Connect with us

കൂപ്പർ കൺട്രിമാൻ, ദൈവത്തിന്റെ അനുഗ്രഹം; പുത്തൻ കാർ സ്വന്തമാക്കി നവ്യ; വില കണ്ടോ? കണ്ണ് തള്ളി സോഷ്യൽ മീഡിയ

Social Media

കൂപ്പർ കൺട്രിമാൻ, ദൈവത്തിന്റെ അനുഗ്രഹം; പുത്തൻ കാർ സ്വന്തമാക്കി നവ്യ; വില കണ്ടോ? കണ്ണ് തള്ളി സോഷ്യൽ മീഡിയ

കൂപ്പർ കൺട്രിമാൻ, ദൈവത്തിന്റെ അനുഗ്രഹം; പുത്തൻ കാർ സ്വന്തമാക്കി നവ്യ; വില കണ്ടോ? കണ്ണ് തള്ളി സോഷ്യൽ മീഡിയ

വിവാഹത്തോടെ സിനിമയിൽ നിന്നും താൽക്കാലികമായി ഇടവേളയെടുത്തെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിൽക്കുന്ന താരമാണ് നവ്യ നായർ. മലയാള സിനിമാ ആരാധകർക്ക് ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചാണ് നവ്യ വിവാഹത്തോടെ അഭിനയരംഗം വിട്ടത്. ടെലിവിഷൻ ഷോകളിലും മറ്റും സജീവമാണ് നവ്യ ഇപ്പോൾ.

തന്റെ ജിവിതത്തിലെ പല സംഭവങ്ങളും നവ്യ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. പുതിയ കാറിന്റെ വിശേഷങ്ങളാണ് നവ്യ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. മിനിയുടെ കൺട്രിമാൻ കാർ ആണ് നവ്യ വാങ്ങിയത്. കാറിന്റെ ചിത്രങ്ങൾ നവ്യ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

40 ലക്ഷത്തിന് മുകളിലാണ് ഇന്ത്യയിൽ മിനി കൺട്രിമാൻ കാറുകളുടെ വില. ഫൈവ് സീറ്റർ ആയ കാറിന് 1998 സിസിഎൻജിനാണുള്ളത്. “കൂപ്പർ കൺട്രിമാൻ, ദൈവത്തിന്റെ അനുഗ്രഹം,” എന്ന അടിക്കുറിപ്പോട് കൂടിയാണ് നവ്യ കാറിന്റെ ചിത്രങ്ങൾ പങ്കുവച്ചത്

നീണ്ടൊരു ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ നായർ. വി. കെ. പ്രകാശ് ആണ് ഒരുത്തീ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്.

More in Social Media

Trending

Recent

To Top