Connect with us

‘താടിയുള്ള അപ്പനെയെ പേടിയുള്ളു എന്നാരോ പറഞ്ഞു. എന്നാ പിന്നെ ചെക്കനെ ഒന്ന് പേടിപ്പിക്കാം

Social Media

‘താടിയുള്ള അപ്പനെയെ പേടിയുള്ളു എന്നാരോ പറഞ്ഞു. എന്നാ പിന്നെ ചെക്കനെ ഒന്ന് പേടിപ്പിക്കാം

‘താടിയുള്ള അപ്പനെയെ പേടിയുള്ളു എന്നാരോ പറഞ്ഞു. എന്നാ പിന്നെ ചെക്കനെ ഒന്ന് പേടിപ്പിക്കാം

മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചനും കുടുംബവും ഏവരുടെയും പ്രിയപ്പെട്ട താര കുടുംബമാണ്. തന്‍്റെ ജീവിതത്തിലെ വിശേഷ മുഹൂര്‍ത്തങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഏറെക്കാലത്തിന് ശേഷമായിരുന്നു കുഞ്ചാക്കോ ബോബന്‍- പ്രിയ ദമ്ബതിമാര്‍ക്ക് മകന്‍ പിറന്നത്. ഇസുകുട്ടന്‍ എന്ന് വിളിക്കുന്ന ഇസഹാക്കാണ് ഇപ്പോള്‍ ഇരുവരുടേയും ജീവിതത്തിനു നിറംപകരുന്ന പ്രധാന വ്യക്തി.

ഇടയ്ക്കിടെ ഇരുവരും കുഞ്ഞുമൊത്തുള്ള സന്തോഷ നിമിഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്റെ ഒരു ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ചിത്രത്തിന്റെ ക്യാപ്ഷന്‍ ആണ് ഏറെ ശ്രദ്ധേയം.

താടി വളര്‍ത്തിയിട്ടുള്ള ഫോട്ടോയാണ് കുഞ്ചാക്കോ ബോബന്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ‘താടിയുള്ള അപ്പനെയെ പേടിയുള്ളു എന്നാരോ പറഞ്ഞു. എന്നാ പിന്നെ ചെക്കനെ ഒന്ന് പേടിപ്പിക്കാം എന്ന് വിചാരിച്ചു’ എന്നാണ് കുഞ്ചാക്കോ ബോബന്‍ ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്.

മുമ്ബും കുഞ്ചാക്കോ ബോബന്റെ ക്യാപ്ഷനും ഫോട്ടോകളും ശ്രദ്ധ നേടിയിട്ടുണ്ട്. രമേഷ് പിഷാരടി കെഎസ്‌ആര്‍ടിസിയുടെ മോഡല്‍ മകന് സമ്മാനമായി കൊടുത്തപ്പോള്‍ എടുത്ത ഫോട്ടോയൊക്കെ കുഞ്ചാക്കോ ബോബന്‍ ഷെയര്‍ ചെയ്‍തിരുന്നു. കഴിഞ്ഞ വര്‍ഷം എപ്രിലിലായിരുന്നു ചാക്കോച്ചന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് ഇസ എന്ന ഇസഹാക്ക് വന്നത്. ഇസഹാക്കിന്റെ മാമോദീസ ചടങ്ങും മറ്റുമെല്ലാം നടനും കുടുംബവും ആഘോഷമാക്കി മാറ്റിയിരുന്നു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top