Connect with us

നമുക്ക് ചെറിയ മനസ്സേ ഉള്ളൂ… വലിയ വലിയ ആഗ്രഹങ്ങൾ ഒന്നും ഇല്ല! ഈ മണ്ണിന്റെ മണം ഒരു സുഖമുള്ള കാര്യമാണ്.. മണ്ണിനോട് കൂടുതൽ ഇഷ്ടം തോന്നാൻ കാരണം! മണിയുടെ വീഡിയോ വീണ്ടും വൈറൽ

Actor

നമുക്ക് ചെറിയ മനസ്സേ ഉള്ളൂ… വലിയ വലിയ ആഗ്രഹങ്ങൾ ഒന്നും ഇല്ല! ഈ മണ്ണിന്റെ മണം ഒരു സുഖമുള്ള കാര്യമാണ്.. മണ്ണിനോട് കൂടുതൽ ഇഷ്ടം തോന്നാൻ കാരണം! മണിയുടെ വീഡിയോ വീണ്ടും വൈറൽ

നമുക്ക് ചെറിയ മനസ്സേ ഉള്ളൂ… വലിയ വലിയ ആഗ്രഹങ്ങൾ ഒന്നും ഇല്ല! ഈ മണ്ണിന്റെ മണം ഒരു സുഖമുള്ള കാര്യമാണ്.. മണ്ണിനോട് കൂടുതൽ ഇഷ്ടം തോന്നാൻ കാരണം! മണിയുടെ വീഡിയോ വീണ്ടും വൈറൽ

2016 മാര്‍ച്ച് 6 നാണ് മലയാളികള്‍ക്ക് കലാഭവൻ മണിയെ നഷ്ടപ്പെട്ടത്. മണിയുടെ മരണം സംബന്ധിച്ച് ഒത്തിരി ദുരൂഹതകള്‍ ഇപ്പോഴും ബാക്കി നില്‍ക്കുന്നു. സത്യം അറിയാന്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്കും താത്പര്യമുണ്ട്. ലോകത്തുനിന്നും അദ്ദേഹം വിടവാങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും മണിയും മണിയുടെ ഓർമ്മകളും മരിക്കുന്നില്ല എന്നതാണ് സത്യം.

ഇന്നും ഏറെ വേദനയോടെയല്ലാതെ അദ്ദേഹത്തെ കുറിച്ച് ഓര്‍ക്കാതിരിക്കാനാവില്ല.മണിയുടെ പാട്ടുകളും, അഭിമുഖങ്ങളും വേഷങ്ങളുമൊക്കെ കേള്‍ക്കുന്നവരേയും കാണുന്നവരേയും നൊമ്പരപ്പെടുത്തിക്കൊണ്ടിരിക്കും

മണിയുടെ പാട്ടുകളും മിമിക്രിയും പഴയ അഭിമുഖങ്ങളുമെല്ലാം ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

ഇപ്പോഴിതാ മണിയുടെ ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്. വീഡിയോയിലുള്ള മണിയുടെ സംഭാഷണങ്ങളിലൂടെ

എന്റെ ഏറ്റവും ഇഷ്ടപെട്ട വണ്ടിയാണ് സ്കോർപിയോ. ഞാൻ എടുത്തതിൽ ഏറ്റവും നല്ല വണ്ടിയാണ് ഇതെന്ന് പറയാൻ കഴിയും.ഈ വണ്ടി എടുത്ത സമയത്താണ് ബെൻ ജോൺസൺ എന്ന സിനിമ സൂപ്പർ ഹിറ്റായി ഓടുകയും അപ്പോൾ ഞാൻ ഈ ബെൻ 100 എന്ന് വയ്ക്കാൻ കാരണവും.

അന്നൊക്കെ ഞാൻ മിമിക്രിയിൽ ബെൻജോണ്സന്റെ ഒരു ഓട്ടം സ്ഥിരമായി കാണിക്കാറുണ്ടയിരുന്നു. അന്നൊക്കെ നല്ല മുടി തലയിൽ ഉണ്ടായിരുന്നു. സോഡാ പൊട്ടിച്ചിട്ട് മുടിയിൽ ഒഴിച്ചിട്ട് ഓടുമ്പോൾ വെള്ളം തെറിച്ചു പോയിട്ട് അങ്ങനെ കാണിച്ചിട്ട് കുറെ മുടിയൊക്കെ അങ്ങനെ പോയി. സോഡാ കൊണ്ടുപോയി കുറെ മുടി.

വണ്ടിക്ക് എല്ലാം 100 ഇടാൻ കാരണം സ്‌കൂളിൽ പഠിക്കുന്ന സമയം മാർക്ക് വളരെ കുറവായിരുന്നു. എന്നാൽ ശരി മണിക്ക് മാർക്ക് ഇല്ലെങ്കിലും മണിയുടെ വണ്ടിക്ക് എല്ലാം നൂറു കിടക്കട്ടെ എന്ന് വച്ചിട്ടാണ് 100 ഇട്ടത്.നമുക്ക് ചെറിയ മനസ്സേ ഉള്ളൂ. വലിയ വലിയ ആഗ്രഹങ്ങൾ ഒന്നും ഇല്ല കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ ഉള്ള ആളുകൾ ആണ് നമ്മൾ.

എന്റെ ബുള്ളറ്റിനും എനിക്കും ഒരേ പ്രായം ഉണ്ട്. വണ്ടിയുടെ ശബ്ദം കേട്ടിട്ട്ആ ളുകൾ പറയും മണി വന്നിട്ടുണ്ട് എന്ന്. ബുള്ളറ്റിൽ പോകുന്നത് എന്ന് പറയുന്നത് ഒരു ത്രില്ലാണ്‌.എന്നെങ്കിലും ഒരു ബുള്ളറ്റ് ഓടിക്കാൻ പറ്റുമോ എന്നൊക്കെ ആലോചിട്ടുണ്ട്. ഞാൻ സിനിമയിൽ വരുന്ന സമയത്ത് വിജയ് സൂപ്പർ എന്ന വണ്ടിയാണ് എന്റെ ഒപ്പം ഉണ്ടായിരുന്നത്. മമ്മൂക്ക മിക്ക സിനിമകളിലും ഉപയോഗിച്ചിട്ടുള്ളത് ആ വണ്ടിയാണ്. എന്റെ വിജയ് സൂപ്പറിന്റെ മഡ് ഗാര്ഡിനു വലിപ്പം കൂടുതൽ ആയിരുന്നു പിന്നെ ഞാൻ തന്നെയാണ് അതിനെ പരുവപ്പെടുത്തി എടുക്കുന്നത്. വിജയ് സൂപ്പറിൽ നിന്നാണ് ഞാൻ എന്റെ വിജയഗാഥ ആരംഭിക്കുന്നത്.

കൃഷിയോട് എനിക്ക് വളരെ ഇഷ്ടമാണ്. എന്റെ ഭാര്യയുടെ അച്ഛൻ അതിനു ഒരുപാട് സഹായം ചെയ്തു തന്നിട്ടുണ്ട്. വാഴ കൃഷി ആയിരുന്നു കൂടുതൽ. ഈ മണ്ണിന്റെ മണം ഒരു സുഖമുള്ള കാര്യമാണ്. മണ്ണിനോട് കൂടുതൽ ഇഷ്ടം തോന്നാൻ കാരണം അച്ഛനും പ്രകൃതിയും തമ്മിൽ നല്ല ബന്ധം ആയിരുന്നു ഉണ്ടായിരുന്നത്. ഞാനും അത് കണ്ടിട്ടാണ് വളർന്നത്. അത് തന്നെയാണ് എന്റെ സ്വഭാവവും. എന്ന് പറഞ്ഞ മണി കൂട്ടുകാരോടുള്ള തന്റെ സ്നേഹത്തെക്കുറിച്ചും പറയുകയുണ്ടായി.

Continue Reading
You may also like...

More in Actor

Trending