Connect with us

ഭയപ്പെടണ്ട മുന്നോട്ട് പോകൂ… ആ വ്യക്തിയുടെ പോസ്റ്റിൽ സ്നേഹം നിറച്ച് മീനാക്ഷി! അമ്പരന്ന് സോഷ്യൽ മീഡിയ

Malayalam

ഭയപ്പെടണ്ട മുന്നോട്ട് പോകൂ… ആ വ്യക്തിയുടെ പോസ്റ്റിൽ സ്നേഹം നിറച്ച് മീനാക്ഷി! അമ്പരന്ന് സോഷ്യൽ മീഡിയ

ഭയപ്പെടണ്ട മുന്നോട്ട് പോകൂ… ആ വ്യക്തിയുടെ പോസ്റ്റിൽ സ്നേഹം നിറച്ച് മീനാക്ഷി! അമ്പരന്ന് സോഷ്യൽ മീഡിയ

നമിത പ്രമോദും മീനാക്ഷി ദിലീപും വളരെ അടുത്ത സുഹൃത്തുക്കളാണ്. പല തവണയും ഇരുവരും അത് തുറന്നു പറഞ്ഞിട്ടുമുണ്ട്. മാത്രമല്ല തന്നെക്കാളും ഏറെ താഴെയുള്ളവരുമായിട്ടാണ് തനിക്ക് സൗഹൃദമെന്നും കൂട്ടുകാർക്ക് തന്റെ ജീവിതത്തിൽ വലിയ സ്ഥാനം ഉണ്ടെന്നും നമിതയും തുറന്നു പറഞ്ഞിട്ടുണ്ട്. നടിയുടെ ചില പോസ്റ്റുകളിൽ നിന്നും അത് വ്യക്തവുമാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും നൃത്തവിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്

കഴിഞ്ഞദിവസം നമിത പങ്കിട്ട ഒരു ചിത്രവും അതിനു നൽകിയ ക്യാപ്‌ഷനും ആണ് ഇപ്പോൾ ശ്രദ്ധേയമായി മാറുന്നത്. ചിത്രം മാത്രമല്ല, നമിതയുടെ ചിത്രത്തിന് മീനാക്ഷി, നമിതയുടെ സുഹൃത്ത് സാഗരിക തുടങ്ങിയവർ നൽകിയ കമന്റുകളും ശ്രദ്ധേയമായി മാറിയിട്ടുണ്ട്.

പുതിയ കാര്യങ്ങൾ ശ്രമിച്ചാൽ മതി. ഭയപ്പെടുകയേ വേണ്ട. നിങ്ങളുടെ കംഫർട്ട് സോണുകളിൽ നിന്ന് പുറത്തുകടന്ന് കുതിച്ചുയരുക എന്ന ക്യാപ്ഷ്യനോടെയാണ് നമിത തന്റെ മനോഹരായ ചിത്രം പങ്കുവച്ചത്. ഇതോടെയാണ് മീനാക്ഷി അടക്കമുള്ള സുഹൃത്തുക്കൾ കമന്റുകൾ നൽകിയത്. മിക്കവർക്കും നമിത മറുപടിയും നൽകി. ലവ് സിംബൽ ആണ് മീനാക്ഷി പങ്കിട്ടത്. പകരം ബേബി എന്നാണ് നമിത മറുപടിയായി നൽകിയത്. യഥാർത്ഥ സുഹൃത്തുക്കൾ കുടുംബം പോലെയാണെന്ന് സുഹൃത്ത് സാഗരിക കുറിച്ചു, അതിനും നമിത മറുപടിയും നൽകുകയുണ്ടായി.

തന്റെ പ്രിയ സുഹൃത്തുക്കളെ കുറിച്ച് നിരവധി തവണ നമിത തുറന്നു പറഞ്ഞിട്ടുള്ളതാണ്. മുൻപ് മീനാക്ഷിയുടെ സംസാരത്തെകുറിച്ച് നമിത പങ്കിട്ട വാക്കുകളും ഏറെ വൈറലായിരുന്നു. മീനാക്ഷി തന്നോട് പറയുന്നതായുള്ളൊരു സംഭാഷണ ശകലവും നമിത മുൻപ് പങ്കിട്ടിരുന്നു. ‘എടീ നമി ചേച്ചി, നിനക്ക് വേറെ കൂട്ടുകാരാകാം, പക്ഷേ എനിക്ക് കൂടുതൽ സ്നേഹം വേണം ‘എന്ന് മീനാക്ഷി പറഞ്ഞതായാണ് നമിത കുറിച്ചത്. ഇത് കേട്ട് ഒരു നെടുവീര്‍പ്പായിരുന്നു നമിതയുടെ മറുപടിയെന്നും താരം പറഞ്ഞിട്ടുണ്ട്.

നമിത പ്രമോദിനെപ്പോലെ തന്നെ മീനാക്ഷിയുടെ അടുത്തസുഹൃത്തുക്കളില്‍ ഒരാളാണ് നാദിർഷയുടെ മകൾ ആയിഷ. ആയിഷയുടെ വിവാഹസൽക്കാരത്തിന് നമിതയും മീനാക്ഷിയും ചേർന്നവതരിപ്പിച്ച നൃത്തവിഡിയോ വൈറലായിരുന്നു.

അടുത്തിടെയായിരുന്നു മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത്. താരദമ്പതികളുടെ മകള്‍ സോഷ്യല്‍ മീഡിയയിലെ മിന്നും താരമായി മാറുകയായിരുന്നു. പാട്ടും അഭിനയവും ഡാന്‍സുമൊക്കെ വഴങ്ങുമെന്ന് വളരെ മുന്‍പേ മീനാക്ഷി തെളിയിച്ചിരുന്നു. അച്ഛനും അമ്മയും അഭിനയ രംഗത്ത് സജീവമാണെങ്കിലും മകള്‍ക്ക് ആ താല്‍പര്യമുണ്ടായിരുന്നില്ല. ചെന്നൈയിൽ എം ബി ബി എ സിന് പഠിക്കുകയാണ് ഇപ്പോൾ മീനാക്ഷി.

More in Malayalam

Trending

Recent

To Top