Connect with us

പേടിയോടെ വാക്സിൻ സ്വീകരിച്ച് നടി നിത്യ മേനോൻ! എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്, ധൈര്യമായി ഇരിക്കൂ എന്ന് ആരാധകർ

Social Media

നടി നിത്യ ദാസ് കോവിഡ് വാക്സിൻ സ്വീകരിക്കുന്ന വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അൽപം പേടിയോടെയാണ് നടി വാക്സിൻ സ്വീകരിക്കാൻ ഇരിക്കുന്നത്. നടി തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നതും. എന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്നും ധൈര്യമായി ഇരിക്കൂ എന്നും ആരാധകർ കമന്റ് ചെയ്യുന്നു.

വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ് നിത്യ ദാസ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ നിത്യ ഇടയ്ക്ക് മകൾ നൈനയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കാറുണ്ട്.

2007 ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാൾ ആണ് ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാളുമാണ് നമൻ സിങ് ജംവാളുമാണ് മക്കൾ.

2001 ൽ പുറത്തിറങ്ങിയ ഈ പറക്കും തളിക എന്ന സിനിമയിലൂടെയാണ് നിത്യ ദാസ് അഭിനയരംഗത്തെത്തിയത്. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2007 ൽ പുറത്തിറങ്ങിയ സൂര്യകിരീടമാണ് അവസാനം അഭിനയിച്ച സിനിമ.

Continue Reading
You may also like...

More in Social Media

Trending

Recent

To Top