Connect with us

മണിക്കുട്ടനുമായി പ്രണയത്തിൽ? വിവാഹം കഴിക്കുമോ? അവസാന നിമിഷം റിതുവിന്റെ മറുപടി ഞെട്ടിച്ചുകളഞ്ഞു….

Social Media

മണിക്കുട്ടനുമായി പ്രണയത്തിൽ? വിവാഹം കഴിക്കുമോ? അവസാന നിമിഷം റിതുവിന്റെ മറുപടി ഞെട്ടിച്ചുകളഞ്ഞു….

മണിക്കുട്ടനുമായി പ്രണയത്തിൽ? വിവാഹം കഴിക്കുമോ? അവസാന നിമിഷം റിതുവിന്റെ മറുപടി ഞെട്ടിച്ചുകളഞ്ഞു….

മോഡലും നടിയുമായ ഋതു മന്ത്ര ബിഗ് ബോസ്സ് ഷോയിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പമാണ് ഋതുവും ഹൗസിലെത്തിന്നത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ താരം പ്രേക്ഷകരുടെ ശ്രദ്ധനേടുകയായിരുന്നു. ഹൗസിലുള്ളവരോടുള്ള ഋതുവിന്റെ പെരുമാറ്റമായിരുന്നു ആരാധകരെ വർധിപ്പിച്ചത്. ഒടുവിൽ ഗ്രാന്‍ഡ് ഫിനാലെയില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു.

ബിഗ് ബോസ്സിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി അഭിമുഖങ്ങൾ ഋതു നൽകിയിരുന്നു. ഇപ്പോഴിതാ മണിക്കുട്ടന്റെയും തന്റെയും പേര് ചേര്‍ത്ത് വെച്ച് പ്രചരിക്കുന്ന കാര്യങ്ങള്‍ക്കുള്‍പ്പടെ മറുപടി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് താരം. ഒരു എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

റിതു മന്ത്രയുടെ വാക്കുകളിലേക്ക്.

കോളേജ് ലൈഫില്‍ ഒരുപാട് പ്രൊപ്പോസുകള്‍ ഒക്കെ വന്നിരുന്നു. മോഡലിങ് ചെയ്യുന്ന സമയത്തും ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും അത്ര കാര്യമുള്ളത് ആയിരുന്നില്ല. അത് നമ്മളെ സ്ട്രോങ് ആയി വളര്‍ത്തിയതു കൊണ്ടാവാം. അവരുടെ മിസ്റ്റേക്ക് ആയിരുന്നില്ല, എന്റെ മിസ്റ്റേക്ക് ആവും. എന്റെ കാര്യത്തില്‍ ഒരു ഒഴുക്കിന് പോവുകയായിരുന്നു. ഷോ കഴിഞ്ഞതിന് ശേഷവും ഒരുപാട് പ്രൊപ്പോസുകള്‍ വന്നിരുന്നു. പ്രധാനമായും ഇന്‍സ്റ്റഗ്രാമിലൂടെയാണ്. എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഞാന്‍ മാത്രമല്ല നോക്കുന്നത്. അതിനായി കുറച്ച് പിള്ളേരുണ്ട്. അവരാണ് അധികവും ഈ മെസേജുകള്‍ കണ്ട് എന്നോട് കാര്യം പറയാറുള്ളത്.

സ്കൂളുകളിലും പള്ളിയിലെ പ്രയര്‍ ഗ്രൂപ്പുകളിലുമൊക്കെ സ്ഥിരമായി പാടുമായിരുന്നു. പാട്ടുമായി നല്ലൊരു ബന്ധം എപ്പോഴും ഉണ്ടായിരുന്നു. ഏഴാം ക്ലാസൊക്കെ ആയതോടെ കര്‍ണാട്ടിക് സംഗീതം പഠിച്ചു. സൗണ്ട് എല്ലാവരും നല്ലതാണെന്ന് പറയുന്നു. അതൊരു ദൈവാനുഗ്രഹമാണ്. ഇപ്പോള്‍ ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്നുണ്ട്. കര്‍ണാട്ടിക് ഒരു ആറേഴ് വര്‍ഷം പഠിച്ചിരുന്നുവെന്നും റിതു മന്ത്ര പറയുന്നു.

ബിഗ് ബോസ് ടാസ്കില്‍ ഒരുപാട് നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ ഏതാണ് ഏറ്റവും കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചാല്‍ ഒരെണ്ണം മാത്രമായി എടുത്ത് പറയാന്‍ സാധിക്കില്ല. യക്ഷി ഹൈലറ്റാണ്. ദൃഷ്ടദ്യുമ്നന്‍ ഇഷ്ടമാണ്. പിന്നെ ജെന്നിഫര്‍ പൊലീസും. ബിഗ് ബോസില്‍ നിന്നപ്പോള്‍ ഒരുപാട് ട്രോളുകള്‍ നേരിടേണ്ടി വന്നിരുന്നുവെന്നുള്ളത് പുറത്ത് വന്നപ്പോഴാണ് മനസ്സിലായത്.

റിതുവും മണിക്കുട്ടനും കല്യാണം കഴിക്കുമോ എന്നുള്ളത് ഒരുപാട് പേര്‍ ചോദിക്കുന്ന ഒരു കാര്യമാണ്. ഈ ചോദ്യത്തിനും വ്യക്തമായ ഉത്തരം താരം അഭിമുഖത്തില്‍ പറയുന്നു. ഞങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ഒരു നല്ല ബന്ധം ഉണ്ട് കല്യാണം ഒക്കെ കഴിച്ചിട്ട് അത് കളയണമെന്നാണോ നിങ്ങള്‍ പറയുന്നതെന്നാണ് ഇതിനെ കുറിച്ച് ചോദിക്കുന്നവരോട് എനിക്ക് അങ്ങോട്ട് ചോദിക്കാനുള്ളത്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. നമ്മള്‍ എന്തെങ്കിലും കാര്യങ്ങള്‍ പറയുമ്പോള്‍ ചിലര്‍ക്ക് അത് പെട്ടെന്ന് കണക്ട് ചെയ്യും. അങ്ങനെ ഒരാളാണ് മണിക്കുട്ടന്‍.

മണിക്കുട്ടനുമായുള്ള ബന്ധത്തിന് പ്രത്യേക ഒരു വൈബാണ്. അത് കളയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അത് അങ്ങനെ തന്നെ നില്‍ക്കട്ടെ. കല്യാണം എന്ന് പറയുന്നത് അങ്ങനെ പ്രത്യേകം പ്ലാന്‍ ചെയ്യേണ്ട കാര്യം ഒന്നും അല്ലല്ലോ. അത് വരുന്ന സമയത്ത് വരും എന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഇപ്പോള്‍ എന്തായാലും മണിക്കുട്ടനെ കെട്ടാന്‍ ഒന്നും പ്ലാന്‍ ഇല്ല. പുള്ളി നന്നായി ജീവിച്ചുപോട്ടെ. ഒരുപാട് ആരാധികമാര്‍ ഉള്ള ആളാണ് മണിക്കുട്ടന്‍. ഇനിയിപ്പോള്‍ ഞാന്‍ കാരണം അവര്‍ക്ക് വിഷമം ആവണ്ട. ആര്‍ക്ക് വേണമെങ്കിലും കെട്ടാം. നല്ലൊരു വ്യക്തിയാണ് അദ്ദേഹം. ഏതായാലും ഞങ്ങള്‍ തമ്മില്‍ പ്രണയത്തില്‍ അല്ലെന്നും റിതുമന്ത്ര പറയുന്നു.

Continue Reading
You may also like...

More in Social Media

Trending