Connect with us

പല ലൗ സ്റ്റോറികളും ‘ആപ്പി’ൽ ആയിട്ടുണ്ട്; പുത്തൻ ചിത്രവുമായി അമേയ മാത്യു

Social Media

പല ലൗ സ്റ്റോറികളും ‘ആപ്പി’ൽ ആയിട്ടുണ്ട്; പുത്തൻ ചിത്രവുമായി അമേയ മാത്യു

പല ലൗ സ്റ്റോറികളും ‘ആപ്പി’ൽ ആയിട്ടുണ്ട്; പുത്തൻ ചിത്രവുമായി അമേയ മാത്യു

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് അമേയ മാത്യു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. അമേയയുടെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അമേയയുടെ പുതിയൊരു ഫോട്ടോയും അതിന്റെ ക്യാപ്ഷനുമാണ് ചര്‍ച്ചയാകുന്നത്.

ഒരു മരത്തിന് അടുത്ത് നില്‍ക്കുന്ന ഫോട്ടോയാണ് അമേയ പങ്കുവെച്ചിരിക്കുന്നത്. നാണത്തിൽ കറങ്ങിയ മരംചുറ്റി പ്രണയങ്ങളിൽ നിന്നും സൈബർ യുഗത്തിലേയ്ക്കുള്ള ട്രിപ്പിൽ. പല ലൗ സ്റ്റോറികളും ‘ആപ്പി’ൽ ആയിട്ടുണ്ട് എന്നാണ് അമേയ എഴുതിയത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

ലൈഫ് ഒരു നീന്തൽ പോലെയാണ് എന്ന ക്യാപ്ഷനുമായി അടുത്തിടെ അമേയ ഒരു ഫോട്ടോ ഷെയര്‍ ചെയ്‍തിരുന്നു. മുങ്ങിപോകാതെ പൊങ്ങികിടക്കാൻ പഠിക്കണം. ചുറ്റും വീഴാൻ നോക്കിനിൽക്കുന്ന മുതലകളുണ്ട്. കൊത്തിതിന്നുന്ന പരൽമീനുകളും, കൈ പിടിച്ചു കയറ്റിയിട്ട് പാതിവഴിയിൽ തള്ളിയിടുന്ന മനുഷ്യന്റെ കൈകളും ഉണ്ട്. അതുകൊണ്ട് പഠിക്കണം, നീന്തലും ജീവിതവും എന്നാണ് അമേയ എഴുതിയത്.

മമ്മൂട്ടി നായകനായ ദ പ്രീസ്റ്റിലാണ് അമേയ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

More in Social Media

Trending

Recent

To Top