നടി കങ്കണ റണൗത്തിനെതിരെ കഴിഞ്ഞ ദിവസം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സിഖ് വിഭാഗത്തിനെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇപ്പോഴിതാ തനിക്കെതിരെ തുടരെ വരുന്ന കേസുകളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി.
2014 ലെ ഒരു ഫോട്ടോഷൂട്ടിലെ ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൈയില്‍ ഒരു ഗ്ലാസ് ഡ്രിങ്ക് പിടിച്ച് നില്‍ക്കുന്ന ചിത്രമാണിത്.’മറ്റൊരു ദിവസം, മറ്റൊരു എഫ്‌ഐആര്‍, ഒരുപക്ഷെ അവര്‍ എന്നെ അറസ്റ്റ് ചെയ്യാന്‍ വന്നാല്‍ വീട്ടിലെ എന്റെ മൂഡ്’, എന്നാണ് ഫോട്ടോയ്‌ക്കൊപ്പം നടി എഴുതിയിരിക്കുന്നത്.
നടി ഇന്‍സ്റ്റാഗ്രാമിലിട്ട പോസ്റ്റാണ് വിവാദമായത്. ‘ഖലിസ്ഥാനി ഭീകരര്‍ ഇപ്പോള്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടാകാം. എന്നാല്‍ ഒരു വനിതാ പ്രധാനമന്ത്രിയെ നമ്മള്‍ മറക്കാന്‍ പാടില്ല. ഒരു വനിതാ പ്രധാനമന്ത്രി മാത്രമാണ് അവരെ ചവിട്ടിയരച്ചത്. ജീവന്‍ തന്നെ അതിന് വിലയായി നല്‍കേണ്ടി വന്നെങ്കിലും രാജ്യത്തെ വിഭജിക്കാന്‍ അവര്‍അനുവദിച്ചില്ല. ഇപ്പോഴും ഇന്ദിരയുടെ പേരുകേട്ടാല്‍ അവര്‍ വിറയ്ക്കും. എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം.
പൊതുവേദിയില്‍ വച്ച് സല്മാന് ഖാനോട് വിവാഹാഭ്യര്‍ത്ഥന നടത്തി മാധ്യമപ്രവര്‍ത്തക അലേന . അബുദാബിയില്‍ വച്ച് നടന്ന ഇന്റര്‍നാഷണല്‍ ഫിലിം അക്കാദമി അവാര്‍ഡില്‍...
വിവാദമായ ദ കേരള സ്റ്റോറി സംബന്ധിച്ച് തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കി അനുരാഗ് കശ്യപ്. സത്യസന്ധമായി പറഞ്ഞാല്‍ ഇന്നത്തെ കാലത്ത് നിങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍...
അമിതാഭ് ബച്ചനോടൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി അഭിഷേക് ബച്ചൻ. പിതാവിനോടൊപ്പം സിനിമ ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണെന്നും എന്നാല്‍ തിരക്കഥ വളരെ...