Connect with us

‘ഈ പുക ഫോട്ടോ കൊണ്ട് നാടിനു എന്തു ഗുണം’; നടി റിമ കല്ലിങ്ക പങ്കുവെച്ച ഫോട്ടോഷൂട്ടിനെതിരെ സൈബര്‍ ആക്രമണം

Social Media

‘ഈ പുക ഫോട്ടോ കൊണ്ട് നാടിനു എന്തു ഗുണം’; നടി റിമ കല്ലിങ്ക പങ്കുവെച്ച ഫോട്ടോഷൂട്ടിനെതിരെ സൈബര്‍ ആക്രമണം

‘ഈ പുക ഫോട്ടോ കൊണ്ട് നാടിനു എന്തു ഗുണം’; നടി റിമ കല്ലിങ്ക പങ്കുവെച്ച ഫോട്ടോഷൂട്ടിനെതിരെ സൈബര്‍ ആക്രമണം

‘ദുഃഖത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍’ എന്ന ടാഗ് ലൈനില്‍ നടി റിമ കല്ലിങ്ക പങ്കുവെച്ച ഫോട്ടോഷൂട്ടിനെതിരെ സൈബര്‍ ആക്രമണം. ചിത്രങ്ങൾക്ക് താഴെ വിദ്വേഷം നിറഞ്ഞ കമന്റുകളുമായി ആളുകള്‍ എത്തുകയാണ്. ഈ ചിത്രങ്ങള്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെ വഴി തെറ്റിക്കുമെന്നാണ് വിമര്‍ശനം.

പുക വലിക്കുന്നതും വലിക്കാത്തതും വ്യക്തിപരമായ കാര്യമാണെന്നും പക്ഷേ സമൂഹം ഉറ്റുനോക്കുന്ന സെലിബ്രിറ്റികള്‍ ഇത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് അനുകരിക്കാന്‍ പ്രചോദനമാകുമെന്നുമാണ് വിമര്‍ശനം.

ഇക്കാര്യങ്ങളില്‍ പിന്തുണ അറിയിക്കുകയോ അതുമല്ലെങ്കില്‍ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി എന്തെങ്കിലും സഹായം ചെയ്യുകയോ അല്ലാതെ ഈ പുക ഫോട്ടോ കൊണ്ട് നാടിനു എന്തു ഗുണം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം റിമയെ അനുകൂലിച്ചെത്തുന്നവരും ഉണ്ട്. സിനിമയിലെ പുരുഷതാരങ്ങള്‍ പുക വലിക്കുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും സ്ത്രീകള്‍ ചെയ്യുമ്പോള്‍ അതെങ്ങനെ മോശമാകുന്നുവെന്നും ഇവര്‍ ചോദിക്കുന്നു. എന്നാല്‍ ഇതിനൊന്നും നടി മറുപടി നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

വൈല്‍ഡ് ജസ്റ്റിസ് എന്ന ഹാഷ്ടാഗോടെയാണ് ‘ദുഃഖത്തിന്റെ വിവിധ ഭാവങ്ങള്‍’ എന്ന ടൈറ്റിലില്‍ ഒന്‍പതു മനോഹര ചിത്രങ്ങള്‍ റിമ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചത്. ദുഃഖത്തിന് അഞ്ച് ഭാവങ്ങളുണ്ടെന്നും അവ തിരസ്‌കരണവും ദേഷ്യവും വിലപേശലും വിഷാദവും അംഗീകരിക്കലും ആണെന്നും അടിക്കുറിപ്പായി പറയുന്നു.

More in Social Media

Trending

Recent

To Top