Connect with us

തിയേറ്ററിലിരുന്ന് അമ്മയുടെ മടിയിലിരുന്ന് ഉറക്കെ ഒച്ച വെച്ച് നില, “ഇന്ന് ഞങ്ങളെ എല്ലാവരും പുറത്താക്കുമെന്ന് പേർളി; ഒടുവിൽ നടന്നത് കണ്ടോ?

Malayalam

തിയേറ്ററിലിരുന്ന് അമ്മയുടെ മടിയിലിരുന്ന് ഉറക്കെ ഒച്ച വെച്ച് നില, “ഇന്ന് ഞങ്ങളെ എല്ലാവരും പുറത്താക്കുമെന്ന് പേർളി; ഒടുവിൽ നടന്നത് കണ്ടോ?

തിയേറ്ററിലിരുന്ന് അമ്മയുടെ മടിയിലിരുന്ന് ഉറക്കെ ഒച്ച വെച്ച് നില, “ഇന്ന് ഞങ്ങളെ എല്ലാവരും പുറത്താക്കുമെന്ന് പേർളി; ഒടുവിൽ നടന്നത് കണ്ടോ?

പേളി മാണിയുടെ മകൾ നില സോഷ്യൽ മീഡിയയിലെ താരമാണ്. മകളുടെ ജനനം മുതലുളള ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പേളി പങ്കുവയ്ക്കാറുണ്ട്. അതിനാൽ തന്നെ കുഞ്ഞു നിലയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരു പ്രേത്യേക താല്പര്യമുണ്ട്.

ഇപ്പോഴിതാ, നിലയ്ക്ക് ഒപ്പം ആദ്യമായി സിനിമ കാണാൻ തിയേറ്ററിൽ പോയ അനുഭവം പങ്കുവയ്ക്കുകയാണ് പേളി. അമ്മയുടെ മടിയിലിരുന്ന് ഉറക്കെ ഒച്ച വെക്കുന്ന കുഞ്ഞു നിലയെ ആണ് വീഡിയോയിൽ കാണാനാവുക. “ഇന്ന് ഞങ്ങളെ എല്ലാവരും പുറത്താക്കും,” എന്ന ക്യാപ്ഷനോടെയാണ് പേളി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം മകൾ നിലയ്ക്കൊപ്പമുളള ഒരു ദിവസം എങ്ങനെയെന്ന് ആരാധകരുമായി പങ്കു വെച്ച് പേളി എത്തിയിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പേളി വീഡിയോ ഷെയർ ചെയ്തത്. രാവിലെ ഉറക്കമുണരുന്നതു മുതൽ നിലയ്ക്ക് പ്രഭാത ഭക്ഷണം നൽകുന്നതുവരെയാണ് വീഡിയോയിൽ കാണിച്ചിട്ടുള്ളത്. വീഡിയോ ഇതിനോടക്ക് തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം പിടിച്ചിട്ടുണ്ട്

രാവിലെ ഉറക്കമുണരുന്നതു മുതൽ നിലയ്ക്ക് പ്രഭാത ഭക്ഷണം നൽകുന്നതുവരെയാണ് വീഡിയോയിൽ കാണിച്ചിട്ടുള്ളത്. രാവിലെ ദോശയും ചട്നിയും ഓംലെറ്റുമാണ് പേളി തയ്യാറാക്കിയത്. ഇതിനിടയിൽ നില എഴുന്നേൽക്കുകയും പേളി മകളുടെ അടുത്തേക്ക് പോവുകയും ചെയ്യുന്നുണ്ട്. മകളെ നിലത്ത് കിടത്തിയശേഷം വീണ്ടും അടുക്കളയിലേക്ക് പോവുകയും പ്രഭാത ഭക്ഷണം തയ്യാറാക്കുകയും ചെയ്യുന്നു. പിന്നീട് നിലയെയും എടുത്തുകൊണ്ടാണ് ദോശ ഉണ്ടാക്കുന്നത്.

ഇതിനിടയിൽ നടി ദീപ്തിയും പേളിയുടെ ഫ്ലാറ്റിലേക്ക് എത്തുന്നുണ്ട്. നിലയ്ക്കൊപ്പം കുറച്ചുനേരം ദീപ്തി സമയം ചെലവിടുകയും പേളി ഉണ്ടാക്കിയ ദോശ കഴിച്ചശേഷം മടങ്ങുകയും ചെയ്യുന്നു. നിലയ്ക്ക റാഗി കൊടുത്തശേഷം അവളെയും കൊണ്ട് പേളി മുറിയിലേക്ക് പോകുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top