൾ അമ്മയുടെ പനി ഒക്കെ വിട്ടു മാറുന്നു.

മക്കൾ എല്ലാവരും വന്ന് അമ്മയുടെ സുഖ വിവരം അന്വേഷിക്കുന്നു. പിന്നെ പ്രേക്ഷകർ കാണാൻ ഏറെ കാത്തിരിക്കുന്ന ശിവാജ്ഞലി സീനാണ്. അഞ്ജലി മുറിയിൽ നിന്നും ശിവൻ കൊണ്ടു വന്ന ഹൽവ കണ്ടുപിക്കുകയാണ്. എന്നാൽ അത് അഞ്ജലിക്ക് വേണ്ടി വാങ്ങിയതാണെന്ന് സമ്മതിക്കാൻ നമ്മുടെ ശിവന് നാണമാണ്. ഹൽവ കണ്ണന് വേണ്ടി വാങ്ങിയതാണ് എന്നു പറഞ്ഞ് കണ്ണന് കൊടുക്കുന്നു. എന്താ പതിവ് ഇല്ലാതെ രാവിലെ ഹൽവ തരുന്നത് . എന്നെ കൊണ്ട് എന്തെങ്കിലും സഹായം വേണമായിരിക്കും അതിന് അല്ലെ എന്നൊക്കെ കണ്ണൻ പറയുന്നുണ്ട് . എന്നാൽ ഹൽവക്കു പിന്നാലെ മുല്ലപ്പൂവും കണ്ടുപിടിക്കുന്ന അഞ്ജലി ‘ഇതും നിനക്ക് വേണ്ടി ശിവേട്ടൻ വാങ്ങിയതാ കണ്ണാ’ എന്ന് പറഞ്ഞു ശിവനെ കളിയാക്കുകയാണ്. അതോടെ നാണത്തോടെ അഞ്ജലിയെ നോക്കുന്ന ശിവൻ . ശിവന്റെ ചമ്മൽ കാണാൻ നല്ല രസമായിരുന്നു. അത് കേൾക്കുന്നതോടെ കണ്ണൻ ശിവനെ കളിയാക്കും.

അലുവയും മത്തിക്കറിയും എന്ന് കേട്ടിട്ടുണ്ട്. ഇതു അലുവയും മുല്ലപ്പൂവും കണ്ണൻ കലക്കി ഡയലോഗ്. എങ്ങനെ നടന്ന ശിവെട്ടനാ ഇപ്പൊ ചെവിയിൽ ചെമ്പരത്തിപ്പൂ വയ്ക്കേണ്ട അവസ്ഥയാണ് കണ്ണൻറെ ഡയലോഗ് പൊളിച്ചു എന്നാണ് ആരാധകർ പറയുന്നത് . സാന്ത്വനത്തിലെ ഇന്നത്തെ ഹൈലൈറ്റ് ശിവാഞ്‌ജലി തന്നെയാണ്.
ശിവാഞ്‌ജലി തന്നെയാണ് സാന്ത്വനത്തിലെ ഇന്നത്തെ ഹൈലൈറ്റ്. ശിവൻ വാങ്ങി കൊണ്ട് വന്ന മുല്ലപ്പൂവ് വെച്ച അഞ്ജലിയും.ശിവേട്ടന്റെ അഞ്ചുവിന്റെയും നോട്ടം അത് കണ്ട ബാലേട്ടന്റെ ചുമ പെട്ടന്നുള്ള ശിവജ്ഞലി ഞെട്ടലുമൊക്കെ പുതിയ പ്രമോയിൽ കാണിക്കുന്നുണ്ട് . കണ്ണടച്ചു തുറക്കും മുൻപേ ശിവാഞ്ചലി സീൻ തീരും എന്നും ഫാൻസ്‌ പരാതി പറയുന്നുണ്ട് . തമ്പി വാങ്ങി നൽകിയ ബൈക്കിന്റെ മുകളിൽ ശിവേട്ടന്റെ തുണി വിരിച്ചിടുന്ന ഹരിയും അത് കാണുന്ന തമ്പിയുമാണ് പ്രമോയിൽ കാണുന്നത്.

More in serial

Trending

Recent

To Top