Connect with us

കൈകോർത്ത് ശോഭനയും സുഹാസിനിയും;ഏറെ നാളുകൾക്ക് ശേഷം ഒരു അവാർഡ് വേദിയിൽ ഒത്തുകൂടി താരങ്ങൾ; ചിത്രം വൈറൽ

Social Media

കൈകോർത്ത് ശോഭനയും സുഹാസിനിയും;ഏറെ നാളുകൾക്ക് ശേഷം ഒരു അവാർഡ് വേദിയിൽ ഒത്തുകൂടി താരങ്ങൾ; ചിത്രം വൈറൽ

കൈകോർത്ത് ശോഭനയും സുഹാസിനിയും;ഏറെ നാളുകൾക്ക് ശേഷം ഒരു അവാർഡ് വേദിയിൽ ഒത്തുകൂടി താരങ്ങൾ; ചിത്രം വൈറൽ

താരനിബിഡമായ അവാർഡ് നിശയ്ക്കാണ് ഹൈദരാബാദിലെ സൈമ പുരസ്കാര വേദി സാക്ഷിയായത്. പൃഥ്വിരാജ്, നിവിൻ പോളി, പ്രയാഗ മാർട്ടിൻ, പേളി മാളി, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയ മലയാളിത്താരങ്ങളെല്ലാം സൈമ വേദിയിലെ മിന്നും സാന്നിധ്യങ്ങളായി.

സൗത്തിന്ത്യയുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളും എയ്റ്റീസ് കൂട്ടായ്മയിലെ അംഗങ്ങളുമായ ശോഭന, സുഹാസിനി, ഖുശ്ബു, രാധിക ശരത്കുമാർ, പൂർണിമ ഭാഗ്യരാജ് എന്നിവരും സൈമ വേദിയുടെ ശ്രദ്ധ കവർന്നു. ഈ പ്രിയകൂട്ടുകാരികളുടെ സൈമ വേദിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ വൈറലാവുന്നത്.

ഏറെ നാളുകൾക്ക് ശേഷം ഒരു അവാർഡ് വേദിയിൽ ഒത്തുകൂടിയതിന്റെ സന്തോഷം എല്ലാവരും പങ്കുവെച്ചു

സൂപ്പർ സ്റ്റാർ മോഹൻലാലിനാണ് മികച്ച മലയാളം നടനുള്ള പുരസ്കാരം. ലൂസിഫറിലെ പ്രകടനമാണ് മോഹൻലാലിന് പുരസ്കാരം നേടിക്കൊടുത്തത്. ഇതേ ചിത്രത്തിലെ പ്രകടനത്തിന് മഞ്ജു വാര്യർക്ക് മലയാളത്തിലെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. മലയാളത്തിന് പുറമെ തമിഴിലെയും മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത് മഞ്ജുവാണ്. അസുരനിലെ പ്രകടനത്തിനാണ് പുരസ്കാരം. അസുരനിൽ നായകനായ ധനുഷ് തമിഴിലെ മികച്ച നടനുള്ള പുരസ്കാരവും സ്വന്തമാക്കി.

ലൂസിഫറിന് ശനിയാഴ്ച മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു. കാർത്തിയുടെ 2019 റിലീസ് ചിത്രമായ കൈതി നിരവധി സൈമ അവാർഡുകൾ നേടിയ ചിത്രങ്ങളിലൊന്നായി മാറി. ഞായറാഴ്ച മികച്ച തമിഴ് ചിത്രത്തിനുള്ള അവാർഡ് ഈ ചിത്രം നേടി. അർജുൻ ദാസ്, ജോർജ്ജ് മരിയൻ എന്നിവർക്ക് യഥാക്രമം നെഗറ്റീവ് റോൾ അവാർഡും മികച്ച സഹ നടനുള്ള അവാർഡും ലഭിച്ചു.

More in Social Media

Trending